സ്പെഷ്യല്‍
Maha Shivaratri 2025: ശിവരാത്രി വ്രതമെടുക്കുന്നവർ ജപിക്കേണ്ട മന്ത്രങ്ങൾ

ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസമാണ് ശിവരാത്രി. ഗുരുശാപം, സ്ത്രീശാപം തുടങ്ങിയ മഹാപാപങ്ങൾ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.

പൂർവികരുടെ ബലി പൂജയ്ക്ക് മുടക്കം വന്നാൽ പിതൃപൂജയോടെ ശിവരാത്രിവ്രതം അനുഷ്ഠിച്ച് പിതൃക്കളെ പ്രീതിപ്പെടുത്തണം. ശിവരാത്രിയുടെ തലേനാൾ രാവിലെ കുളിച്ച് ശിവക്ഷേത്ര ദർശനം നടത്തണം. വീട്ടുമുറ്റത്ത് ചാണകം മെഴുകി വൃത്തിയാക്കിയ സ്ഥലത്ത് നിലവിളക്ക് കൊളുത്തിവയ്ക്കുക. അതിനു മുമ്പിൽ ഒരു നാക്കില വയ്ക്കുക. പൂവ്, അക്ഷതം (നെല്ലും ഉണക്കലരിയും), ചന്ദനം എന്നിവ കൈയിൽ തൊഴുതുപിടിച്ച്
ഓം പിതൃഭ്യോ നമ: എന്ന് എട്ട് പ്രാവശ്യം ജപിച്ച് ഇലയിൽ സമർപ്പിക്കണം. ഇത് എഴ് തവണ ആവർത്തിക്കുക. പിന്നെ വിളക്കിനെ മൂന്ന് പ്രദക്ഷിണം ചെയ്ത് മൂന്ന് പ്രാവശ്യം നമസ്കരിച്ച് ഇലയും അക്ഷതവും ഒഴുക്കുള്ള ജലാശയത്തിൽ കളയുക. പിന്നീടേ അന്ന പാനീയങ്ങൾ പാടുള്ളു.

ഉച്ചയ്ക്ക് മുമ്പായി ഓം നീലകണ്ഠായ നമ: എന്ന് 212 പ്രാവശ്യം ജപിക്കുക.

നാലു മണിയാവുമ്പോൾ കുളിച്ച് ഓം ശശി ശേഖരായ നമ: എന്ന് 336 തവണ ജപിക്കുക. ഓം ശംഭുവേ നമ: എന്ന് 212 പ്രാവശ്യവും ജപിക്കുക. ഇത് രണ്ടും വടക്കോട്ട് നോക്കി സൂര്യസ് തമയത്തിനു മുമ്പ് ജപിക്കണം.

സന്ധ്യ കഴിഞ്ഞാൽ ഓം പാർവ്വതി പ്രിയായേ ത്രൈലോക്യ നാഥായ ഹംഹം നമ:ശിവായ ഹ്രീം ശിവായൈ നമ: എന്ന് 108 പ്രാവശ്യവും ജപിക്കുക. പടിഞ്ഞാറോട്ട് തിരിഞ്ഞു വേണം ജപിക്കാൻ.

പിന്നീട് പഞ്ചാക്ഷര മന്ത്രം ജപിച്ച് ശരീരത്തിൽ ഭസ്മം ധരിക്കുക. പിറ്റേ ദിവസം ശിവരാത്രി ദിവസം ഉപവാസമായി ശിവരാത്രി വ്രതം അനുഷ്ഠിക്കുക. പിറ്റേന്ന് വിളക്കു വച്ച് ആദ്യ ദിവസത്തേതു പോലെ പ്രാർത്ഥിക്കുക. വ്രത പുണ്യം സമർപ്പയാമി എന്ന് ജപിച്ച് പൂക്കൾ സമർപ്പിക്കുക. പാൽ മൂന്ന് തവണ ഇലയിലേക്കൊഴിക്കുക. പിന്നെ ഇലയെടുത്ത് ഒഴുക്കുള്ള ജലാശയത്തിലേക്ക് കളയുക.

Lord Shiva
maha shivaratri
Maha Shivaratri Fasting Rules
shivaratri
shivaratri 2023
Related Posts