നക്ഷത്രവിചാരം
ബുധന്‍ ഇന്ന് രാശിമാറുന്നു; ഡിസംബര്‍ 29 വരെ സൂക്ഷിക്കേണ്ട നക്ഷത്രക്കാര്‍

നിങ്ങളുടെ സമ്പൂര്‍ണജാതകം ഇന്ന് 60 ശതമാനം ഓഫറില്‍ സ്വന്തമാക്കാന്‍ ഇപ്പോള്‍തന്നെ ഇവിടെ ക്ലിക്ക് ചെയ്യുക: സമ്പൂര്‍ണ മലയാള ജാതകം

ബുദ്ധിയുടെയും സംസാരത്തിന്റെയും ദേവനായ ബുധന്‍ ഇന്ന്് (ഡിസംബര്‍ 10) ന് ധനുരാശിയില്‍ പ്രവേശിച്ചു. ഡിസംബര്‍ 29 വരെ ഈ രാശിയില്‍ തുടരും. ബുധന്റെ ഈ രാശിമാറ്റം ഓരോ നക്ഷത്രക്കാരെയും എങ്ങനെ ബാധിക്കുമെന്നു നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ കാൽഭാഗം)

ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗം, രോഹിണി, മകയിരം ആദ്യപകുതി)

ആഗ്രഹിച്ച ഫലങ്ങള്‍ ലഭിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. വീടുമാറാന്‍ യോഗം കാണുന്നു.

മിഥുനക്കൂറ് (മകയിരം അവസാനപകുതി, തിരുവാതിര, പുണർതം ആദ്യത്തെ മുക്കാൽ ഭാഗം)

യാത്രകള്‍ക്ക് അനുകൂലഫലങ്ങള്‍ ലഭിക്കും. സാമ്പത്തിക ഇടപാടില്‍ ജാഗ്രത പുലര്‍ത്തുക. കോടതി വ്യവഹാരങ്ങളില്‍ അനുകൂലമായ സാഹചര്യം.

കർക്കടകക്കൂറ് (പുണർതം അവസാനത്തെ കാൽ ഭാഗം, പൂയം, ആയില്യം)

ബിസിനസ് യാത്രകള്‍ ഗുണകരമാകും. ഭൂമിതര്‍ക്കം പരിഹരിക്കും. സാമ്പത്തിക നേട്ടത്തിന്റെ കാലം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യത്തെ കാൽ ഭാഗം)

കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. പ്രശസ്തിയും സമ്പത്തും വര്‍ധിക്കും. പിതാവിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

കന്നിക്കൂറ് (ഉത്രം അവസാനത്തെ മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി)

സാമ്പത്തികമായി നേട്ടങ്ങളുടെ കാലം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റത്തിനു യോഗം. മാതാവിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യത്തെ മുക്കാൽ ഭാഗം)

ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ബിസിനസുകാര്‍ക്ക് മികച്ചകാലം.

വൃശ്ചികക്കൂറ് (വിശാഖം അവസാനത്തെ കാൽ ഭാഗം, അനിഴം, തൃക്കേട്ട)

സാമ്പത്തികമായി നേട്ടങ്ങളുടെ കാലം. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. നെഗറ്റീവ് ചിന്താഗതിയുള്ളവരില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യത്തെ കാൽ ഭാഗം)

വരുമാനം വര്‍ധിക്കുന്നകാലമാണിത്. പങ്കാളിക്കും സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്കു സാധിക്കും.

മകരക്കൂറ് (ഉത്രാടം അവസാനത്തെ മുക്കാൽ ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)

സാമ്പത്തികകാര്യങ്ങളില്‍ ശ്രദ്ധവേണം. പണം പാഴാക്കിക്കളയാനുള്ള സാധ്യതയുണ്ട്. വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കണം. ഒരു ജോലിയിലും തിടുക്കം കാണിക്കരുത്.

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗം)

മക്കളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. കുടുംബത്തില്‍ സന്തോഷാന്തരീക്ഷം നിലനില്‍ക്കും. അലസതകൈവെടിയണം.

മീനക്കൂറ് (പൂരുരുട്ടാതി അവസാനത്തെ കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി)

സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. ആരുടെയും സഹായം തെറ്റായി പ്രയോജനപ്പെടുത്തരുത്. മുതിര്‍ന്നവരെ ബഹുമാനിക്കാന്‍ ശ്രദ്ധിക്കണം.

Related Posts