സ്പെഷ്യല്‍
കര്‍ക്കിടകത്തില്‍ ഈ കാര്യങ്ങള്‍ ചെയ്താല്‍ ഒരു വര്‍ഷം മുഴുവന്‍ ഐശ്വര്യം; ദുരിതങ്ങള്‍ വഴിമാറും!

പഞ്ഞമാസം എന്ന് അറിയപ്പെട്ടിരുന്ന കര്‍ക്കിടകത്തെ, രാമായണമാസമായും ഭഗവതിയുടെ മാസമായും ഭക്തിയോടെ കാണുന്നവരാണ് മലയാളികള്‍. ഈ മാസത്തില്‍ ചെയ്യുന്ന സത്കര്‍മ്മങ്ങള്‍ക്ക് ഒരു വര്‍ഷം മുഴുവന്‍ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. പഴയ തറവാടുകളില്‍ കര്‍ക്കിടകത്തില്‍ ഗണപതി ഹോമവും ഭഗവതി സേവയും മുടങ്ങാതെ നടത്തിയിരുന്നതിന്റെ കാരണം ഇതാണ്. തടസ്സങ്ങള്‍ നീങ്ങാന്‍ ഗണപതിയെയും സര്‍വൈശ്വര്യത്തിനും ദുരിതമോചനത്തിനും ഭഗവതിയെയും ഈ മാസത്തില്‍ ആരാധിക്കുന്നത് അതീവ ഫലദായകമാണ്.

എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ എല്ലാവര്‍ക്കും സ്വന്തം ഭവനങ്ങളില്‍ ഈ കര്‍മ്മങ്ങള്‍ ചെയ്യാന്‍ സാധിച്ചുവെന്നുവരില്ല. അങ്ങനെയുള്ളവര്‍ക്ക് എന്തുചെയ്യാന്‍ സാധിക്കും?. ചെറിയ ചെറിയ അനുഷ്ഠാനങ്ങളിലൂടെയും കൂട്ടായ പ്രാര്‍ത്ഥനകളിലൂടെയും ഒരു വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഐശ്വര്യം എങ്ങനെ നേടാമെന്ന് കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി വിവരിക്കുന്നു. കര്‍ക്കടക മാസത്തിലെ അനുഷ്ഠാനങ്ങളെക്കുറിച്ചും അവയുടെ ഫലങ്ങളെക്കുറിച്ചും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ഈ വീഡിയോ കാണുക.

Related Posts