
മഹിഷാസുരമര്‍ദ്ദിനി ഭാവത്തില്‍ ഭഗവതി കുടികൊള്ളുന്നിടം; ഈ നവരാത്രിക്ക് തീര്‍ച്ചയായും ദര്‍ശനം നടത്തേണ്ട ക്ഷേത്രം
മഹാദേവന് ശിവരാത്രി, ശ്രീകൃഷ്ണ ഭഗവാന് അഷ്ടമിരോഹിണി എന്നിവ പോലെ ദേവി ആരാധനയ്ക്ക് ഏറ്റവും പ്രധാനമാണ് നവരാത്രി. ഈ ദിവസങ്ങളിലെ ദേവീ ഉപാസനയ്ക്ക് അത്ഭുതഫലസിദ്ധിയുണ്ടെന്നാണ് വിശ്വാസം.
സകലകദേവതാ ശക്തികളും സമന്വയിച്ച ദുര്‍ഗാഭഗവതി മഹിഷാസുരനെ വധിച്ചതിന്റെ സ്മരണയ്ക്കായാണ് വിജയദശമി ആഘോഷിക്കുന്നത്. ഒന്‍പത് ദിവസം യുദ്ധം ചെയ്തുവെന്നും പത്താം നാള്‍ മഹിഷാസുരനെ വധിച്ചുവെന്നുമാണ് ഐതിഹ്യം. ദുരിതങ്ങള്‍ക്കും ദുഖങ്ങള്‍ക്കും മേല്‍ ഐശ്വര്യത്തിന്റെ വിജയം. കേരളത്തില്‍ മഹിഷാസുര മര്‍ദ്ദിനി ഭാവത്തില്‍ ഭഗവതി കുടികൊള്ളുന്ന അത്യപൂര്‍വ ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയ്ക്ക് അടുത്തുള്ള വെട്ടിക്കാവ് ഭഗവതി ക്ഷേത്രം.
നവരാത്രികാലങ്ങളില്‍ ഇവിടെ ഭഗവതിയെ ദര്‍ശിക്കുന്നതും ത്രികാലപൂജ വഴിപാടായി നടത്തുന്നതും അത്യുത്തമമാണ്. മൂന്നുകാലങ്ങളിലുള്ള പൂജ, നവരാത്രിക്കാലത്ത് മഹിഷാസുര മര്‍ദ്ദിനി ഭാവത്തിലുള്ള വെട്ടിക്കാവിലമ്മയ്ക്ക് സമര്‍പ്പിക്കുന്നത് കര്‍മ്മതടസങ്ങള്‍ ഒഴിവാകുന്നതിനായി നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ്. കര്‍മ്മമേഖലയിലെ തടസങ്ങള്‍ നീങ്ങി ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകാന്‍ നിരവധിഭക്തരാണ് ഈ സമയം ഇവിടെ ത്രികാലപൂജ വഴിപാടായി നടത്തുന്നത്.
മഹിഷാസുരമര്‍ദ്ദിനി ഭാവത്തിലുള്ള ഭഗവതി ശത്രുസംഹാരിണികൂടിയാണ്. സകലവിധത്തിലുള്ള ശത്രുദോഷങ്ങളും ഈ സന്നിധിയിലെത്തി പ്രാര്‍ഥിച്ചാല്‍ മാറുമെന്നാണ് വിശ്വാസം. ഈ വര്‍ഷത്തെ നവരാത്രികാലത്തെ ത്രികാലപൂജ സെപ്റ്റംബര്‍ 22ന് ആരംഭിക്കും. ഭക്തര്‍ക്ക് ഈ പൂജ ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു. ത്രികാലപൂജ ബുക്ക് ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍: 8547178755, 9249796100.
പ്രത്യക്ഷത്തില്‍ ഭഗവതി അനുഗ്രഹവര്‍ഷം ചൊരിയുന്നിടമാണിത്. ഇവിടെ എത്തുന്ന ഓരോ ഭക്തനും തങ്ങളുടെ ജീവിതത്തില്‍ ദേവികാട്ടിയ അത്ഭുതങ്ങള്‍ അനുഭവിച്ചറിഞ്ഞവരാണ്. ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും വെട്ടിക്കാവിലമ്മയെ ആശ്രയിച്ചാല്‍ ഭഗവതി കൈവിടില്ലെന്നുള്ളത് ഇവിടയെത്തുന്ന ഭക്തരുടെ അനുഭവ സാക്ഷ്യം കൂടിയാണ്.