ക്ഷേത്ര വാർത്തകൾ
മള്ളിയൂര്‍ വിനായക ചതുര്‍ഥി സെപ്റ്റംബര്‍ 14ന്

ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ദീര്‍ഘകാല ഉപാസനയുടെ സദ്ഫലമാണ് മള്ളിയുര്‍ വൈഷ്ണവ ഗണപതി ക്ഷേത്രം. ഭാഗവതഹംസം ചിട്ടപ്പെടുത്തിയതാണ് ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങള്‍.

മള്ളിയൂര്‍ മഹാക്ഷേത്രത്തില്‍ ചതുര്‍ത്ഥി ആഘോഷങ്ങള്‍ പിറന്നാള്‍ പക്ഷത്തിന്റെ അടിസ്ഥാനത്തിലാവണം എന്നായിരുന്നു അദ്ദേഹം നിഷ്‌കര്‍ഷിച്ചത്.

ഉദിച്ച് ആറു നാഴികയുള്ള ദിവസമാണ് പിറന്നാള്‍ പക്ഷം. അതനുസരിച്ച് മലയാളമാസം 1202 ചിങ്ങം 29 (സെപ്റ്റംബര്‍ 14) ആയിരിക്കും മള്ളിയൂരിലെ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍.

ചിങ്ങമാസത്തിലെ ശുക്ലപക്ഷമായ അന്നേ ദിവസമായിരിക്കും 10,008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഗജപൂജയും ആനയൂട്ടും വിശേഷാല്‍ എഴുന്നള്ളത്തും പള്ളിവേട്ടയും നടക്കുന്നതെന്ന് മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി അറിയിച്ചു.

മള്ളിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വിനായക ചതുര്‍ത്ഥി മഹോത്സവത്തിന് സെപ്റ്റംബര്‍ 8-ന് തൃക്കൊടിയേറ്റോടെ തുടക്കമാകും. എട്ടു ദിവസം നീളുന്ന ഉത്സവം ‘മള്ളിയൂര്‍ തീര്‍ഥാടനകാലം’ എന്ന നിലയിലാണ് ആഘോഷിക്കുന്നത്. സെപ്റ്റംബര്‍ 15-ന് തിരുവാറാട്ടോടെ ഉത്സവം സമാപിക്കും. സെപ്റ്റംബര്‍ 14-നാണ് വിനായക ചതുര്‍ത്ഥി മഹോത്സവം. അന്നേദിവസം നടക്കുന്ന 10,008 നാളികേരങ്ങളുടെ മഹാഗണപതി ഹോമം, ഗജപൂജ, ആനയൂട്ട് എന്നിവയാണ് പ്രധാന ചടങ്ങുകള്‍. ക്ഷേത്ര വിധിപ്രകാരമുളള ആചാരാനുഷ്ടാന ചടങ്ങുകള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഉത്സവത്തിന് നിറച്ചാര്‍ത്തണിയിക്കും. പിന്നണി ഗായകന്‍ ഹരികൃഷ്ണന്‍, കർണാടക സംഗീതജ്ഞൻ ടി.എം കൃഷ്ണ, പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, പദ്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ എന്നിവര്‍ നാദ താള മേള പ്രപഞ്ചം തീര്‍ക്കും.

ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ഭക്തിയുടെയും ഉപാസനയുടെയും ഫലമായി പ്രത്യക്ഷമായ വൈഷ്ണവ ഗണപതി തത്ത്വമായ, ഉണ്ണിക്കണ്ണനെ മടിയിലിരുത്തി ഭാഗവതം ശ്രവിക്കുന്ന മഹാഗണപതി സങ്കല്‍പമാണ് മള്ളിയൂര്‍ ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തിയെന്ന് മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയും ദിവാകരന്‍ നമ്പൂതിരിയും അറിയിച്ചു.

വിനായക ചതുര്‍ത്ഥി ദിനത്തില്‍ കേരളത്തിനകത്തും പുറത്തുനിന്നുമായി പതിനായിരങ്ങള്‍ മള്ളിയൂരിലെത്തി മഹാഗണപതിയെ ദര്‍ശിക്കും. അന്നേദിവസം രാവിലെ 5.30-ന് മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ 10,008 നാളികേര അഗ്നിശുദ്ധിയില്‍ അര്‍പ്പിക്കുന്ന മഹാഗണപതി ഹോമം ആരംഭിക്കും. അഷ്ട്രദ്രവ്യങ്ങളോടെ മന്ത്രോച്ചോരണത്തോടെയുടെ ഗണപതി ഹോമം വിഘ്‌ന നിവാരണത്തിനും അഭിഷ്ടകാര്യസിദ്ധിക്കും ഉത്തമമാണ്.

തുടര്‍ന്ന് കേരളത്തിലെ പ്രമുഖ ഗജവീരന്മാര്‍ അണിനിരക്കുന്ന ഗജപൂജയും ആനയൂട്ടും. ശ്രീബലി എഴുന്നള്ളത്ത്, പദ്മശ്രീ പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ 120-ഓളം കലാകാരന്മാര്‍ മേളപ്രപഞ്ചം തീര്‍ക്കുന്ന പഞ്ചാരിമേളം, കാഴ്ചശ്രീബലി, വലിയവിളക്ക്, വേലകളി, പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളം, പാറമേക്കാവ് ദേവസ്വത്തിന്റെ കുടമാറ്റം എന്നിവയും ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണങ്ങളായിരിക്കും.

സെപ്റ്റംബര്‍ 8-ന് രാവിലെ ഗണപതിഹോമം, പഞ്ചവാദ്യം, കളഭാഭിഷേകം എന്നിവയ്ക്ക് ശേഷം രാവിലെ 10.30-ന് തന്ത്രി ബ്രഹ്‌മശ്രീ മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ തൃക്കൊടിയേറ്റ് നടക്കും. വൈകിട്ട് തൃത്തായമ്പകയും അരങ്ങേറും.

സെപ്റ്റംബര്‍ 9 മുതല്‍ 13 വരെ എല്ലാ ദിവസവും നിര്‍മ്മാല്യദര്‍ശനം, ഉഷഃപൂജ, ഗണപതിഹോമം, ശ്രീബലി എഴുന്നള്ളത്ത്, വിശേഷാല്‍ അഭിഷേകം, ഉത്സവബലി, ദീപാരാധന, വിളക്ക് എഴുന്നള്ളത്ത് തുടങ്ങിയ ക്ഷേത്രചടങ്ങുകള്‍ നടക്കും. ഇതോടൊപ്പം ഭക്തിഗാനപരിപാടികള്‍, ഇരട്ടക്കേളി, ഇരട്ടത്തായമ്പക, കഥകളി, സംഗീതസന്ധ്യ, കര്‍ണാടക സംഗീതക്കച്ചേരി തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. സെപ്റ്റംബര്‍ 10-ന് പിന്നണിഗായകന്‍ കെ. എസ്. ഹരിശങ്കറിന്റെ ഭക്തിഗാനസന്ധ്യയും സെപ്റ്റംബര്‍ 12-ന് പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ടി. എം. കൃഷ്ണയുടെ സംഗീതസദസ്സും കലാമണ്ഡപത്തെ രാഗസാന്ദ്രമാക്കും.

സെപ്റ്റംബര്‍ 15-ന് രാവിലെ പള്ളിയുണര്‍ത്തലോടെ ചടങ്ങുകള്‍ ആരംഭിക്കും. വൈകിട്ട് കൊടിയിറക്കിന് ശേഷം തിരുവാറാട്ട് നടക്കും. തുടര്‍ന്ന് മള്ളിയൂര്‍ ഇല്ലത്ത് ഇറക്കിപ്പൂജ, ആറാട്ട് സ്വീകരണം, പാണ്ടിമേളം, ഗണേശമണ്ഡപത്തില്‍ ആറാട്ടുസദ്യ, നാമസങ്കീര്‍ത്തനം എന്നിവയോടെ ഉത്സവത്തിന് സമാപനമാകും.

ഉത്സവത്തോടനുബന്ധിച്ചുളള പ്രത്യേക പൂജകള്‍, ഉത്സവബലി, അന്നദാനം, പുഷ്പാലങ്കാരം, ചതുര്‍ഥി ഊട്ട് വിനായക ചതുര്‍ഥി ദിനത്തെ മഹാഗണപതി ഹോമം, ഗജപൂജ,വഴിപാടുകള്‍ക്കുളള മൂന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്

കാര്യപരിപാടികള്‍
സെപ്റ്റംബര്‍ 08 ചൊവ്വാഴ്ച രാവിലെ
6.00 ന് :ഗണപതിഹോമം
9.00 ന് :പഞ്ചവാദ്യം ചോറ്റാനിക്കര സത്യന്‍ നാരായണ മാരാര്‍ & പാര്‍ട്ടി
9.00 ന് :കളഭാഭിഷേകം
കൊടിക്കൂറ കൊടിക്കയര്‍ സമര്‍പ്പണം രാഹുല്‍ രാജീവ് & ഗ്രീഷ്മ രാഹുല്‍ സി.വി. രാജീവ്(റബര്‍ ബോര്‍ഡ്)മക്കള്‍
രാവിലെ10.30 ന് :തൃക്കൊടിയേറ്റ് കാര്‍മ്മികത്വം:തന്ത്രി ബ്രഹ്‌മശ്രീ മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരി
വൈകീട്ട് 6.30 ന് : ദീപാരാധന, ശുദ്ധി
ഗണേശമണ്ഡപത്തില്‍ :വൈകീട്ട് 7.00 ന് :തൃത്തായമ്പക :കല്ലൂര്‍ രാമന്‍കുട്ടി,പോരൂര്‍ ഉണ്ണികൃഷ്ണന്‍,കല്പാത്തി ബാലകൃഷ്ണന്‍

സെപ്തംബര്‍ 09 ബുധനാഴ്ച്ച
രാവിലെ 5.00 ന് :നിര്‍മ്മാല്യദര്‍ശനം
5.30 ന് : ഉഷഃപൂജ, മുളപൂജ
6.30 ന് : ഗണപതിഹോമം
7.30 ന് :ശ്രീബലി എഴുന്നള്ളത്ത്
9.00 ന് : വിശേഷാല്‍ നവക-പഞ്ചഗവ്യം അഭിഷേകം,
9.30 ന് : ഉത്സവബലി
ഉച്ചക്ക് 12.30 ന് : ഉത്സവബലി ദര്‍ശനം
വൈകീട്ട് 6.30 ന് : ദീപാരാധന, മുളപൂജ, അത്താഴപൂജ
രാത്രി 7.30 ന് :വിളക്ക് എഴുന്നള്ളത്ത്
8.00 ന് :ഇരട്ടക്കേളി മദ്ദളം : കലാമണ്ഡലം ശങ്കരവാര്യര്‍ ഏലൂര്‍ അരുണ്‍ദേവ് വാര്യര്‍
ചെണ്ട : കലാമണ്ഡലം ബലരാമന്‍ മട്ടന്നൂര്‍ ഉദയന്‍ നമ്പൂതിരി
ഗണേശമണ്ഡപത്തില്‍
വൈകീട്ട് 7.00 ന് : ഭക്തിഗാനതരംഗിണി :ശങ്കര്‍ വിനായക് & പാര്‍ട്ടി

സെപ്തംബര്‍ 10 വ്യാഴാഴ്ച
രാവിലെ5.00 ന് : നിര്‍മ്മാല്യദര്‍ശനം
5.30 ന് : ഉഷഃപൂജ, മുളപൂജ
6.30 ന് : ഗണപതിഹോമം
7.30 ന് : ശ്രീബലി എഴുന്നള്ളത്ത്
9.00 ന് : വിശേഷാല്‍ നവക-പഞ്ചഗവ്യം അഭിഷേകം, ഉച്ചപൂജ
9.30 ന് : ഉത്സവബലി
ഉച്ചക്ക് 12.30 ന് : ഉത്സവബലി ദര്‍ശനം
വൈകിട്ട് 5.00 ന് :ഇരട്ടത്തായമ്പക : ഒറ്റപ്പാലം ഹരി പനാവൂര്‍ ശ്രീഹരി
വൈകീട്ട് 6.30 ന് : ദീപാരാധന, മുളപൂജ, അത്താഴപൂജ
രാത്രി 7.30 ന് :വിളക്ക് എഴുന്നള്ളത്ത്
വൈകീട്ട് 7.00 ന്:കാമകവി’ദുര്യോധനവധം’ അവതരണം :പി.എസ്.വി നാട്യസംഘം, കോട്ടയ്ക്കല്‍
രാത്രി7.30 ന് :വിളക്ക് എഴുന്നള്ളത്ത്
ഗണേശമണ്ഡപത്തില്‍ 7.00 ന് :
ഭക്തിഗാനസന്ധ്യ:അവതരണം :സുപ്രസിദ്ധ ചലച്ചിത്രപിന്നണി ഗായകന്‍. കെ.എസ്. ഹരിശങ്കര്‍

സെപ്റ്റംബര്‍ 11 വെള്ളിയാഴ്ച
രാവിലെ 5.00 ന് : നിര്‍മ്മാല്യദര്‍ശനം
5.30 ന് : ഉഷഃപൂജ, മുളപൂജ
6.30 ന് : ഗണപതിഹോമം
7.30 ന് : ശ്രീബലി എഴുന്നള്ളത്ത്
9.00 ന് : വിശേഷാല്‍ നവക-പഞ്ചഗവ്യം അഭിഷേകം,
ഉച്ചപൂജ 9.30 ന് : ഉത്സവബലി
ഉച്ചക്ക്12.30 ന് :ഉത്സവബലി ദര്‍ശനം
വൈകീട്ട് 6.30 ന് :ദീപാരാധന, മുളപൂജ, അത്താഴപൂജ

സെപ്തംബര്‍ 12 ശനിയാഴ്ച
രാവിലെ 5.00 ന് :നിര്‍മ്മാല്യദര്‍ശനം
5.30 ന് : ഉഷഃപൂജ, മുളപൂജ
6.30 ന് : ഗണപതിഹോമം
7.30 : എഴുന്നള്ളത്ത്
9.00 ന് : വിശേഷാല്‍നവക-പഞ്ചഗവ്യം അഭിഷേകം,
ഉച്ചപൂജ 9.30 ന് : ഉത്സവബലി
ഉച്ചക്ക്12.30 ന് :ഉത്സവബലി ദര്‍ശനം
വൈകീട്ട് 6.30 ന് : ദീപാരാധന, മുളപൂജ, അത്താഴപൂജ
രാത്രി7.30 ന് : വിളക്ക് എഴുന്നള്ളത്ത്
ഗണേശമണ്ഡപത്തില്‍
വൈകീട്ട് 7.00 ന് സംഗീതസദസ്സ് ടി. എം. കൃഷ്ണ
വയലിന്‍ : തിരുവനന്തപുരം എന്‍. സമ്പത്ത്
മൃദംഗം: ബി. ശിവരാമന്‍
ഘടം: തൃപ്പൂണിത്തുറ എന്‍. രാധാകൃഷ്ണന്‍

സെപ്തംബര്‍ 13 ഞായറാഴ്ച്ച
രാവിലെ 5.00 ന് :നിര്‍മ്മാല്യദര്‍ശനം
5.30 : ഉഷഃപൂജ, മുളപൂജ
6.30 : ഗണപതിഹോമം 7.30 ന് : ശ്രീബലി എഴുന്നള്ളത്ത്
പഞ്ചവാദ്യം:ചോറ്റാനിക്കര വിജയന്‍ മാരാര്‍,ചെര്‍പ്പുളശ്ശേരി ശിവന്‍
9.00 :വിശേഷാല്‍ നവക-പഞ്ചഗവ്യം അഭിഷേകം, ഉച്ചപൂജ
9.30 : ഉത്സവബലി
12.30 ന് :ഉത്സവബലി ദര്‍ശനം
6.30 ന് : ദീപാരാധന, മുളപൂജ, അത്താഴപൂജ
7.00 ന് :ചെറിയ വിളക്ക് പഞ്ചാരിമേളം :കിഴക്കൂട്ട് അനിയന്‍ മാരാര്‍ ചെറുശ്ശേരി കുട്ടന്‍ മാരാര്‍

സെപ്തംബര്‍ 14 തിങ്കളാഴ്ച്ച (വിനായക ചതുര്‍ഥി)
രാവിലെ 4.00 ന് : നിര്‍മ്മാല്യദര്‍ശനം
5.30ന് : 10,008 നാളികേരം മഹാഗണപതിഹോമം ആരംഭം മുഖ്യകാര്‍മ്മികത്വം : മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി
നാഗസ്വരക്കച്ചേരി : ആറന്മുള ശ്രീകുമാര്‍ & പാര്‍ട്ടി
8.00 ന് : വിശേഷാല്‍ നവക- പഞ്ചഗവ്യം അഭിഷേകം, ഉച്ചപൂജ
പഞ്ചരത്ന കീര്‍ത്തനാലാപനം പഞ്ചവാദ്യം : മള്ളിയൂര്‍ ആസ്ഥാന കലാകാരന്മാര്‍
10.30 ന് : ഗജപൂജ, ആനയൂട്ട് കേരളത്തിലെ 12 ലധികം പ്രമുഖ ഗജവീരന്മാര്‍ പങ്കെടുക്കുന്നു.
11.00 ന് : മഹാഗണപതിഹോമം ദര്‍ശനം

തുടര്‍ന്ന് : ശ്രീബലി എഴുന്നള്ളത്ത് പഞ്ചാരിമേളം : പദ്മശ്രീ പെരുവനം കുട്ടന്‍മാരാരും 120 ഓളം കലാകാരന്മാരും

ഗണേശമണ്ഡപത്തില്‍
3.00 : നാഗസ്വര കച്ചേരി തിരുവിഴ ജയശങ്കര്‍ & പാര്‍ട്ടി
തുടര്‍ന്ന് :കാഴ്ചശ്രീബലി & വലിയവിളക്ക്
സ്പെഷ്യല്‍ നാഗസ്വരം : മൈലയ് കാര്‍ത്തികേയന്‍ ശ്രീ. കോലേരി വിനോദ് കുമാര്‍
സ്പെഷ്യല്‍തവില്‍ : വെളിയാംപക്കം ഗണപതി, തിടനാട് അനു വേണുഗോപാല്‍
വേലകളി’:കോട്ടാരം ദേവീക്ഷേത്ര വേലകളി സംഘം, കാട്ടാമ്പാക്ക്
പാണ്ടിമേളം : പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും 120ഓളം കലാകാരന്മാരും കുടമാറ്റം : പാറമേക്കാവ് ദേവസ്വം 1
10.00: പള്ളിവേട്ട എഴുന്നള്ളത്ത്

സെപ്തംബര്‍ 15 തിരു.ആറാട്ട്
രാവിലെ 5.00 ന് : പള്ളിയുണര്‍ത്തല്‍
വൈകീട്ട് 4.30 ന് : കൊടിയിറക്ക്
തുടര്‍ന്ന്: ആറാട്ട് 6.30 ന് : മള്ളിയൂര്‍ ഇല്ലത്ത് ഇറക്കിപ്പൂജ ആറാട്ട് സ്വീകരണം (ക്ഷേത്രത്തില്‍) പാണ്ടിമേളം:രാമപുരം ബാലാജി ശ്രീകുമാര്‍ വാര്യര്‍
വൈകീട്ട് 7.30 ന് : ആറാട്ട് സദ്യ ഗണേശമണ്ഡപത്തില്‍
വൈകീട്ട് 5.30 ന് : നാമസങ്കീര്‍ത്തനം :കോഴിക്കോട് പ്രശാന്ത് വര്‍മ്മ

Related Posts