സ്പെഷ്യല്‍
കഷ്ടകാലം മാറി സൗഭാഗ്യം തേടിയെത്താന്‍ ശ്രീകൃഷ്ണാഷ്ടമി ദിനത്തില്‍ ഈ 4 കൂറുകാര്‍ നിര്‍ബന്ധമായും ചെയ്യേണ്ടത്!

എല്ലാദിവസവും നക്ഷത്രഫലം നിങ്ങളുടെ മൊബൈല്‍ഫോണില്‍ ലഭിക്കാന്‍ ഇപ്പോള്‍തന്നെ ജോയിന്‍ ചെയ്യൂ ജ്യോതിഷവാര്‍ത്തയുടെ വാട്ട്‌സാപ്പ് ചാനലില്‍. ഇവിടെ ക്ലിക്ക് ചെയ്യൂ.

ശ്രീകൃഷ്ണാഷ്ടമി ദിനം ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മദിനം എന്നതിലുപരി, ജീവിതത്തിലെ സര്‍വ്വ ഗ്രഹദോഷങ്ങളും അകറ്റി ഐശ്വര്യം കൊണ്ടുവരാന്‍ സാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്നാണ്. ജ്യോതിഷപ്രകാരം മിഥുന രാശിയില്‍ നിന്നും കര്‍ക്കടകത്തിലേക്ക് വ്യാഴം മാറിയിരിക്കുന്ന ഈ സമയത്ത്, വ്യാഴദോഷം മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസം കണ്ടെത്താനുള്ള ഏറ്റവും ഉത്തമമായ ദിവസമാണ് വരാന്‍ പോകുന്ന ശ്രീകൃഷ്ണാഷ്ടമി.

ബൃഹസ്പതിയെ (വ്യാഴം) പ്രീതിപ്പെടുത്താന്‍ ഏറ്റവും മികച്ചത് ശ്രീകൃഷ്ണ ഉപാസനയാണ്. അതിനാല്‍, വ്യാഴം പ്രതികൂല സ്ഥാനത്ത് നില്‍ക്കുന്ന ചില പ്രത്യേക കൂറുകാര്‍ ഈ ശ്രീകൃഷ്ണാഷ്ടമി ദിനത്തില്‍ നിര്‍ബന്ധമായും ചില വഴിപാടുകളും പ്രാര്‍ത്ഥനകളും ചെയ്യേണ്ടതുണ്ട്.

വ്യാഴം പ്രതികൂലമായാല്‍ സംഭവിക്കുന്നത്

വ്യാഴം മറഞ്ഞു നില്‍ക്കുകയോ പ്രതികൂല സ്ഥാനത്ത് വരികയോ ചെയ്താല്‍ ജീവിതത്തില്‍ വലിയ സാമ്പത്തിക നഷ്ടങ്ങള്‍, ചെയ്യുന്ന കാര്യങ്ങളില്‍ തടസ്സങ്ങള്‍, നെഗറ്റീവ് എനര്‍ജി, സമാധാനക്കുറവ് എന്നിവ ഉണ്ടാകാം. ദാരിദ്ര്യവും തൊഴില്‍പരമായ ദുരിതങ്ങളും കഷ്ടകാലവുമെല്ലാം വ്യാഴദോഷത്തിന്റെ ഫലങ്ങളാണ്. ഈ ദുരിതങ്ങളെല്ലാം മാറ്റി ജീവിതം അനുകൂലമാക്കാന്‍ അഷ്ടമി ദിനത്തിലെ ദര്‍ശനം സഹായിക്കും. ഇതേ കുറിച്ച് വിശദമായി അറിയാന്‍ വീഡിയോ കാണൂ.

 

Related Posts