
ഭഗവതിക്ക് കുങ്കുമാര്‍ച്ചന വഴിപാടായി നടത്തിയാല്‍
ഭഗവതിക്ക് ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളില്‍ ഒന്നാണ് കുങ്കുമാര്‍ച്ചന. കര്‍മ്മതടസങ്ങള്‍ മാറുന്നതിനും കുടുംബഭിവൃദ്ധിക്കും മംഗല്യതടസം മാറുന്നതിനുമായി കുങ്കുമാര്‍ച്ചന വഴിപാടായി നടത്താവുന്നതാണ്. ചണ്ഡികഹോമസമയത്ത് ഈ വഴിപാട് നടത്തുന്നത് അതിവിശേഷമാണ്. തൃശൂര്‍ ജില്ലയിലെ ചാലക്കുടി മുരിങ്ങൂര്‍ ചീനിക്കല്‍ ഭഗവതിക്ഷേത്രത്തില്‍ ഓഗസ്റ്റ് 30,31 സെപ്റ്റംബര്‍ 1 തിയതികളില്‍ നടക്കുന്ന നവചണ്ഡികഹോമത്തോടനുബന്ധിച്ച് ഈ വഴിപാട് നടത്താന്‍ സൗകര്യമുണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രത്തിലെ അര്‍ച്ചകനായ ഡോ. മൂര്‍ത്തി കാളിദാസ് ഭട്ടാണ് ഈ ഹോമത്തിന്റെ ആചാര്യന്‍.
എല്ലാ സംരംഭങ്ങളിലും മൊത്തത്തിലുള്ള വിജയം നേടുന്നതിനും ഒരാളുടെ ജീവിതത്തിലെ എല്ലാത്തരം ദോഷങ്ങളും പ്രതിബന്ധങ്ങളും നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും ശക്തമായ മാര്‍ഗമായിട്ടാണ് നവ ചണ്ഡികഹോമത്തെ കണക്കാക്കുന്നത്. ഹോമത്തിന്റെ ഭാഗവാക്കുകവഴി ശത്രുദോഷങ്ങള്‍, തടസങ്ങള്‍, നെഗറ്റീവ് എനര്‍ജി എന്നിവയില്‍ നിന്ന് മുക്തരായി ഐശ്വര്യവും ആരോഗ്യവും കൈവരുമെന്നാണ് വിശ്വാസം.
ഈ ഹോമത്തില്‍, ദുര്‍ഗ്ഗാ ദേവിയെ 10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയായി ആരാധിക്കുന്നു. അതിനാല്‍ ഈ പൂജയിലും ഹോമത്തിലും ഒരേ പ്രായത്തിലുള്ള പെണ്‍കുട്ടികളെ ആരാധിക്കുന്നു. ദേവി ദുര്‍ഗ്ഗയുടെ മറ്റെല്ലാ അവതാരങ്ങളും ചണ്ഡികാ ഹോമ സമയത്ത് ആരാധിക്കപ്പെടുന്നു.
ഇത് എല്ലാത്തരം തടസ്സങ്ങളും നീക്കം ചെയ്യുന്നതിനും എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാക്കി ജീവിതത്തിലെ നമ്മുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്നതിനും അസാധാരണമായി പ്രയോജനം ചെയ്യുമെന്നുമാണ് വിശ്വാസം.
യാഗചടങ്ങുകളില്‍ അതിവിശേഷമായ കുമാരി പൂജ വഴിപാടായി നടത്തുന്നതും 10 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ യാഗശാലയില്‍ നടക്കുന്ന കുമാരി പൂജയില്‍ പങ്കെടുപ്പിക്കുന്നതും സര്‍വ്വൈശ്വര്യപ്രദമാണ്. യാഗശാലയില്‍ സുവാസിനി പൂജ നടത്തുന്നതും ഭര്‍തൃമതികളായ സ്ത്രീകള്‍ സുവാസിനി പൂജയില്‍ പങ്കെടുക്കുന്നതും കുടുംബത്തിന്റെ സര്‍വ്വ ക്ഷേമ ഐശ്വര്യത്തിന് ഉത്തമമാണ്.
കൂടാതെ യാഗദ്രവ്യമായി ഒരുപാട്ട നെയ്യും എണ്ണയും ഭക്തര്‍ക്ക് വഴിപാടായി സമര്‍പ്പിക്കാവുന്നതാണ്. ജീവിതത്തില്‍ അത്യപൂര്‍വമായി മാത്രം പങ്കെടുക്കാന്‍ ഭാഗ്യം സിദ്ധിക്കുന്ന അതിവിഷ്ടമായ ചണ്ഡികഹോമത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഫോണ്‍: 94473 69250. വഴിപാട് ഓണ്‍ലൈനായി നടത്താന്‍:
https://register.goviral.world/pro1132ent1171.html