നക്ഷത്രവിചാരം
മീനമാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

അപ്രതീക്ഷിതമായി ഭാഗ്യാനുഭവങ്ങള്‍, ആശ്രിത നിയമനങ്ങള്‍ക്കായി കാത്തിരിക്കുന്നവര്‍ക്ക് അനുകൂല മറുപടി, സാമ്പത്തിക പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ സാധിക്കും, ദൂരസ്ഥലത്ത് അംഗീകാരവും നേട്ടവും പ്രതീക്ഷിക്കാം, വിവാഹക്കാര്യങ്ങളില്‍ അനുയോജ്യമായവ വന്നെത്തും, ശാരീരികാസ്വസ്ഥത, വാഹനത്തിന് അറ്റകുറ്റപ്പണി, സാങ്കേതിക കാര്യങ്ങളില്‍ അറിവ്, സ്വത്ത് തര്‍ക്കത്തില്‍ രമ്യമായ പരിഹാരം. സന്താനങ്ങളുടെ വിവാഹ അന്വേഷണങ്ങളില്‍ പുരോഗമനം, നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കും.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2)

വിദേശത്ത് തൊഴില്‍ സാധ്യത, വിദേശ സഞ്ചാരം എന്നിവ പ്രതീക്ഷിക്കാം, ആരോഗ്യപ്രശ്നങ്ങളെ കരുതിയിരിക്കണം, നിശ്ചയിച്ച കാര്യങ്ങള്‍ പലതും നടപ്പാക്കാന്‍ കഴിയാതെ വരും. തൊഴില്‍ സ്ഥലത്ത് ചില കുഴപ്പങ്ങളെ നേരിടേണ്ടതായി വരും, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടം പ്രതീക്ഷിക്കാം, ജീവിത പങ്കാളിയുടെ ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും, സന്താനങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാകും, വിദ്യാഭ്യാസ കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, മാതുലന്മാരില്‍ നിന്നും സഹായം പ്രതീക്ഷിക്കാം.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേട്ടമുണ്ടാകും, വിവാഹക്കാര്യങ്ങളില്‍ തീരുമാനം, നാല്‍ക്കാലി സമ്പത്ത് വര്‍ധിക്കും, പുതിയ വാഹനം വാങ്ങുന്നതിനു സാധ്യതയുണ്ട്, വാസഗൃഹം മോടിപിടിപ്പിക്കും, ബന്ധുജനങ്ങളുടെ സഹായം ഉണ്ടാകും, ആസൂത്രണ മികവോടെ ഏല്‍പ്പിച്ച കാര്യങ്ങള്‍ ചെയ്തു തീര്‍ക്കും, ആഡംബര വസ്തുക്കള്‍ വാങ്ങും, വ്യാപാര സ്ഥാപനങ്ങളില്‍ നേട്ടങ്ങളുണ്ടാകും, മത്സരങ്ങളില്‍ ജയം, ജീവിതപങ്കാളിയുമായി അഭിപ്രായ ഭിന്നതയുണ്ടാകാം, പിതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധ വേണം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

വീട് മാറ്റം, തൊഴില്‍ മാറ്റം, ശത്രുശല്യം എന്നിവ പ്രതീക്ഷിക്കാം, അധ്യാപക രംഗത്ത് നേട്ടങ്ങളുണ്ടാകും, അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങളുണ്ടാകും, പൊലീസ്, പട്ടാളം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും തൊഴില്‍ ഉന്നതിയും പ്രതീക്ഷിക്കാം, സഹോദരങ്ങളുടെ വിവാഹക്കാര്യങ്ങള്‍ക്കായി മുന്നൊരുക്കങ്ങള്‍ നടത്തും, കുടുംബക്ഷേത്രോത്സവങ്ങള്‍ക്കായി നേതൃത്വം നല്‍കും, ആശുപത്രി ചെലവുകള്‍ വര്‍ധിക്കും, ദൂരയാത്രകള്‍ നടത്തേണ്ടതായി വരും, പൂര്‍വിക സ്വത്ത് കൈവശം വന്നു ചേരാം, തീര്‍ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കും, തൊഴില്‍ മേഖലയില്‍ ഗുണകരമായ മാറ്റം, വാഹനയോഗം, പൂര്‍വിക സ്വത്ത് സംബന്ധമായുണ്ടായിരുന്ന തര്‍ക്കം രമ്യമായി പരിഹരിക്കും, ശത്രുക്കളായി നിന്നിരുന്നവര്‍ പിണക്കമെല്ലാം മറന്ന് അടുത്തു വരും, സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കും, വിവിധയിടങ്ങളില്‍ നിന്നും ധനവരവുണ്ടാകും, സന്താനഭാഗ്യത്തിന്റെ സമയമാണ്. വിദഗ്ധ ചികിത്സകളാല്‍ രോഗാവസ്ഥയില്‍ നിന്നും മോചനം ഉണ്ടാകും, സാമ്പത്തിക അച്ചടക്കം പാലിക്കണം, കാര്‍ഷിക വൃത്തിയില്‍ നേട്ടങ്ങളുണ്ടാകും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കും. തൊഴില്‍ മേഖലയിലുണ്ടായിരുന്ന അനിശ്ചിതാവസ്ഥ മാറി കിട്ടും, കുടുംബത്തില്‍ മംഗളകര്‍മം നടക്കും, അത്യാവശ്യഘട്ടങ്ങളില്‍ സുഹൃത്തുക്കളുടെ സഹായം ഉണ്ടാകും, ആഡംബര വസ്തുക്കള്‍ വാങ്ങും, കുടുംബക്ഷേത്രത്തിലെ ഉത്സവങ്ങള്‍ക്ക് നേതൃത്വം നല്‍കും, സന്താനഗുണം, അവധിവേളകള്‍ ഉല്ലാസയാത്രകള്‍ക്കായി വിനിയോഗിക്കും, സാമ്പത്തിക സ്ഥിതിയില്‍ മാറ്റമുണ്ടാകും, ജീവിതപങ്കാളിയുടെ ആരോഗ്യക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും, ബന്ധുജനങ്ങളുടെ സഹായം ഉണ്ടാകും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

കുടുംബത്തില്‍ ഐശ്വര്യാനുഭവങ്ങളുണ്ടാകും, ശത്രുക്കള്‍ നിഷ്പ്രഭരാകും, സന്താനഗുണം, വാഹന ഗുണം എന്നിവ അനുഭവിക്കും, സാമ്പത്തിക മേന്മയുണ്ടാകും, പൊതുപ്രവര്‍ത്തകര്‍ക്ക് ജനപിന്തുണയേറും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, ആരോഗ്യം വീണ്ടെടുക്കും, ജീവിതപങ്കാളിക്ക് തൊഴിലില്‍ ഉയര്‍ച്ചയുണ്ടാകും, വിദേശയാത്രയ്ക്ക് ചെറിയ തടസങ്ങളനുഭവപ്പെടും, വിവാദ വിഷയങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് മേഖലയില്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, വീട്, ഫ്ളാറ്റ് എന്നിവ വാങ്ങിക്കാന്‍ യോഗം.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

കൂട്ടുവ്യാപാരത്തില്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, സന്താനങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാകും, സാങ്കേതിക രംഗത്ത് മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, സാമ്പത്തിക പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ സാധിക്കും, ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, ജീവിതപങ്കാളിക്ക് ഉയര്‍ന്ന ജോലി, വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി, പിതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ ആശങ്ക, വിലപിടിച്ച വസ്തുക്കള്‍ മോഷണം പോയേക്കാം, കൃഷിയില്‍ നിന്നും നേട്ടം പ്രതീക്ഷിക്കാം, ആരോഗ്യം വീണ്ടെടുക്കും, ജീവിത ചര്യയില്‍ മാറ്റം വരുത്തും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

തൊഴില്‍ മാറ്റവും അധികാരലബ്ധിയും ഉണ്ടാകും, ശത്രുക്കളെ നിഷ്പ്രഭരാക്കും.മാധ്യമ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അര്‍ഹിച്ച അംഗീകാരം തേടിയെത്തും, വ്യാപാരം വിപുലപ്പെടുത്തും, സാങ്കേതിക വിദ്യയിലെ പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തും, ബന്ധുജനങ്ങളില്‍ നിന്നും സഹകരണം ഉണ്ടാകും, വാഹനം മാറ്റി വാങ്ങുന്നതിനിടയുണ്ട്, ജീവിതപങ്കാളിക്ക് തൊഴിലില്‍ മാറ്റമുണ്ടാകും, തര്‍ക്ക വിഷയങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ സമ്മര്‍ദമുണ്ടാകും, സന്താനങ്ങളുടെ വിവാഹക്കാര്യങ്ങളില്‍ തീരുമാനമാകും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ആരോഗ്യപ്രശ്നങ്ങള്‍ക്ക് ആയുര്‍വേദ ചികിത്സാ മാര്‍ഗം തേടും, കുടുംബത്തില്‍ സന്തോഷാനുഭവം, സഹോദരങ്ങള്‍ നിമിത്തം അഭിമാനകരമായ നേട്ടമുണ്ടാകും, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നേട്ടമുണ്ടാകും. നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം, വാസഗൃഹം മോടിപിടിപ്പിക്കും, യാത്രാവേളകളില്‍ വിലപിടിച്ച രേഖകള്‍ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം, കാര്‍ഷിക കാര്യങ്ങള്‍ക്കായി കൂടുതല്‍ പണം മുടക്കേണ്ടതായി വരും, അധികാര പരിധി വര്‍ധിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4)

വിവാഹം ഉറപ്പിക്കും, ജോലി മാറ്റം, സഹോദരങ്ങളെ സാമ്പത്തികമായി സഹായിക്കും, മാതാവിന്റെ ആരോഗ്യക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കും, സന്താനഭാഗ്യമുണ്ടാകാം, വിവാദ വിഷയങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം, സ്വന്തം ഉത്തരവാദിത്വം മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് അബദ്ധങ്ങള്‍ക്കിടയാക്കും, ദൂരയാത്ര നടത്തേണ്ടതായി വരും, വിശ്രമമില്ലാതെ അധ്വാനിക്കേണ്ടതായി വരും, വാക്കുകള്‍ തീഷ്ണമാകും, ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടമുണ്ടാകും.ആഡംബര വസ്തുക്കളും ഗൃഹോപകരണങ്ങളും വാങ്ങും.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ഉദ്യോഗാര്‍ഥികള്‍ക്ക് അനുയോജ്യമായ തൊഴില്‍ ഉത്തരവ് ലഭിക്കും, വിചാരിച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ സാധിക്കും, ആരോഗ്യപ്രശ്നങ്ങളുണ്ടാകും, സന്താനങ്ങളുടെ കാര്യത്തില്‍ സന്തോഷാനുഭവം, ചലച്ചിത്ര രംഗത്ത് നേട്ടങ്ങളുണ്ടാകാന്‍ സാധിക്കും, ബന്ധുജനങ്ങളില്‍ നിന്നും സഹായം, ആഡംബര വസ്തുക്കള്‍ സമ്മാനമായി ലഭിക്കാം, മാതാവിന്റെ ആരോഗ്യക്കാര്യത്തില്‍ ആശങ്ക, സുഹൃത്തുക്കളുടെ സഹായം ലഭിക്കും, ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, അധ്വാനത്തിന് അനുസരിച്ച് ഫലം ലഭിക്കാത്തതില്‍ നിരാശ അനുഭവപ്പെടാം.

Related Posts