
ക്ഷേത്ര വാർത്തകൾ
ശ്രീകൃഷ്ണ ജയന്തിദിനത്തിലെ പ്രധാന വഴിപാടുകള്‍
ആയുര്‍വ്വേദ ആചാര്യന്മാരായ അശ്വിനീദേവ പുത്രനായ നകുലന്‍ പഞ്ചപാണ്ഡവരുടെ വനവാസകാലത്തു പ്രതിഷ്ഠ നടത്തിയ തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം അഷ്ടമിരോഹിണി ആഘോഷങ്ങള്‍ക്ക് ഒരുങ്ങിക്കഴിഞ്ഞു. ആരോഗ്യമൂര്‍ത്തിയായി ഭഗവാന്‍ ശ്രീകൃഷ്ണന്‍കുടികൊള്ളുന്ന ഈ ക്ഷേത്ത്രതില്‍ ശ്രീകൃഷ്ണജയന്തിദിനത്തില്‍ പാല്‍പ്പായസം, ഒരുകുടം എണ്ണ സമര്‍പ്പണം, അന്നേദിവസത്തെ പൂജ എന്നിവയാണ് പ്രധാന വഴിപാടുകള്‍.
ആഗ്രഹസാഫല്യത്തിനായി പാല്‍പ്പായസവും രോഗദുരിതശാന്തിക്കായി ഒരുകുടം എണ്ണ സമര്‍പ്പണവും സര്‍വ്വൈശ്വര്യത്തിനായിട്ടാണ് ദിവസപൂജയും ഭക്തര്‍ വഴിപാടായി നടത്തുന്നത്. വഴിപാടുകള്‍ ബുക്ക് ചെയ്യുന്നതിനായി ക്ഷേത്രവുമായി ബന്ധപ്പെടാവുന്നതാണ്- 9495960102, 8075 058 971

