ക്ഷേത്ര വാർത്തകൾ
മരട്ടില്‍ കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍ 43-ാമത് അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്രം: കൂപ്പണ്‍ ഉദ്ഘാടനം തിങ്കളാഴ്ച

മരട്: ശ്രീ മരട്ടില്‍ കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍ വെച്ച് നടക്കുന്ന 43-ാമത് അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ കൂപ്പണ്‍ ഉദ്ഘാടനം സെപ്റ്റംബര്‍ 7 തിങ്കളാഴ്ച വൈകീട്ട് 6.30-ന് നടക്കും. ഗുരുവായൂര്‍ അഖിലഭാരത ശ്രീമദ് ഭാഗവതസത്രസമിതിയുമായി സഹകരിച്ചാണ് മഹാസത്രം സംഘടിപ്പിക്കുന്നത്.

തിങ്കളാഴ്ച വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രസന്നിധിയിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുക. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പുലിയന്നൂര്‍മന മുരളീനാരായണന്‍ നമ്പൂതിരിപ്പാടിന്റെ മഹനീയ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍, ആമേടമന തന്ത്രി ബ്രഹ്‌മശ്രീ ശ്രീധരന്‍ നമ്പൂതിരിപ്പാട് ആദ്യ സംഭാവന ഏറ്റുവാങ്ങും. വിനായക കാറ്ററിംഗ് ഉടമ ശ്രീ മഹാദേവ അയ്യരാണ് ആദ്യ സംഭാവന നല്‍കുന്നത്.

2026 ഡിസംബര്‍ 17 മുതല്‍ 27 വരെ (1202 ധനു 2 മുതല്‍ 12 വരെ) ആണ് 43-ാമത് അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്രം നടക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന കൂപ്പണ്‍ ഉദ്ഘാടനച്ചടങ്ങിലേക്ക് എല്ലാ ഭക്തജനങ്ങളെയും ക്ഷണിക്കുന്നതായി ദേവസ്വം പ്രസിഡന്റ് വത്സകുമാര്‍ കടേക്കുഴി, സെക്രട്ടറി ശിവദാസന്‍ പാലയില്‍, ഖജാന്‍ജി ഹരീഷ് പാലേപറമ്പില്‍ എന്നിവര്‍ അറിയിച്ചു.

 

Related Posts