ക്ഷേത്ര വാർത്തകൾ
‘കേരളകാശി’ തിരുവുംപ്ലാവില്‍ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി ജൂലൈ 24-ന്

മൂവാറ്റുപുഴ: ‘കേരളകാശി’ എന്നറിയപ്പെടുന്ന ആനിക്കാട് തിരുവുംപ്ലാവില്‍ മഹാദേവ ക്ഷേത്രത്തില്‍ 2025 ജൂലൈ 24 വ്യാഴാഴ്ച കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിനുള്ള വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. പിതൃമോക്ഷപ്രാപ്തിക്കായി പുണ്യം തേടി ആയിരക്കണക്കിന് ഭക്തര്‍ ബലിതര്‍പ്പണത്തിനെത്തുന്ന ക്ഷേത്രത്തില്‍ അന്നേദിവസം പുലര്‍ച്ചെ 4 മണി മുതല്‍ ചടങ്ങുകള്‍ ആരംഭിക്കുമെന്ന് ദേവസ്വം മാനേജര്‍ അറിയിച്ചു.

തിരുകുളമ്പില്‍ നിന്നും കാശീതീര്‍ത്ഥം പ്രവഹിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തിലെ പുണ്യതീര്‍ത്ഥക്കരയിലാണ് ബലിയിടീല്‍ ചടങ്ങുകള്‍ നടക്കുക. ബ്രഹ്‌മശ്രീ നാരായണന്‍ ഇളയത് ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും.

ബലിതര്‍പ്പണത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, തിലഹോമം, സായൂജ്യപൂജ, പിതൃശുദ്ധിക്രിയകള്‍ തുടങ്ങിയവയും നടക്കും. ഒരേസമയം അഞ്ഞൂറോളം പേര്‍ക്ക് ബലിയിടാനായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ ബലിത്തറകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഭക്തജനങ്ങള്‍ക്ക് സുഗമമായി ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി തിരുവുംപ്ലാവില്‍ ദേവസ്വം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

Related Posts