
കായനാട് മഹിഷാസുരമര്‍ദ്ദിനി ക്ഷേത്രത്തില്‍ ശ്രീകോവില്‍ കട്ടിള സമര്‍പ്പണം 10ന്
മൂവാറ്റുപുഴ കായനാട് മഹിഷാസുരമര്‍ദ്ദിനി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉപദേവന്‍മാരുടെ ശ്രീകോവിലുകളുടെ കട്ടിള സമര്‍പ്പണ കര്‍മ്മം നവംബര്‍ 10 (തുലാം 24) തിങ്കളാഴ്ച രാവിലെ 11.50നും 12.10നും ഇടയിലുള്ള അഭിജിത്ത് മുഹൂര്‍ത്തത്തില്‍ ക്ഷേത്രം മേല്‍ ശാന്തി മിഥുന്‍ മലയാറ്റൂരിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രശില്‍പി ക്ഷേത്രകല മനോജ് പി. തങ്കപ്പന്റെ സാന്നിദ്ധ്യത്തില്‍ നടക്കും.
ഭദ്രകാളി, ഗണപതി, ശാസ്താവ്, ശിവന്‍ എന്നീ ഉപദേവതമാരുടെ ശ്രീകോവിലുകളുടെ കട്ടിള സമര്‍പ്പണമാണ് അന്നേദിവസം നടത്തപ്പെടുന്നത്. ഉപദേവന്‍മാരുടെ ശ്രീകോവിലുകളുടെ 4 കട്ടിളകളും ഭക്തജനങ്ങള്‍ വഴിപാടായി സമര്‍പ്പിക്കുന്നതാണ്. കട്ടിള സമര്‍പ്പണ ചടങ്ങിന് മുന്നോടിയായി അന്നേദിവസം രാവിലെ ഗണപതിഹോമം ഉള്‍പ്പെടെ ക്ഷേത്രത്തില്‍ പൂജ ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.

