
മാരന്‍കുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞം സെപ്റ്റംബര്‍ 14 മുതല്‍
പള്ളിക്കല്‍ സുനില്‍ യജ്ഞാചാര്യനാകും
ആലപ്പുഴ: കലവൂര്‍ മാരന്‍കുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തില്‍ 2025 സെപ്റ്റംബര്‍ 14 മുതല്‍ 23 വരെ ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞം നടക്കും. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന യജ്ഞത്തിന് പ്രശസ്ത ആചാര്യന്‍ പള്ളിക്കല്‍ സുനില്‍ മുഖ്യ യജ്ഞാചാര്യനായി നേതൃത്വം നല്‍കും. കൊട്ടാരക്കര ഹരി, വെട്ടിക്കോട്ട് വിനോദ് എന്നിവര്‍ യജ്ഞപൗരാണികരാകും.
സെപ്റ്റംബര്‍ 14-ന് (ചിങ്ങം 29) വൈകീട്ട് 6 മണിക്ക് ആചാര്യവരണം, ഭദ്രദീപ പ്രകാശനം എന്നിവയോടെ യജ്ഞത്തിന് തുടക്കമാകും. ബ്രഹ്‌മശ്രീ. കെ. ആര്‍. നമ്പൂതിരി ഭദ്രദീപം തെളിയിക്കും. തുടര്‍ന്ന് യജ്ഞാചാര്യന്റെ മുഖ്യപ്രഭാഷണം നടക്കും.
യജ്ഞ ദിവസങ്ങളില്‍ പുലര്‍ച്ചെ 5.30-ന് നിര്‍മ്മാല്യ ദര്‍ശനം, ഗണപതിഹവനം, ലളിതസഹസ്രനാമജപം എന്നിവയോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് ഭാഗവത പാരായണം, 11.30-ന് ഉച്ചപൂജ, യജ്ഞാചാര്യന്റെ പ്രഭാഷണം, ഉച്ചയ്ക്ക് 1 മണിക്ക് പ്രസാദമൂട്ട് എന്നിവ നടക്കും. വൈകീട്ട് 6.30-ന് ദീപാരാധന, ഭജന, ദീപാലങ്കാരം എന്നിവയും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കുന്നതാണ്.
സെപ്റ്റംബര്‍ 23-ന് (കന്നി 7) യജ്ഞസമര്‍പ്പണം, അവഭൃഥസ്‌നാനം, സമാപന പ്രാര്‍ത്ഥന എന്നിവയോടെ നവാഹ യജ്ഞത്തിന് സമാപനമാകും.
ലോകനന്മയ്ക്കും നാടിന്റെ ഐശ്വര്യത്തിനും വേണ്ടി നടത്തുന്ന യജ്ഞത്തില്‍ പങ്കെടുത്ത് അനുഗ്രഹം നേടാന്‍ എല്ലാ ഭക്തജനങ്ങളെയും ക്ഷണിക്കുന്നതായി ക്ഷേത്രം പ്രസിഡന്റ് കെ.കെ. ഗോപകുമാര്‍ കോവിലകത്ത്, സെക്രട്ടറി വി.പി. ബാലകൃഷ്ണന്‍ തിരുവോണം എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9847214826.