നക്ഷത്രവിചാരം
ബുധന്റെ രാശിമാറ്റം; ജനുവരി 4 വരെ കരുതിയിരിക്കേണ്ട നക്ഷത്രക്കാര്‍

അറിവിന്റെ ഗ്രഹമായി കണക്കാക്കുന്ന ബുധന്‍ ഡിസംബര്‍ 17നു ധനു രാശിയിലേക്ക് പ്രവേശിച്ചു. ജനുവരി 4 വരെ ഇവിടെ തുടരും. ഈ മാറ്റം ഓരോ നക്ഷത്രക്കാരെയും എങ്ങനെ ബാധിക്കുമെന്ന് നോക്കാം.

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

ബുധന്റെ രാശി മാറ്റം ഈ കൂറുകാര്‍ക്ക് ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. പ്രത്യേകിച്ച് യാത്രകളുമായി ബന്ധപ്പെട്ട്. അതുകൊണ്ട് യാത്ര ചെയ്യുമ്പോള്‍ സൂക്ഷിക്കുക. റിസ്‌ക്കുകള്‍ എടുക്കാനുള്ള പ്രവണത വര്‍ധിക്കുന്നകാലം കൂടിയാണിത്. സഹോദരങ്ങളുടെ പിന്തുണയുണ്ടാകും. എഴുത്തുകാര്‍ക്ക് അനുകൂലമായ കാലം.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

സാമ്പത്തികമായി ചില ബുദ്ധിമുട്ടുകള്‍ ഈ കൂറിലെ ചിലര്‍ക്കു വന്നുചേരാം. കുട്ടികളെ സംബന്ധിച്ചെടുത്തോളം നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടയാകും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇടവരും. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും.

മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)

ബിസിനസുകാര്‍ക്ക് അനുകൂലമായ കാലം. കുടുംബ ജീവിതത്തില്‍ സന്തോഷകരമായ അനുഭവങ്ങളുണ്ടാകും. തൊഴില്‍പരമായി നേട്ടങ്ങളുണ്ടാകും. സ്വത്ത് സംബന്ധിച്ച് പ്രധാന തീരുമാനമെടുക്കും. സ്ഥലം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ കാലം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

ചെലവുകള്‍ വര്‍ധിക്കും. സാമ്പത്തിക നില വഷളാകാനുള്ള സാഹചര്യമുണ്ടാകും. ശത്രുക്കളെ കരുതിയിരിക്കണം. അനാവശ്യ വഴക്കുകളിലേക്കും തര്‍ക്കങ്ങളിലേക്കും നീങ്ങുന്നത് ഒഴിവാക്കുക. ജോലിയില്‍ കഠിനാധ്വാനത്തിലൂടെ വിജയം നേടാനാകും. അത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

ബിസിനസുകാര്‍ക്ക് അനുകൂലമായ കാലം. ധാരാളം പണം വന്നുചേരാന്‍ യോഗമുണ്ട്. വരുമാനം വര്‍ധിക്കും. തൊഴില്‍ മേഖലയില്‍ നേട്ടങ്ങളുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

കുടുംബ ജീവിതത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. കുടുംബത്തില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും. വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ കാലം. തൊഴില്‍ മേഖലയില്‍ നേട്ടങ്ങളുണ്ടാകും. ബിസിനസുകാര്‍ക്ക് നേട്ടത്തിന്റെ കാലം.

തുലാക്കൂറ് (ചിത്തിര1/2,ചോതി,വിശാഖം3/4)

ബിസിനസ് വര്‍ധിക്കുന്നകാലം. ആത്മവിശ്വാസം വര്‍ധിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട യാത്രകള്‍ പ്രയോജനകരമാകും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം മെച്ചപ്പെടും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

വരുമാനം വര്‍ധിക്കുന്ന കാലം. ഈ കൂറുകാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ചില പുതിയ പ്രവര്‍ത്തനങ്ങളും ചുമതലകളും വന്നുചേരും. യാത്രകള്‍ അനുകൂലമായി ഭവിക്കും. സഹോദരങ്ങളുടെ പിന്തുണയുണ്ടാകും.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

ബിസിനസുകാര്‍ക്ക് നേട്ടത്തിന്റെ കാലം. കുടുംബത്തില്‍ അനുകൂലാന്തരീക്ഷം വന്നുചേരും. തൊഴില്‍പരമായി നേട്ടത്തിന്റെ കാലം. നേതൃത്വശേഷി വര്‍ധിക്കും.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

ശത്രുക്കളെ കരുതിയിരിക്കണം. തൊഴില്‍മേഖലയില്‍ ശത്രുശല്യം മൂലം ബുദ്ധിമുട്ടുകളുണ്ടാകാന്‍ ഇടയുണ്ട്. ചെലവുകള്‍ വര്‍ധിക്കും. ആത്മീയ കാര്യത്തില്‍ താല്‍പ്പര്യം വര്‍ധിക്കും.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

സാമ്പത്തിക നേട്ടത്തിന്റെ കാലം. സമൂഹത്തില്‍ സ്വാധീനമുള്ളവരെ കണ്ടുമുട്ടാനാകും. ബിസിനസ്സ് വിപുലീകരിക്കുന്നതിന് അനുയോജ്യമായ കാലം. കുടുംബത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

ബിസിനസുകാര്‍ക്ക് നേട്ടത്തിന്റെ കാലം. കൂടുതല്‍ അവസരങ്ങള്‍ വന്നുചേരും. കുടുംബത്തില്‍ സന്തോഷാനുഭവങ്ങള്‍ വന്നുചേരും. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനാകും. നിങ്ങളുടെ സംസാര രീതിയും പെരുമാറ്റവും മറ്റുള്ളവരെ ആകര്‍ഷിക്കും.

Related Posts