
കോട്ടയത്തെ നാലമ്പലങ്ങളെക്കുറിച്ച് അറിയാം
വിനോദ് മാരാര്‍
രാമായണമാസത്തില്‍ നാലമ്പലദര്‍ശനം പുണ്യമാണല്ലോ. കോട്ടയം ജില്ലയിലെ നാലമ്പലങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങളാണ് ഇവ. രാമപുരം ശ്രീരാമ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം കുടപ്പലം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രം, അമനകര ഭരത സ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌ന സ്വാമി എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തിയശേഷം വീണ്ടും ശ്രീരാമസ്വാമിയെ ദര്‍ശിക്കുന്നതോടെയാണ് നാലമ്പല ദര്‍ശനം പൂര്‍ത്തിയാകുക.
രാമപുരം ശ്രീരാമസ്വാമിക്ഷേത്രം
ഇവിടനിന്നാണ് നാലമ്പലദര്‍ശനം ആരംഭിക്കുന്നത്. നിത്യേന അഞ്ച് പൂജകളും മൂന്ന് ശിവേലികളും ഉള്ളക്ഷേത്രമാണിത്. പുലര്‍ച്ചെ നാല് മണിയ്ക്ക് തുറക്കുന്ന നട ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്ക് നടയടയ്ക്കും. വൈകിട്ട് നാല് മണിയ്ക്ക് തുറക്കുന്ന നട രാത്രി ഒന്‍പതിന് അടയ്ക്കും. രാമന് അമ്പും വില്ലും സമര്‍പ്പിക്കുന്നത് ഇവിടുത്തെ പ്രത്യേക വഴിപാടാണ്.
കൂടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രം
രണ്ടാമത് ദര്‍ശനം നടത്തേണ്ട ക്ഷേത്രമാണിത്. രാമപുരത്ത് നിന്ന് ഉഴവൂര്‍ റൂട്ടില്‍ നാല് കിലോമീറ്റര്‍ ദൂരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുര്‍ബാഹു വഴിപാടാണ് ഇവിടുത്തെ പ്രത്യേക വഴിപാട്. ശംഖ്, ചക്രം, ഗദ, പത്മം എന്നിവ തട്ടങ്ങളില്‍ സമര്‍പ്പിക്കുന്ന വഴിപാടാണിത്. ഔഷധ ജലവിതരണവും ഉണ്ട്.
അമനകര ഭരതസ്വാമി ക്ഷേത്രം
നാലമ്പലങ്ങളില്‍ മൂന്നാമതായി ദര്‍ശിക്കേണ്ട ക്ഷേത്രമാണിത്. കുടപ്പുലത്തു നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരമാണ് ഇവിടേയ്ക്കുള്ളത്. രാമപുരം കൂത്താട്ടുകുളം റൂട്ടിലും ഇവിടേയ്ക്ക് എത്താവുന്നതാണ്. ശംഖ് സമര്‍പ്പണമാണ് ഇവിടുത്തെ പ്രധാന വഴിപാട്. ആറാട്ട് നടക്കുന്ന കുളമുള്ള ഇവിടെ മീനൂട്ടും നടക്കാറുണ്ട്. ദിവസവും ഇവിടെ അന്നദാനം ഉണ്ട്.
മേതിരി ശത്രുഘ്‌ന സ്വാമി ക്ഷേത്രം
നാലാമതായി ദര്‍ശനം നടത്തേണ്ട ക്ഷേത്രമാണിത്. അമനകരയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരമാണ് ഈ ക്ഷേത്രത്തിലേക്കുള്ളത്. ശ്രീചക്രമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. സന്താനലബ്ധിക്ക് തൊട്ടില്‍ സമര്‍പ്പണവും ഇവിടത്തെ പ്രധാനവഴിപാടാണ്.
ചെലവ് കുറവ്, നാലമ്പല ദര്‍ശനത്തിന് യാത്രാ സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി
കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നും കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്‍ കോട്ടയം രാമപുരം നാലമ്പല ദര്‍ശനത്തിനായി അവസരമൊരുക്കുന്നു. 2023 ജൂലായ് 17 മുതല്‍ ഓഗസ്റ്റ് 16 വരെയാണ് പാക്കേജ് ട്രിപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
കര്‍ക്കിടക മാസത്തിന്റെ പുണ്യ നാളുകളില്‍ ശ്രീരാമ ലക്ഷ്മണ ഭരത ശത്രുഘന ക്ഷേത്രങ്ങള്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്ന പൂര്‍വികാ ചാരമാണ് നാല്മ്പല ദര്‍ശനം. ശ്രീരാമ ലക്ഷ്മണ ഭരത ശത്രുഘന്‍മാര്‍ കുടിയിരിക്കുന്ന നാലുക്ഷേത്രങ്ങള്‍ നാലമ്പലം എന്ന് അറിയപ്പെടുന്നു.
കോട്ടയം ജില്ലയിലെ രാമപുരം പഞ്ചായത്തില്‍ രാമപുരം, കൂടപ്പലം, അമനകര, മേതിരി എന്നീ സ്ഥലങ്ങളില്‍ യഥാക്രമം ശ്രീരാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘനന്‍ എന്നീ പ്രതിഷ്ഠകള്‍ ഉള്ള ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് ട്രിപ്പുകള്‍. രാമപുരം ശ്രീരാമ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് തിരിച്ചു അവിടെ തന്നെ എത്തുമ്പോള്‍ 17 കിലോമീറ്റര്‍ ആണ് ആകെ ദൂരം. ഇത്രയും കുറഞ്ഞ ദൂരത്തില്‍ ഒരേ പഞ്ചായത്തില്‍ നാലുക്ഷേത്രവും ഉള്‍കൊള്ളുന്ന കേരളത്തിലെ ഏക നാലമ്പലം ആണ് രാമപുരത്തേത്. മുന്‍ കൂട്ടി സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. അന്‍പതു പേര് അടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് ഒന്നിച്ചു ബുക്ക് ചെയുന്നതിനുള്ള സൗകര്യവും ഉണ്ട്.
രാമപുരത്ത് വാര്യര്‍ ഉപാസന നടത്തിയിരുന്ന ക്ഷേത്രമാണ് രാമപുരം ശ്രീരാമ ക്ഷേത്രം. നാലമ്പല ദര്‍ശനത്തിനായി പ്രത്യേകം കമ്മറ്റികള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തന ഏകോപനം നടത്തുന്നത്