
ശ്രീ മരട്ടില്‍ കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍ ഇല്ലംനിറ തൃപ്പൂത്തിരി ആഘോഷം ഭക്തിസാന്ദ്രമായി
മരട്: ശ്രീ മരട്ടില്‍ കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍ വര്‍ഷംതോറും കര്‍ക്കിടക മാസത്തില്‍ നടന്നുപോരാറുള്ള ഇല്ലംനിറ തൃപ്പൂത്തിരി ചടങ്ങുകള്‍ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു.
ക്ഷേത്രത്തിലെ പന്തീരടി പൂജയ്ക്കു ശേഷം, നെല്‍ക്കതിര്‍ക്കറ്റുകള്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മേല്‍ശാന്തി മനോജ് നമ്പൂതിരി, കീഴ്ശാന്തി കുട്ടന്‍ നമ്പൂതിരി എന്നിവര്‍ തലയിലേറ്റിയാണ് ക്ഷേത്രപ്രദക്ഷിണം നടത്തിയത്. തുടര്‍ന്ന് മേല്‍ശാന്തിയുടെ മുഖ്യകാര്‍മികത്വത്തില്‍ നമസ്‌കാരമണ്ഡപത്തില്‍ വെച്ച് നെല്‍ക്കതിരുകളില്‍ പ്രത്യേക പൂജകള്‍ നിര്‍വ്വഹിച്ചു.
പൂജിച്ച നെല്‍ക്കതിരുകള്‍ ആലില, മാവില, ദശപുഷ്പങ്ങള്‍ എന്നിവയ്‌ക്കൊപ്പം ശ്രീകോവിലിലും ഉപദേവന്മാരുടെ നടകളിലും സ്ഥാപിച്ചു. തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുത്ത ഭക്തജനങ്ങള്‍ക്ക് പൂജിച്ച നെല്‍ക്കതിരുകള്‍ പ്രസാദമായി വിതരണം ചെയ്തു.
സര്‍വ്വ ഐശ്വര്യത്തിനും കാര്‍ഷിക സമൃദ്ധിയ്ക്കും വേണ്ടിയാണ് ഈ പുണ്യചടങ്ങുകള്‍ നടത്തിയത്. ചടങ്ങുകളില്‍ ദേവസ്വം ഭാരവാഹികളും നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.


