ക്ഷേത്ര വാർത്തകൾ
മീനത്തിലെ ഷഷ്ഠി 24ന്, കൂട്ടുമഠം ബാലസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ഷഷ്ഠിപൂജ ബുക്കിംഗ് ആരംഭിച്ചു

സുബ്രഹ്‌മണ്യസ്വാമി ഭജനത്തിന് ഏറെ പ്രാധാന്യമുള്ള ദിവസമാണ് മീനത്തിലെ ഷഷ്ഠി. ഇത്തവണത്തെ ഷഷ്ഠി മാര്‍ച്ച് 24 നാണ്. ഈ ദിവസത്തെ സുബ്രഹ്‌മണ്യഭജനത്തിലൂടെ സന്താനഭാഗ്യം, സന്താന അഭിവൃദ്ധി എന്നിവയെല്ലാം ഉണ്ടാകുന്നു എന്നാണ് വിശ്വാസം. ജീവിത പുരോഗതി, രോഗശാന്തി, തൊഴില്‍ ഉന്നതി, ശത്രുരക്ഷ എന്നിവയെല്ലാം ഇതിന്റെ ഫലമാണ്.

മക്കളുടെ ഉയര്‍ച്ചയ്ക്കും അഭിവൃദ്ധിക്കുമായി പെരുമ്പാവൂര്‍ രായമംഗലം കൂട്ടുമഠം ബാലസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ നടത്തുന്ന അതിവിശിഷ്ടമായ വഴിപാടാണ് ഷഷ്ഠിപൂജ. ഇവിടെ മക്കളുടെ പേരില്‍ 12 ഷഷ്ഠി പൂജ നടത്തിയാല്‍ ആഗ്രഹങ്ങള്‍ സഫലമാകുമെന്നാണ് വിശ്വാസം. കൂടാതെ ഷഷ്ഠി ഊട്ടും മക്കളുടെ പേരില്‍ നടത്തുന്നത് അതിവിശേഷമാണ്. മീനത്തിലെ ഷഷ്ഠി മുതല്‍ 12 ഷഷ്ഠിപൂജ ആരംഭിക്കുന്നതും അതിവിശേഷമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 096561 05158, 095671 20158

Related Posts