നക്ഷത്രവിചാരം
ചൊവ്വയുടെ രാശിമാറ്റം; ഇന്ന്‌ മുതല്‍ ഈ രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ കാലം

ഒക്ടോബര്‍ 20-ന് ചൊവ്വ കര്‍ക്കടകം രാശിയിലേക്ക് സംക്രമിക്കുന്നു. ചൊവ്വയുടെ ഈ രാശിമാറ്റം നിങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കാം. ജ്യോതിഷാചാര്യന്‍ ഹരിഹരന്‍ എഴുതുന്നു.

നിങ്ങളുടെ ഭാവിഫലങ്ങള്‍ അറിയാന്‍ ഇപ്പോള്‍ തന്നെ  ഇവിടെ ക്ലിക്ക് ചെയ്യൂ: സമ്പൂര്‍ണ മലയാള ജാതകം

മേടം രാശി (ഏരീസ് -ജന്മദിനം മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 20 വരെയുള്ളവര്‍)

ഈ കൂറുകാര്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ നേരിടാന്‍ സാധ്യതയുള്ള കാലമാണിത്. കുടുംബത്തിലേക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമായ കാലമാണിത്. തൊഴില്‍പരമായ ചില സമ്മര്‍ദ്ദങ്ങളെ അതിജീവിക്കേണ്ടതായി വരും. കുടുംബത്തില്‍ പങ്കാളിയുമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതെ ശ്രദ്ധിക്കണം. ക്ഷേത്രദര്‍ശനവും നാമജപവും ഈ കാലയളവില്‍ വര്‍ധിപ്പിക്കുക, ഇവ ഈ ദുരിതങ്ങളെ കുറയ്ക്കും.

ഇടവം രാശി (ടോറസ്- ജന്മദിനം ഏപ്രില്‍ 21 മുതല്‍ മെയ് 21 വരെയുള്ളവര്‍)

ഈ രാശിക്കാര്‍ക്ക് വന്‍വിജയങ്ങള്‍ക്ക് സാധ്യതയുള്ള കാലമാണിത്. യാത്രകള്‍ക്ക് ഉള്ള അവസരങ്ങള്‍ വന്നുചേരും. തൊഴില്‍ മേഖലയില്‍ വന്‍നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. ഭാഗ്യം വര്‍ധിക്കുന്ന കാലം കൂടിയാണിത്. പങ്കാളിയുമായിട്ടുള്ള ബന്ധം മെച്ചപ്പെടും. ക്ഷേത്രദര്‍ശനവും നാമജപവും നിങ്ങള്‍ക്ക് ലഭിക്കുന്ന നല്ലഫലങ്ങളുടെ സാധ്യത വര്‍ധിപ്പിക്കും.

മിഥുനം രാശി (ജെമിനി- ജന്മദിനം മെയ് 22 മുതല്‍ ജൂണ്‍ 21 വരെയുള്ളവര്‍)

സാമ്പത്തികകാര്യങ്ങളില്‍ കുറച്ച് ശ്രദ്ധിക്കേണ്ടകാലമാണിത്. തൊഴില്‍ മേഖലയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുമ്പോള്‍ ശ്രദ്ധിക്കണം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തോഷകരമായ സാഹചര്യം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. ക്ഷേത്രദര്‍ശനവും നാമജപവും ഈ കാലയളവില്‍ വര്‍ധിപ്പിക്കുക, ഇവ ദുരിതങ്ങളെ കുറയ്ക്കും.

കര്‍ക്കടകം രാശി (കാന്‍സര്‍- ജന്മദിനം ജൂണ്‍ 22 മുതല്‍ ജൂലൈ 23വരെയുള്ളവര്‍)

മക്കള്‍ക്ക് മികച്ചനേട്ടങ്ങള്‍ കൈവരുന്ന കാലമാണിത്. പുതിയ തൊഴില്‍ അവസരങ്ങള്‍ വന്നുചേരും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് മികച്ച നേട്ടങ്ങള്‍ കൈവരും. വരുമാനം വര്‍ധിക്കാന്‍ സാധ്യതയുള്ള കാലം. ക്ഷേത്രദര്‍ശനവും നാമജപവും നിങ്ങള്‍ക്ക് ലഭിക്കുന്ന നല്ലഫലങ്ങളുടെ സാധ്യത വര്‍ധിപ്പിക്കും.

ചിങ്ങം രാശി (ലിയോ ജന്മദിനം 24 മുതല്‍ ഓഗസ്റ്റ് 23 വരെയുള്ളവര്‍)

ചിലവുകള്‍ നിയന്ത്രിക്കേണ്ട ഒരു കാലമാണിത്. തൊഴില്‍മേഖലയില്‍ സമര്‍ദ്ദങ്ങള്‍ക്ക് സാധ്യതയുണ്ട്. ബിസിനസുകാര്‍ക്കും ചെറിയ ചില തടസങ്ങള്‍ വന്നുചേരാന്‍ യോഗമുള്ള കാലമാണിത്. പങ്കാളിയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടാതെ ശ്രദ്ധിക്കണം. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ക്ഷേത്രദര്‍ശനവും നാമജപവും ഈ കാലയളവില്‍ വര്‍ധിപ്പിക്കുക, ഇവ ദുരിതങ്ങളെ കുറയ്ക്കും.

കന്നിരാശി (വിര്‍ഗോ- ജന്മദിനം ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 23 വരെയുളളവര്‍)

നേട്ടങ്ങളുടെ കാലമാണിത്. തൊഴില്‍ മേഖലയില്‍ മികച്ച അവസരങ്ങള്‍ വന്നുചേരും. ബിസിനസുകാര്‍ക്ക് അനുകൂലകാലമാണിത്. സാമ്പത്തിക അഭിവൃദ്ധിക്കുള്ള യോഗം ഉണ്ട്. ജീവിത പങ്കാളിയുമായി നല്ല ബന്ധം ഉണ്ടാകും. ക്ഷേത്രദര്‍ശനവും നാമജപവും നിങ്ങള്‍ക്ക് ലഭിക്കുന്ന നല്ലഫലങ്ങളുടെ സാധ്യത വര്‍ധിപ്പിക്കും.

തുലാം രാശി (ലിബ്ര- ജന്മദിനം സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 23വരെയുള്ളവര്‍)

ദീര്‍ഘദൂരയാത്രകള്‍ക്കു യോഗമുള്ള കാലമാണിത്. പുതിയ അവസരങ്ങള്‍ വന്നുചേരുന്ന കാലമാണിത്. സാമ്പത്തികനേട്ടങ്ങള്‍ വന്നുചേരും. കുടുംബബന്ധം കൂടുതല്‍ മികച്ചതാകും. ബിസിനസ് രംഗത്തും തൊഴില്‍ രംഗത്തും അപ്രതീക്ഷിത നേട്ടങ്ങള്‍ക്ക് യോഗമുളള കാലമാണിത്. ക്ഷേത്രദര്‍ശനവും നാമജപവും നിങ്ങള്‍ക്ക് ലഭിക്കുന്ന നല്ലഫലങ്ങളുടെ സാധ്യത വര്‍ധിപ്പിക്കും.

വൃശ്ചികം രാശി (സ്‌കോര്‍പിയോ- ജന്മദിനം ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ 22 വരെയുള്ളവര്‍)

യാത്രകള്‍ നേട്ടങ്ങള്‍ ഉണ്ടാക്കും. ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയത്തിലെത്തിച്ചേരും. ബിസിനസില്‍ ഭാഗ്യകാലമാണിത്. ഉയര്‍ന്ന ലാഭം ലഭിക്കാന്‍ യോഗം. ജീവിത പങ്കാളിയുമായിട്ടുള്ള ബന്ധം മെച്ചപ്പെടും. ക്ഷേത്രദര്‍ശനവും നാമജപവും നിങ്ങള്‍ക്ക് ലഭിക്കുന്ന നല്ലഫലങ്ങളുടെ സാധ്യത വര്‍ധിപ്പിക്കും.

ധനു രാശി സഗറ്റെറിയസ്- ജന്മദിനം നവംബര്‍ 23 മുതല്‍ ഡിസംബര്‍ 22 വരെയുള്ളവര്‍)

അപ്രതീക്ഷിത സ്രോതസുകളില്‍ നിന്നും പണം വന്നുചേരാനുള്ള യോഗമുണ്ട്. തൊഴില്‍മേഖലയില്‍ ചില ബുദ്ധിമുട്ടുകള്‍ വന്നുചേരാന്‍ യോഗമുണ്ട്. തൊഴില്‍ മാറ്റത്തിനുയോഗമുള്ള കാലമാണിത്. ബിസിനസില്‍ ചില വെല്ലുവിളികള്‍ വന്നുചേരും. കുടുംബാംഗങ്ങളുമായി മികച്ച ബന്ധം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കണം. ക്ഷേത്രദര്‍ശനവും നാമജപവും ഈ കാലയളവില്‍ വര്‍ധിപ്പിക്കുക, ഇവ ദുരിതങ്ങളെ കുറയ്ക്കും.

മകരം രാശി (കാപ്രികോണ്‍- ജന്മദിനം ഡിസംബര്‍ 23 മുതല്‍ ജനുവരി 20വരെയുള്ളവര്‍)

യാത്രകള്‍ നേട്ടങ്ങളുണ്ടാക്കും. തൊഴില്‍ മേഖലയില്‍ നേട്ടങ്ങളുണ്ടാകും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായി മികച്ച ബന്ധം ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ക്ക് യോഗമുണ്ട്. ക്ഷേത്രദര്‍ശനവും നാമജപവും നിങ്ങള്‍ക്ക് ലഭിക്കുന്ന നല്ലഫലങ്ങളുടെ സാധ്യത വര്‍ധിപ്പിക്കും.

കുംഭം രാശി (അക്വാറിയസ് ജന്മദിനം ജനുവരി 21 മുതല്‍ ഫെബ്രുവരി 19 വരെയുള്ളവര്‍)

കഠിനപരിശ്രമത്തിലൂടെ വിജയങ്ങള്‍ വന്നുചേരും. തൊഴില്‍ മേഖലയില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ വന്നുചേരും. ബിസിനസില്‍ അപ്രതീക്ഷത നേട്ടങ്ങള്‍ വന്നുചേരും. വരുമാനം വര്‍ധിക്കാനുള്ള സാധ്യതകള്‍ കൂടി കണ്ടെത്താന്‍ യോഗമുള്ള കാലം. കുടുംബത്തില്‍ സന്തോഷകരാമയ അനുഭവങ്ങള്‍ വന്നുചേരും. ക്ഷേത്രദര്‍ശനവും നാമജപവും നിങ്ങള്‍ക്ക് ലഭിക്കുന്ന നല്ലഫലങ്ങളുടെ സാധ്യത വര്‍ധിപ്പിക്കും.

മീനരാശി (പിസ്സിസ്- ജന്മദിനം ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 21 വരെ)

തൊഴില്‍മേഖലയില്‍ ചില സമ്മര്‍ദ്ദങ്ങള്‍ വന്നുചേരാന്‍ യോഗമുള്ള കാലം. മികച്ച അവസരങ്ങള്‍ നഷ്ടപ്പെടാന്‍ യോഗമുള്ള കാലം. കുടുംബത്തില്‍ നിന്നുള്ള പിന്തുണ കുറയാന്‍ സാധ്യതയുള്ളതുകൊണ്ട് കുടുംബാംഗങ്ങളുമായി നല്ല ബന്ധം തുടരാന്‍ ശ്രമിക്കുക. സാമ്പത്തികമായി ചില ബുദ്ധിമുട്ടുകള്‍ വന്നുചേരാന്‍ യോഗമുണ്ട്. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുക. ക്ഷേത്രദര്‍ശനവും നാമജപവും ഈ കാലയളവില്‍ വര്‍ധിപ്പിക്കുക, ഇവ ദുരിതങ്ങളെ കുറയ്ക്കും.

Related Posts