
ക്ഷേത്ര വാർത്തകൾ
ശ്രീ മരട്ടില്‍ കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍ ഇല്ലംനിറയും തൃപ്പുത്തരിയും ഓഗസ്റ്റ് 14-ന്
മരട്: ശ്രീ മരട്ടില്‍ കൊട്ടാരം ഭഗവതി ദേവസ്വം ക്ഷേത്രത്തില്‍ വര്‍ഷന്തോറും ഭക്തിപൂര്‍വ്വം നടത്തിവരുന്ന ഇല്ലം നിറ, തൃപ്പുത്തരി മഹോത്സവം ഈ വര്‍ഷം ഓഗസ്റ്റ് 14-ന് നടക്കും.
രാവിലെ 8:30-നും 10:30-നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തിലാണ് ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ക്ഷേത്രം മേല്‍ശാന്തി അരീക്കര പടിഞ്ഞാറേനട മനോജ് നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലായിരിക്കും ചടങ്ങുകള്‍ ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടുക.
ചടങ്ങുകളോട് അനുബന്ധിച്ച് ഭക്തര്‍ക്ക് ഇല്ലംനിറ, പുത്തരിപ്പായസം എന്നീ വഴിപാടുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


