സ്പെഷ്യല്‍
ഋതുക്കള്‍ പറയും നിങ്ങളുടെ ജനനഫലം

ഒരു വര്‍ഷത്തെ കാലാവസ്ഥയുടെ അടിസ്ഥാനത്തില്‍ പലതായി വിഭജിക്കുന്നതില്‍ ഒന്നാണ് ഋതു. ഭൂമിയുടെ സൂര്യനുചുറ്റുമുള്ള പരിക്രമണവും ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള ചരിവുമാണ് ഋതുഭേദങ്ങള്‍ക്ക് കാരണം. ഭാരതീയ ദിനദര്‍ശിക അടിസ്ഥാനത്തില്‍ ഭാരത്തില്‍ ആറ് ഋതുക്കളാണ് ഉള്ളത്.  ശിശിരം, വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം എന്നിങ്ങനെ ആറ് ഋതുക്കള്‍ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്.

രണ്ടു മാസങ്ങള്‍ ചേര്‍ന്നതാണ് ഒരു ഋതു. ഇതില്‍ ആദ്യത്തെ മൂന്ന് ഋതുക്കള്‍ ഉത്തരായനത്തിലും അവസാനത്തെ മൂന്ന് ഋതുക്കള്‍ ദക്ഷിണായനത്തിലുമാണ് വരുന്നത്. അതായതു ആറുമാസംവീതം ഓരോ അയനം. ഓരോ ഋതുക്കളിലും ജനിക്കുന്നവര്‍ക്ക് ഓരോ പൊതുഫലങ്ങള്‍ ഉണ്ട്. ആദ്യമായി ഓരോ ഋതുക്കളും അവ വരുന്ന ശകവര്‍ഷ മാസങ്ങളും ഗ്രിഗോറിയന്‍ കലണ്ടറും തിരിച്ച് ചുവടെ ചേര്‍ക്കുന്നു.

വസന്തം (Spring) മാഘം, ഫാല്‍ഗുനം എന്നീ മാസങ്ങള്‍ (ഫെബ്രുവരി ഉത്തരാര്‍ധം, മാര്‍ച്, ഏപ്രില്‍ പൂര്‍വാര്‍ധം)

ഗ്രീഷ്മം (Summer) ചൈത്രം, വൈശാഖം എന്നീ മാസങ്ങള്‍ (ഏപ്രില്‍ ഉത്തരാര്‍ധം, മേയ്, ജൂണ്‍ പൂര്‍വാര്‍ധം)

വര്‍ഷം (Rainy)  ജ്യേഷ്ഠം, ആഷാഢം എന്നീ മാസങ്ങള്‍ (ജൂണ്‍ ഉത്തരാര്‍ധം, ജുലൈ, ഓഗസ്റ്റ് പൂര്‍വാര്‍ധം)

ശരദ് (Autumn)  ശ്രാവണം, ഭാദ്രപഥം എന്നീ മാസങ്ങള്‍ (ഓഗസ്റ്റ് ഉത്തരാര്‍ധം, സെപ്റ്റംബര്‍, ഒക്ടോബര്‍ പൂര്‍വാര്‍ധം)

ഹേമന്തം (Pre-Winter)  ആശ്വിനം, കാര്‍തികം എന്നീ മാസങ്ങള്‍ (ഒക്ടോബര്‍ ഉത്തരാര്‍ധം, നവംബര്‍, ഡിസംബര്‍ പൂര്‍വാര്‍ധം)

ശിശിരം (winter)  മാര്‍ഗശീര്‍ഷം, പൗഷം എന്നീ മാസങ്ങള്‍ (ഡിസംബര്‍ ഉത്തരാര്‍ധം, ജനുവരി, ഫെബ്രുവരി പൂര്‍വാര്‍ധം)

ഋതുഫലങ്ങള്‍

വസന്ത ഋതുവില്‍ ജനിച്ചവന്‍, ദീഘായുസായും ധവാനായും സുഗന്ധദ്രവ്യങ്ങളില്‍ ഇഷ്ടമുള്ളവനായും ഭവിക്കും.

ഗ്രീഷ്മ ഋതുവില്‍ ജനിച്ചവന്‍, ധനവാനായും ജലക്രീഡയില്‍ താല്‍പര്യമുള്ളവനും സാമര്‍ഥനും സുഖിമാനും ചടച്ച ദേഹമുള്ളവനായും സല്‍ബുദ്ധിയായും ഭവിക്കും.

വര്‍ഷ ഋതുവില്‍ ജനിച്ചവന്‍, പാല്‍, ചന്ദ്രന്‍, നിലാവ് ഇവയോട് ഇഷ്ടമുള്ളവനും നല്ലവാക്കുകളെ പറയുന്നവനും സല്‍ബുദ്ധിയുമായിരിക്കും.

ശരത് ഋതുവില്‍ ജനിക്കുന്നവന്‍ പുണ്യവാനും, സുമുഖനും, സുഖിമാനും, കാമിയായും ഭവിക്കും.

ഹേമന്ത ഋതുവില്‍ ജനിക്കുന്നവന്‍ സുഖിമാനും, കൃശാത്രനും കൃഷിക്കാരനായും, കൗശലക്കാരനും സമര്‍ഥനായും ഭവിക്കും.

ശിശിര ഋതുവില്‍ ജനിക്കുന്നവന്‍, കുളിയിലും നിത്യകര്‍മ്മങ്ങളിലും പ്രത്യേകം ശ്രദ്ധിക്കുന്നവനും ദാനങ്ങളില്‍ താല്‍പര്യമുള്ളവനും സമര്‍ത്ഥനും അഭിമാനമുള്ളവനായും കീര്‍ത്തിമാനായും ഭവിക്കും.

Related Posts