സ്പെഷ്യല്‍
2024-ലെ ഏകാദശി ദിനങ്ങളും പ്രാധാന്യവും അറിയാം

പാപശാന്തിക്കും വിഷ്ണു പ്രീതിക്കും അനുഷ്ഠിക്കുന്നതാണ് ഏകാദശിവ്രതം. വര്‍ഷത്തില്‍ 24 ഏകാദശിയാണ് ഉള്ളതെങ്കിലും ചിലപ്പോള്‍ 26 ഏകാദശി ദിനങ്ങള്‍ വരാറുണ്ട്. ഓരോ ഏകാദശി വ്രതങ്ങള്‍ക്കും വ്യത്യസ്ത ഫലങ്ങളാണ് ഉള്ളത്. എല്ലാ വ്രതങ്ങളിലും വച്ച് മികച്ചതാണ് ഏകാദശി വ്രതം. ഈ വ്രതം അനുഷ്ഠിക്കുന്ന ഭക്തര്‍ക്ക് സകല പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം. ഒരു വര്‍ഷത്തിലെ 24 ഏകാദശി വ്രതങ്ങള്‍ അനുഷ്ഠിക്കുന്ന ഭക്തന് വൈകുണ്ഠത്തില്‍ സ്ഥാനം ലഭിക്കുന്നതിനൊപ്പം ഐശ്വര്യവും മോക്ഷവും ലഭിക്കും. ഏകാദശി വ്രതം അനുഷ്ടിക്കുന്ന വ്യക്തി ജനന മരണ ബന്ധനങ്ങളില്‍ നിന്ന് മുക്തനാകുമെന്നും പറയപ്പെടുന്നു. മാത്രമല്ല ശത്രുനാശം, സമ്പത്ത്, ഐശ്വര്യം, പ്രശസ്തി എന്നിവ കൈവരുന്നതിനൊപ്പം പൂര്‍വ്വികരുടെ അനുഗ്രഹവും ഈ വ്രതത്തിലൂടെ ഭക്തര്‍ക്ക് ലഭിക്കും.

ഏകാദശി വ്രതാചരണം ഇങ്ങനെ ചെയ്‌തോളൂ

ദശമി ഏകാദശി ദ്വാദശി എന്നീ മൂന്ന് ദിനങ്ങള്‍ ഏകാദശി വ്രതത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ദശമിനാളില്‍ ഒരു നേരം മാത്രം അരിയാഹാരം കഴിയ്ക്കാം. ഏകാദശി നാളില്‍ പൂര്‍ണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ജലപാനം പോലും പാടില്ല. ഏകാദശി ദിനത്തില്‍ തുളസീതീര്‍ത്ഥമല്ലാതെ മറ്റൊന്നും കഴിയ്ക്കാതെ ഇരിക്കുന്നവരുണ്ട്. അതിന് സാധിക്കാത്തവര്‍ക്ക് അരിഭക്ഷണം ഒഴിവാക്കി ഗോതമ്പ്, ചാമ എന്നിവ കൊണ്ടുള്ള ലളിത വിഭവങ്ങളും പയര്‍, പുഴുക്ക്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷിയ്ക്കാം. ഏകാദശി നാളില്‍ വിഷ്ണു ക്ഷേത്രദര്‍ശനം നടത്താം. പകലുറക്കം പാടില്ല. ഈ മഹാപുണ്യദിനത്തില്‍ രാത്രിയും ഉറങ്ങാതെ വിഷ്ണുനാമ മന്ത്രജപത്തോടെ കഴിയുന്നതും മൗനം ഭജിയ്ക്കുന്നതും വളരെ ഉത്തമമായി കരുതുന്നു. ദ്വാദശിനാളില്‍ ഹരിവാസരസമയം കഴിഞ്ഞ ശേഷമാണ് പാരണ വീട്ടേണ്ടത്. (വ്രത സമാപ്തിയില്‍ തുളസീതീര്‍ത്ഥം സേവിച്ചശേഷം ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്ന ചടങ്ങാണ് പാരണ വീട്ടുക).

വ്രത ദിനത്തില്‍ രാവിലെ കുളിച്ച് വിഷ്ണു വിഗ്രഹത്തിലോ ഫോട്ടോയിലോ 108 തുളസി ഇലയെടുത്ത് വിഷ്ണു ഗായത്രി മന്ത്രം ചൊല്ലി ഓരോ തുളസിയില വീതം വിഷ്ണു പാദത്തിങ്കല്‍ അര്‍പ്പിക്കുക.(ഭക്തരുടെ പ്രത്യേക ശ്രദ്ധക്ക് ഏകാദശി ദിവസം തുളസിയില നുള്ളരുത്. ഈ പൂജ വൃതാനുഷ്ഠാനത്തോടെ ചെയ്യുകയാണെങ്കില്‍ അതി ഉത്തമം).

ദ്വാദശി കഴിയുന്നതിനുമുന്‍പ് തുളസീതീര്‍ത്ഥം സേവിച്ച് പാരണവീട്ടണമെന്നാണ് മാനദണ്ഡം. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ഒത്തുചേരുന്ന ഹരിവാസര മുഹൂര്‍ത്തത്തില്‍ ഒന്നുംതന്നെ ഭക്ഷിക്കാതിരിക്കുന്നത് അത്യുത്തമമാണ്. ഈ സമയത്ത് മഹാവിഷ്ണുവിന്റെ മഹനീയ സാമീപ്യം വളരെ കൂടുതലായി ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂര്‍ണ്ണ ഫലസിദ്ധി നല്‍കുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു.

2024-ല്‍ വരുന്ന ഏകാദശി തീയതികള്‍ ഇതാ

പൗഷ മാസം
സഫല ഏകാദശി (കൃഷ്ണ പക്ഷം) 2024 ജനുവരി 7
പൗഷ പുത്രാദ ഏകാദശി (ശുക്ല പക്ഷം) 2024 ജനുവരി 21

മാഘമാസം
ഷട്തില ഏകാദശി (കൃഷ്ണ പക്ഷം) 2024 ഫെബ്രുവരി 6
ജയ ഏകാദശി (ശുക്ല പക്ഷം) 2024 ഫെബ്രുവരി 20

ഫാല്‍ഗുണ മാസം
വിജയ ഏകാദശി (കൃഷ്ണ പക്ഷം) 2024 മാര്‍ച്ച് 6
അമലകി ഏകാദശി (ശുക്ല പക്ഷം) 2024 മാര്‍ച്ച് 20

ചൈത്രമാസം
പാപമോചിനി ഏകാദശി (കൃഷ്ണ പക്ഷം) 2024 ഏപ്രില്‍ 5
കാമദ ഏകാദശി (ശുക്ല പക്ഷം) 2024 ഏപ്രില്‍ 19

വൈശാഖ മാസം
വരുത്തിനി ഏകാദശി (കൃഷ്ണ പക്ഷം) 2024 മെയ് 4
മോഹിനി ഏകാദശി (ശുക്ല പക്ഷം)2024 മെയ് 19

ജ്യേഷ്ഠ മാസം
അപാര ഏകാദശി (കൃഷ്ണ പക്ഷം) 2024 ജൂണ്‍ 2
നിര്‍ജ്ജല ഏകാദശി (ശുക്ല പക്ഷം) 2024 ജൂണ്‍ 18

ആഷാഢമാസം
യോഗിനി ഏകാദശി (കൃഷ്ണ പക്ഷം) 2024 ജൂലൈ 2
ദേവയാനി ഏകാദശി (ശുക്ല പക്ഷം) 2024 ജൂലൈ 17

ശ്രാവണ മാസം
കാമിക ഏകാദശി (കൃഷ്ണ പക്ഷം) 2024 ജൂലൈ 31
ശ്രാവണ പുത്രദ ഏകാദശി (ശുക്ല പക്ഷം) 2024 ഓഗസ്റ്റ് 16

ഭാദ്രപദ മാസം
അജ ഏകാദശി (കൃഷ്ണ പക്ഷം) 2024 ഓഗസ്റ്റ് 29

പരിവര്‍ത്തിനി ഏകാദശി (ശുക്ല പക്ഷം) 2024 സെപ്റ്റംബര്‍ 14

അശ്വിനി മാസം
ഇന്ദിര ഏകാദശി (കൃഷ്ണ പക്ഷം) 2024 സെപ്റ്റംബര്‍ 28
പാപാന്‍കുശ ഏകാദശി (ശുക്ല പക്ഷം) 2024 ഒക്ടോബര്‍ 13

കാര്‍ത്തിക മാസം
രാമ ഏകാദശി (കൃഷ്ണ പക്ഷം) 2024 ഒക്ടോബര്‍ 28
ദേവോത്ഥാന ഏകാദശി (ശുക്ല പക്ഷം) 2024 നവംബര്‍ 12

മാര്‍ഗശീര്‍ഷ മാസം

ഉത്പന്ന ഏകാദശി (കൃഷ്ണ പക്ഷം) 2024 നവംബര്‍ 26
മോക്ഷദ ഏകാദശി (ശുക്ല പക്ഷം) 2024 ഡിസംബര്‍ 11

2024 ekadeshi vrat days
ekadeshi days in 2024
ekadeshi rituals to follow
ekadeshi vratha reethikal
Ekadeshi vratham
Related Posts