ക്ഷേത്ര വാർത്തകൾ
ഔഷധസേവ; കെഎസ്ആര്‍ടിസിയുടെ ഓപ്പറേറ്റിംഗ് സെന്റര്‍ ഇടവെട്ടിയില്‍ ആരംഭിച്ചു

തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഔഷധസേവയോടനുബന്ധിച്ച് കെഎസ്ആര്‍ടിസിയുടെ ഓപ്പറേറ്റിംഗ് സെന്റര്‍ ഇടവെട്ടിയില്‍ ആരംഭിച്ചു. കെഎസ്ആര്‍ടിസി തൊടുപുഴ സ്വാഡ് ഐസി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് രഞ്ചു അധ്യക്ഷത വഹിച്ചു. ഔഷധ സേവാ ജനറല്‍ കണ്‍വീനര്‍ സുധീര്‍ പുളിക്കല്‍, സെക്രട്ടറി സിജു വി പിള്ള, , കെ എസ് ആര്‍. ടി. സി. കോര്‍ഡിനേറ്റര്‍മാരായ അരവിന്ദ്. എസ്,,പി. ആര്‍. പ്രസാദ്, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതയാരിന്നു.

ഈ വര്‍ഷത്തെ ഔഷധസേവ ഓഗസ്റ്റ് 1ന് രാവിലെ 5 മുതല്‍ ആരംഭിക്കും. ഔഷധസേവയുമായി ബന്ധപ്പെട്ട് എല്ലാ ഒരുക്കങ്ങളും ക്ഷേത്രത്തില്‍ പൂര്‍ത്തിയായിവരുന്നതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ഔഷധസേവാ ചടങ്ങുകള്‍ ജ്യോതിഷവാര്‍ത്തയില്‍ നാളെ രാവിലെ 5 മണിമുതല്‍ തല്‍സമയ സംപ്രേക്ഷണം ചെയ്യും.

Related Posts