മന്ത്രങ്ങള്‍
ജൂണ്‍ 12 ഷഷ്ഠി; വ്രതമെടുക്കുന്നവരും വ്രതമെടുക്കാൻ സാധിക്കാത്തവരും ജപിക്കേണ്ട മന്ത്രം

ഭക്തരുടെ സകല പാപങ്ങളും ഇല്ലാതാക്കുന്ന ഭക്തവത്സലനാണ് ശ്രീ സുബ്രഹ്‌മണ്യസ്വാമി. ഭഗവാന് ഏറെ പ്രിയപ്പെട്ട ദിനമാണ് ഷഷ്ഠി. മിഥുനമാസത്തെ ഷഷ്ഠി ജൂണ്‍ 12 ബുധനാഴ്ചയാണ്. ഷഷ്ഠിനാളില്‍ വ്രതം നോറ്റ് സ്‌കന്ദനെ പൂജിച്ചാല്‍ തേജസും ദീര്‍ഘായുസ്സുമുള്ള സന്താനത്തെയും രോഗശാന്തിയും ലഭിക്കുമെന്നാണ് വിശ്വാസം.

ഷഷ്ഠിവ്രതമെടുക്കുന്നവര്‍ തലേദിവസം ഒരുനേരമേ ഭക്ഷണം പാടുള്ളൂ. കഴിവതും നല്ല കാര്യങ്ങള്‍ മാത്രം ചിന്തിക്കുകയും പറയുകയും വേണം. ഷഷ്ഠിദിവസം ഉപവാസമാണ് ഉത്തമം. ആരോഗ്യപരമായി സാധിക്കാത്തവര്‍ക്ക് ഉച്ചപൂജയുടെ നിവേദ്യം ക്ഷേത്രത്തില്‍നിന്നു വാങ്ങി കഴിക്കാം. അരിയാഹാരം ഒരു നേരമേ കഴിക്കാവൂ. ദിവസം മുഴുവന്‍ ഷണ്‍മുഖനാമ കീര്‍ത്തനം ഭക്തിപുരസരം ചൊല്ലണം. കഴിവിന് അനുസരിച്ച് വഴിപാട് നടത്തണം.

ഷഷ്ഠി വ്രതമെടുക്കുന്നവരും വ്രതമെടുക്കാൻ സാധിക്കാത്തവരും ഈ ദിവസം സുബ്രഹ്മണ്യ മന്ത്രങ്ങളും സ്തോത്രങ്ങളും ജപിച്ച് ഭഗവാനെ പ്രാർത്ഥിക്കേണ്ടതാണ്.

ഗുഹ പഞ്ചരത്‌ന സ്‌തോത്രം

ഓംകാര-നഗരസ്ഥം തം
നിഗമാന്ത-വനേശ്വരം
നിത്യമേകം ശിവം ശാന്തം
വന്ദേ ഗുഹം ഉമാസുതം

വാചാമഗോചരം സ്‌കന്ദം
ചിദുദ്യാന-വിഹാരിണം
ഗുരുമൂര്‍ത്തിം മഹേശാനം
വന്ദേ ഗുഹം ഉമാസുതം

സച്ചിദാനന്ദരൂപേശം
സംസാരധ്വാന്ത-ദീപകം
സുബ്രഹ്‌മണ്യമനാദ്യന്തം
വന്ദേ ഗുഹം ഉമാസുതം

സ്വാമിനാഥം ദയാസിന്ധും
ഭവാബ്ധേഃ താരകം പ്രഭും
നിഷ്‌കളങ്കം ഗുണാതീതം
വന്ദേ ഗുഹം ഉമാസുതം

നിരാകാരം നിരാധാരം
നിര്‍വികാരം നിരാമയം
നിര്‍ദ്വന്ദ്വം ച നിരാലംബം
വന്ദേ ഗുഹം ഉമാസുതം

രോഗദുരിതശാന്തിക്കായി ജപിക്കേണ്ട മുരുകമന്ത്രം:

‘ഓം അഗ്‌നികുമാര സംഭവായ
അമൃത മയൂര വാഹനാരൂഡായ
ശരവണ സംഭവ വല്ലീശ
സുബ്രഹ്‌മണ്യായ നമ:’
സുബ്രമണ്യസ്തുതി
ഷഡാനനം ചന്ദന ലേപിതാംഗം
മഹാത്ഭുതം ദിവ്യ മയൂര വാഹനം
രുദ്രസ്യ സൂനും സുരലോക നാഥം
ബ്രമണ്യ ദേവം ശരണം പ്രബദ്യേ
ആശ്ചര്യവീരം സുകുമാരരൂപം
തേജസ്വിനം ദേവഗണാഭിവന്ദ്യം
ഏണാങ്കഗൗരീ തനയം കുമാരം
സ്‌കന്ദം വിശാഖം സതതം നമാമി
സ്‌കന്ദായ കാര്‍ത്തികേയായ
പാര്‍വതി നന്ദനായ ച
മഹാദേവ കുമാരായ
സുബ്രമണ്യയായ തേ നമ

shashti
shasti vratam
Shasti Worship Lord Murugan
Related Posts