
ശ്രീഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണനാട്ടം ഉടയാടകള്‍
ശ്രീഗുരുവായൂരപ്പന്റെ ഇഷ്ട കലയായ കൃഷ്ണനാട്ടത്തിലെ കഥാപാത്രങ്ങളുടെ ഉടയാടകള്‍ക്കാവശ്യമായ തുണിത്തരങ്ങള്‍ ഗുരുവായൂരപ്പന് സമര്‍പ്പണമായി സമര്‍പ്പിച്ചു. ചെന്നൈ സ്വദേശി നിവാസ് എന്ന ഭക്തനും കുടുംബവും ആണ് വഴിപാട് സമര്‍പ്പണം നടത്തിയത്.
കൃഷ്ണനാട്ടത്തിലെ ശ്രീകൃഷ്ണന്‍, ബലരാമന്‍, മഹാവിഷ്ണു, കംസന്‍, ജരാസന്ധന്‍, യവനന്‍, ഘണ്ടാകര്‍ണ്ണന്മാര്‍, ദേവകി, രാധ, രുക്മിണി, ഗോപസ്ത്രീകള്‍ തുടങ്ങിയ കഥാപാത്രങ്ങളുടെ ആഹാര്യവുമായി ബന്ധപ്പെട്ട ഉടയാടകള്‍ക്കുള്ള കുപ്പായങ്ങള്‍, ഞൊറികള്‍, പൈജാമകള്‍, ഉത്തരീയങ്ങള്‍, ഉള്ളുവാല്‍, യവനന്റെ കുപ്പായം, സ്ത്രീവേഷ കുപ്പായം, സ്ത്രീവേഷപ്പുടവ, കച്ചച്ചിറ്റ്, തലേക്കെട്ട് ശീല, മദ്ദളങ്ങള്‍ക്കുള്ള കച്ചച്ചിറ്റ്, കുപ്പായം, കണ്ണംമൂടി തുടങ്ങിയ വ്യത്യസ്ത തുണിത്തരങ്ങളാണ് വഴിപാടായി സമര്‍പ്പിച്ചത്.
വിജയദശമി മുതല്‍ക്കുള്ള ദേവസ്വം വക അരങ്ങു കളിക്ക് ഈ ഉടയാടകള്‍ കൃഷ്ണനാട്ടത്തിന് കൂടുതല്‍ ദൃശ്യ ഭംഗിനല്‍കും. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എം. രാധ , കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര, കളിയോഗം ആശാന്‍ രമേശന്‍ കരുമത്തില്‍ എന്നിവര്‍ തുണിത്തരങ്ങള്‍ ഏറ്റുവാങ്ങി. അസി.മാനേജര്‍ എ.വി. പ്രശാന്ത്, ജ്യോതിഷ പണ്ഡിതനായ ചെത്തല്ലൂര്‍ വിജയകുമാര്‍ എന്നിവര്‍ സന്നിഹിതരായി. സെപ്റ്റംബര്‍ രണ്ടിന് അവതാരം കഥയോടെ ക്ഷേത്രത്തില്‍ കൃഷ്ണനാട്ടം വഴിപാട് കളികള്‍ പുനരാരംഭിക്കും. ഭക്തജനങ്ങള്‍ക്ക് ഓണ്‍ലൈനായും അസ്വാന്‍സ് ബുക്കിംഗ് കൗണ്ടറില്‍ നേരിട്ടും കൃഷ്ണനാട്ടം ബുക്കിംഗ് സൗകര്യം ഉണ്ട്

