ക്ഷേത്ര വാർത്തകൾ
കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് തുടക്കമായി, ഇന്ന് ഭണ്ഡാരം എഴുന്നള്ളത്ത്

കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് തുടക്കമായി. ബ്രഹ്‌മണശ്രേഷ്ഠര്‍ നാളം തുറന്ന് സ്വയംഭൂവായ കൊട്ടിയൂര്‍ പെരുമാള്‍ക്ക് നെയ്യാട്ടം നടത്തി. ഇന്നലെ (ജൂണ്‍ 8) സന്ധ്യയോടെ മുതിരേരിക്കാവിലെ വാളുമായി മൂഴിയോട്ടില്ലത്ത് സുരേഷ് നമ്പൂതിരി ഇക്കരെ കൊട്ടിയൂര്‍ സന്നിധിയിലെത്തി.

രാത്രിയില്‍ ഓടയും തീയുമായി സ്ഥാനികര്‍ അക്കരെ സന്നിധിയില്‍ പ്രവേശിച്ച് ചോതിവിളക്ക് തെളിയിച്ചു. മണിത്തറയില്‍ പ്രവേശിച്ച് ആദ്യം സ്വയം ഭൂവിലെ അഷ്ടബന്ധം നീക്കി. സ്വയംഭൂ കുടികൊള്ളുന്ന നാളം തുറന്ന് പാത്തിവച്ച്, രാശിവിളിച്ചാണ് നെയ്യാട്ടം ആരംഭിച്ചത്.

പ്രാക്കൂഴം മുതല്‍ വിവിധ മഠങ്ങളില്‍ നിഷ്ഠയോടെ കഴിഞ്ഞ വ്രതക്കാര്‍ സമര്‍പ്പിച്ച മുഴുവന്‍ നെയ് കലശവും തുറന്ന് സ്വയം ഭൂ വിഗ്രഹത്തില്‍ അഭിഷേകം ചെയ്തു. ഇന്ന് രാത്രിയാണ് (ജൂണ്‍ 9) ഭണ്ഡാരം എഴുന്നള്ളത്ത്. ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ എത്തിക്കഴിഞ്ഞ് സ്ത്രീകള്‍ക്കും ദര്‍ശനത്തിനായി അക്കരെ പ്രവേശിക്കാം.

Related Posts