ക്ഷേത്ര വാർത്തകൾ
ശ്രീ മരട്ടില്‍ കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ പടിപ്പുരകളുടെ സമര്‍പ്പണം ഓഗസ്റ്റ് 9-ന്

മരട്: ശ്രീ മരട്ടില്‍ കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍ പ്രശ്‌നവിധി പ്രകാരം നിര്‍മിക്കുന്ന വടക്ക്, തെക്ക് പടിപ്പുരകളുടെ സമര്‍പ്പണം ഓഗസ്റ്റ് 9 ഞായറാഴ്ച നടക്കും. പ്രശസ്ത തച്ചുശാസ്ത്രജ്ഞന്‍ ബ്രഹ്‌മശ്രീ കേശവന്‍ നമ്പൂതിരിയുടെ കണക്ക് പ്രകാരമാണ് പടിപ്പുരകള്‍ നിര്‍മിക്കുന്നത്.

മഹാ ഗണപതി ഹോമ ദിവസമായ ഓഗസ്റ്റ് 9-ന് രാവിലെ 8.30-നും 10.30-നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ മംഗലപ്പിള്ളി കുടുംബാംഗങ്ങളാണ് പടിപ്പുരകള്‍ ഭഗവതിക്ക് സമര്‍പ്പിക്കുന്നത്.

ക്ഷേത്രത്തില്‍ നടക്കുന്ന വിശേഷാല്‍ ചടങ്ങുകളിലും സമര്‍പ്പണ മഹോത്സവത്തിലും എല്ലാ ഭക്തജനങ്ങളുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന് സംഘാടകരും മംഗലപ്പിള്ളി കുടുംബാംഗങ്ങളും അഭ്യര്‍ഥിച്ചു.

Related Posts