നക്ഷത്രവിചാരം
കുംഭമാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം; ദോഷപരിഹാരങ്ങള്‍ സഹിതം

(ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 14 വരെ)

മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4)

അക്കൗണ്ടിങ്, മാര്‍ക്കറ്റിങ് മേഖലയില്‍ മികവു തെളിയിക്കും, സാഹസിക പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കണം, സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം, സാമ്പത്തികാഭിവൃദ്ധിയുണ്ടാകും, വിവാഹക്കാര്യങ്ങളില്‍ അനുകൂല നിലപാടെടുക്കും, ജീവിതപങ്കാളിയുമായുണ്ടായിരുന്ന അഭിപ്രായ വ്യത്യാസം പരിഹരിക്കാനാകും, പിതൃതുല്യരായവര്‍ക്ക് രോഗബാധയുണ്ടാകാം, വാഹനം മാറ്റി വാങ്ങാനിടയുണ്ട്, ദൂരസ്ഥലങ്ങളില്‍ ക്ഷേത്രദര്‍ശനം നടത്തും.

ദോഷപരിഹാരം: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ വഴിപാട്.

ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, തൊഴില്‍ മേഖലയില്‍ അധികാരപരിധി വര്‍ധിക്കും, വിവാദ വിഷയങ്ങളില്‍ സ്വാധീനങ്ങള്‍ക്കടിപ്പെടാതെ തീരുമാനം കൈക്കൊള്ളാന്‍ സാധിക്കും, ഏവര്‍ക്കും സ്വീകാര്യമായ നിലപാടുകള്‍ സ്വീകരിക്കുന്നതിലൂടെ സര്‍വാദരങ്ങള്‍ക്കു വഴിവയ്ക്കും. കുടുംബ ക്ഷേത്രത്തില്‍ സര്‍പ്പപ്രീതികരമായ കര്‍മങ്ങള്‍ നടത്തും, പൊതുപ്രവര്‍ത്തകര്‍ക്ക് ജനപിന്തുണ വര്‍ധിക്കും, വിശേഷപ്പെട്ട വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങിക്കും, വാഹനത്തിന് അറ്റകുറ്റപ്പണി നടത്തേണ്ടതായി വരും, മാതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ ആശങ്കയുണ്ടാകും, വിവാഹക്കാര്യങ്ങളില്‍ തീരുമാനമാകും.

ദോഷപരിഹാരം: ശാസ്താവിന് നീരാജനം.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

സാമ്പത്തിക അച്ചടക്കം പാലിക്കണം, പ്രതിബന്ധങ്ങളെ തരണം ചെയ്തു വേണം ലക്ഷ്യപ്രാപ്തിയിലെത്താന്‍, വാക്ചാതുര്യവും നയപരമായ തീരുമാനം എടുക്കാനുള്ള കഴിവും അംഗീകരിക്കപ്പെടും, സന്താനകാര്യങ്ങളില്‍ മാനസിക വിഷമം ഉണ്ടാകാന്‍ ഇടയുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങളുണ്ടാകും, ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കും, മാതൃബന്ധുക്കളുടെ സഹായം ഉണ്ടാകും, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും.

ദോഷപരിഹാരം: ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.

കര്‍ക്കിടകക്കൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം)

അധിക ചെലവ്, ജീവിത സൗകര്യം മെച്ചപ്പെട്ടതിനാല്‍ നിലവിലുള്ളതിനേക്കാല്‍ ഗൃഹം വാങ്ങും, അസാധാരണ വ്യക്തികളുമായി ബന്ധം പുലര്‍ത്താന്‍ സാധിക്കും, ശിരോരോഗം മൂലം അസ്വസ്ഥത, സന്താനങ്ങള്‍ക്ക് ഉയര്‍ന്ന പദവിയുള്ള തൊഴില്‍ ലഭിക്കും, സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകാനിടയുണ്ട്, പൂര്‍വിക സ്വത്ത് കൈവശം വന്നു ചേരും, പൊതുപ്രവര്‍ത്തകര്‍ക്ക് ജനപിന്തുണയേറും, മാതൃബന്ധുക്കളില്‍ നിന്നും വിപരീതാനുഭവങ്ങളുണ്ടാകും, നൂതന വ്യാപാര സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും.

ദോഷപരിഹാരം: നാഗങ്ങള്‍ക്ക് വഴിപാട്.

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/4)

സാമ്പത്തിക ഉന്നതി കൈവരും, മാതൃധനം കൈവശം വന്നു ചേരും, വാഹനം മാറ്റി വാങ്ങുന്നതിനിടയുണ്ട്, സാങ്കേതിക കാര്യങ്ങളില്‍ അറിവ് വര്‍ധിക്കും, ഗൃഹാന്തരീക്ഷം സന്തോഷപ്രദമായിരിക്കും, പൂര്‍വിക സ്വത്ത് ഭാഗം വയ്ക്കേണ്ടതായി വരും, കാര്‍ഷിക കാര്യങ്ങളില്‍ അഭിവൃദ്ധിയുണ്ടാകും, വിശേഷപ്പെട്ട വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങിക്കും, ദൂരസ്ഥലങ്ങളില്‍ കുടുംബസമേതം ഉല്ലാസയാത്രയ്ക്കിടയുണ്ട്, ജ്യോതിഷ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പേരും പ്രശസ്തിയും വര്‍ധിക്കും.

ദോഷപരിഹാരം: സുബ്രഹ്മണ്യസ്വാമിക്ക് വഴിപാട്.

കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2)

സാമ്പത്തിക സ്രോതസ് വിപുലപ്പെടുത്തും, സ്ഥാനചലനം, അനാവശ്യകാര്യങ്ങളില്‍ ഇടപെടുന്നത് ഗുണത്തേക്കാളേറെ ദോഷം ഉണ്ടാക്കുമെന്ന് തിരിച്ചറിയണം, കണിശമായ തീരുമാനത്തിലൂടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കും, ആരോഗ്യപ്രശ്നങ്ങളുണ്ടാകും, വാഹന ഉപയോഗത്തില്‍ ശ്രദ്ധ വേണം, സുപ്രധാന വിഷയങ്ങളില്‍ കൃത്യമായ തീരുമാനം എടുക്കാന്‍ സാധിക്കും, എതിര്‍ലിംഗത്തില്‍പ്പെട്ടവരുമായി അടുത്തിടപഴകുമ്പോള്‍ ശ്രദ്ധിക്കണം, വാഹനം വാങ്ങുന്നതിനിടയുണ്ട്, സന്താനഭാഗ്യമുണ്ടാകും.

ദോഷപരിഹാരം: നരസിംഹസ്വാമിക്ക് പാനകം.

തുലാക്കൂറ് ( ചിത്തിര 1/2, ചോതി, വിശാഖം 3/4)

ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും, സന്താനങ്ങള്‍ക്ക് ഗുണകരമായ മാറ്റങ്ങളുണ്ടാകും, ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കും, സാമ്പത്തികാഭിവൃദ്ധിയുണ്ടാകും, വിദേശ വാസത്തിനിടയുണ്ട്, വിദേശ ജോലി സംബന്ധിച്ച കാര്യങ്ങളില്‍ ചില തടസങ്ങളുണ്ടായേക്കാം. ഗൃഹാന്തരീക്ഷം സന്തോഷപ്രദമാകും, പുതിയ തലമുറയില്‍പ്പെട്ടവരുടെ രീതികള്‍ മാനസിക വിഷമത്തിനിടയാക്കും, പൂര്‍വിക സ്വത്ത് ഭാഗം വയ്ക്കും, ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, കാര്‍ഷിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, പിതാവിന്റെ ആരോഗ്യക്കാര്യത്തില്‍ ശ്രദ്ധ വേണം.

ദോഷപരിഹാരം: ശിവങ്കല്‍ പിന്‍വിളക്ക് , ധാര.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട)

പൊതുപ്രവര്‍ത്തകര്‍ക്ക് ജനപിന്തുണയേറും, സാമ്പത്തികാടിത്തറ വിപൂലീകരിക്കും, കച്ചവടരംഗം വിപുലപ്പെടുത്തും, ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധ വേണം, ഭാഗ്യക്കുറവ് അനുഭവപ്പെടാം, സന്താനങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാകാം, വാഹനം മാറ്റി വാങ്ങും, പെണ്‍മക്കളുടെ വിവാഹക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകും, ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും, ജീവിതപങ്കാളിക്ക് ഉയര്‍ന്ന ജോലി ലഭിക്കും, വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും, കാര്‍ഷിക വൃത്തിയില്‍ നേട്ടം.

ദോഷപരിഹാരം: ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.

ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4)

നിലവിലെ തൊഴിലില്‍ മാറ്റം, വിവാഹക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകും, ദൂരസ്ഥലങ്ങളില്‍ നിന്നും വിവാഹാലോചനകള്‍ വരും, വീട് മാറി താമസിക്കും, കുടുംബത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും, അലങ്കാര വസ്തുക്കള്‍ വാങ്ങും, വാഹനം വാങ്ങുന്നതിനിടയുണ്ട്, സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കും, ധാര്‍മികകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും, സന്താനങ്ങളുടെ കാര്യത്തില്‍ സന്തോഷാനുഭവം, നൂതന സംരംഭങ്ങളില്‍ പണം മുടക്കും, അധികാര കേന്ദ്രങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തും.

ദോഷപരിഹാരം: ശാസ്താവിന് നീരാജനം.

മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ശത്രുക്ഷയം, ആരോഗ്യം വീണ്ടെടുക്കും, സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലാവസ്ഥ, ആഡംബര വാഹനം വാങ്ങും, ജീവിത പങ്കാളിയുമൊത്തം വിദേശത്ത് താമസിക്കാനിട വരും, സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കണം, ബന്ധുക്കളുടെ സഹായം ഉണ്ടാകും, വ്യാപാര സ്ഥാപനങ്ങളില്‍ സുഹൃത്തുക്കളുടെ പങ്കാളിത്തം കൂടി ഉറപ്പു വരുത്തും, മാതാവിന്റെ ആരോഗ്യക്കാര്യത്തില്‍ ആശങ്കയുണ്ടാകും, ജീവിത നിലവാരം ഉയര്‍ന്നതിനാല്‍ വിസ്തൃതമായ വാസഗൃഹത്തിലേക്കു താമസം മാറ്റും.

ദോഷപരിഹാരം: ദേവിക്ക് കടുംപായസം.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4)

സന്താനങ്ങള്‍ക്ക് ഉയര്‍ച്ച, വിവാദ വിഷയങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം, തൊഴിലുടമകള്‍ക്ക് അഭിപ്രായ ഭിന്നതയുണ്ടാകാം, ജീവിതപങ്കാളിക്ക് ഉയര്‍ന്ന ജോലി ലഭിക്കും, പ്രണയകാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകും, ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധിക്കണം, ബന്ധുഗുണം, വര്‍ധിക്കും, വാഹനം മാറ്റി വാങ്ങുന്നതിനിടയുണ്ട്, ആത്മവിശ്വാസം വര്‍ധിക്കും, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും,മാതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും, ദൂരയാത്രകള്‍ നടത്തേണ്ടതായി വരും, സഹോദരങ്ങള്‍ സാമ്പത്തികമായി സഹായിക്കും.

ദോഷപരിഹാരം: ശിവങ്കല്‍ പിന്‍വിളക്ക് , ധാര.

മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധ വേണം, ആശുപത്രിവാസം വേണ്ടതായി വരും, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, വിവിധ മാര്‍ഗങ്ങളില്‍ നിന്നായി വരുമാനം വര്‍ധിക്കും, ഉദ്യോഗാര്‍ഥികള്‍ക്ക് അനുകൂല ജോലിക്കായി അല്‍പ്പം കൂടി കാത്തിരിക്കേണ്ടതായി വരും, നിരാശപ്പെടേണ്ടതായി വരില്ല, വാഹന ഉപയോഗത്തില്‍ ശ്രദ്ധയുണ്ടാകണം, പണമിടപാടുകളിലും ശ്രദ്ധ വേണം, സന്താനഭാഗ്യം ഉണ്ടാകും, ബന്ധുക്കളുടെ സഹായം ഉണ്ടാകും, വാക്കുകള്‍ രൂക്ഷമാകാതെ ശ്രദ്ധിക്കണം, ജീവിതപങ്കാളിക്ക് നേട്ടം.

ദോഷപരിഹാരം: ശിവങ്കല്‍ പിന്‍വിളക്ക്, ധാര.

 

തയാറാക്കിയത്: ജ്യോതിഷാചാര്യ ഷാജി.പി.എ, 9995373305)

Related Posts