
ക്ഷേത്ര വാർത്തകൾ
മരട്ടില്‍ കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ പടിപ്പുരകളുടെ സമര്‍പ്പണം ഭക്തിസാന്ദ്രമായി
മരട്: ശ്രീ മരട്ടില്‍ കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍ പ്രശ്‌നവിധി പ്രകാരം പുതുതായി നിര്‍മിച്ച വടക്ക്, തെക്ക് പടിപ്പുരകളുടെ സമര്‍പ്പണം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. മഹാ ഗണപതി ഹോമത്തോടനുബന്ധിച്ച് രാവിലെ 8.30-നും 10.30-നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലാണ് മംഗലപ്പിള്ളി കുടുംബാംഗങ്ങള്‍ പടിപ്പുരകള്‍ ഭഗവതിക്ക് സമര്‍പ്പിച്ചത്.

പ്രശസ്ത തച്ചുശാസ്ത്രജ്ഞന്‍ ബ്രഹ്‌മശ്രീ കേശവന്‍ നമ്പൂതിരിയുടെ കണക്ക് പ്രകാരമാണ് പരമ്പരാഗത തനിമ ചോരാതെ പടിപ്പുരകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ക്ഷേത്രത്തില്‍ നടന്ന വിശേഷാല്‍ പൂജകളിലും സമര്‍പ്പണ മഹോത്സവത്തിലും നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. ക്ഷേത്രം സംഘാടകരും മംഗലപ്പിള്ളി കുടുംബാംഗങ്ങളും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

