ക്ഷേത്ര വാർത്തകൾ
മള്ളിയൂരപ്പനെ തൊഴുത് പ്രത്യേക പൂജയും വഴിപാട് സമര്‍പ്പണവും നടത്തി കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി

മള്ളിയൂര്‍ : കേന്ദ്ര ഉരുക്ക് ഘന വ്യവസായ മന്ത്രി എച്ച്.ഡി കുമാരസ്വാമി മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

രാവിലെ 11 മണിയോടെ ക്ഷേത്രത്തിലെത്തിയ കേന്ദ്രമന്ത്രിയെ വാദ്യമേളങ്ങളോടെ സ്വീകരിച്ചു. മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയും ദിവാകരന്‍ നമ്പൂതിരിയും ചേര്‍ന്ന് അദ്ദേഹത്തെ ഷാള്‍ അണിയിച്ച് ക്ഷേത്രത്തിനകത്തേക്ക് ആനയിച്ചു.

72 അംഗ അയ്യപ്പ സംഘത്തോടൊപ്പം ആണ് കേന്ദ്രമന്ത്രി ദര്‍ശനത്തിലെത്തിയത്. ക്ഷേത്രത്തില്‍ നാളികേരമുടച്ചു തൊഴുത് പ്രാര്‍ത്ഥിച്ച് പ്രത്യേക പൂജയും വഴിപാടുകളും നടത്തിയാണ് കേന്ദ്രമന്ത്രി മടങ്ങിയത്.

ശൈവ വൈഷ്ണവ ചൈതന്യം കുടികൊള്ളുന്ന മള്ളിയൂരിലെ ക്ഷേത്രദര്‍ശനം തനിക്ക് പ്രത്യേക അനുഭൂതി പകര്‍ന്നതായി കേന്ദ്രമന്ത്രി പറഞ്ഞു. ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജ്ഞാന തപസ്സും വിഷ്ണു ഭഗവാനിലുള്ള സമര്‍പ്പണവുമാണ് ക്ഷേത്രത്തിന്റെ ഐശ്വര്യവും പുരോഗതിയും. മള്ളിയൂര്‍ ജയന്തിക്ക് കുടുംബസമേതം ക്ഷേത്രത്തിലെത്തുമെന്ന് പറഞ്ഞാണ് കേന്ദ്ര മന്ത്രി മടങ്ങിയത്.

മള്ളിയൂര്‍ മഹാഗണപതിയുടെ ചിത്രവും പൂജിച്ച വിഗ്രഹവും മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി കേന്ദ്രമന്ത്രിക്ക് സമ്മാനിച്ചു. മന്ത്രി മോന്‍സ് ജോസഫ് കേന്ദ്രമന്ത്രിയെ പൊന്നാട അണിയിച്ചു.

 

Related Posts