നക്ഷത്രവിചാരം
കര്‍ക്കടകമാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം

ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 16 വരെ

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

സര്‍ക്കാര്‍ നിയമനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രതിസന്ധികള്‍ വിട്ടകലും, ആത്മാര്‍ഥ സുഹൃത്തുക്കളുടെ സഹായത്താല്‍ ജീവിതത്തില്‍ മേന്മകളുണ്ടാകാം, വിവാദങ്ങള്‍ക്കിട നല്‍കാതെ ഏര്‍പ്പെടുന്ന കാര്യങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ ശ്രമിക്കും, ജീവിതപങ്കാളിക്ക് തൊഴിലില്‍ ശമ്പള വര്‍ധനവുണ്ടാകും, അടുത്ത ബന്ധുക്കളുമായി കലഹത്തിനിടയുണ്ടാകാതെ ശ്രദ്ധിക്കണം, സാമ്പത്തിക പ്രതിസന്ധികള്‍ തീര്‍ക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തും.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ചലച്ചിത്ര, സാഹിത്യാദി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും, വ്യാപാര സ്ഥാപനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സമാന ചിന്താഗതിയുള്ളവരെ പാര്‍ട്ടണര്‍മാരാക്കാന്‍ ശ്രമിക്കും, വിവാഹക്കാര്യങ്ങളില്‍ തീരുമാനമാകും, സന്താനങ്ങളില്‍ നിന്നും സന്തോഷാനുഭവം,തൊഴിലില്‍ സമ്മര്‍ദം, മേലധികാരികളുടെ പ്രീതി, വാഹനയോഗം, ലോണ്‍, ചിട്ടി എന്നിവയില്‍ നിന്നും ധനയോഗം, ആലോചനക്കുറവിനാല്‍ ധനനഷ്ടം എന്നിവയുണ്ടാകാം.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

അക്കൗണ്ടിങ് മേഖലയിലുള്ളവര്‍ തൊഴിലിടങ്ങളില്‍ ജാഗ്രത പുലര്‍ത്തണം, ശത്രുക്ഷയം, ഐശ്വര്യ വര്‍ധനവ്, സഹോദരഗുണം, സര്‍ക്കാര്‍ ആനുകൂല്യം എന്നിവ ഈ മാസം പ്രതീക്ഷിക്കാം, വാക്ദോഷം നിമിത്തം അടുത്ത ബന്ധുക്കളുമായി കലഹങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം, ശ്രദ്ധക്കുറവിനാല്‍ ധനനഷ്ടമോ, വിലപിടിച്ച രേഖകളോ നഷ്ടപ്പെടാതെയിരിക്കാന്‍ ജാഗ്രത കാട്ടണം, അധ്യാപകര്‍ക്ക് അംഗീകാരം, പൊതുപ്രവര്‍ത്തകര്‍ക്ക് ജനപിന്തുണ എന്നിവ പ്രതീക്ഷിക്കാം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

സഹോദരങ്ങളില്‍ നിന്നും സഹായം പ്രതീക്ഷിക്കാം, തൊഴില്‍മേഖലയില്‍ അപ്രതീക്ഷിത തിരിച്ചടികളുണ്ടാകാം,ആത്മാര്‍ഥ സുഹൃത്തുക്കളുടെ പിന്തുണയുണ്ടാകും, സാമ്പത്തിക പ്രതിസന്ധികളുണ്ടാകും, അനാരോഗ്യം, ദൂരയാത്ര, വാക്ക് പാലിക്കാതെ വരിക, ജീവിതപങ്കാളിക്ക് നേട്ടം എന്നിവ പ്രതീക്ഷിക്കാം, കലാരംഗത്തുള്ളവര്‍ക്ക് മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, സന്താനങ്ങള്‍ക്ക് ഉയര്‍ന്ന ജോലി, പൂര്‍വിക സ്വത്തില്‍ നിന്നും നേട്ടം എന്നിവ പ്രതീക്ഷിക്കാം, വാഹനം മാറ്റി വാങ്ങാം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

സാഹസിക പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കണം, വാഹന ഉപയോഗത്തില്‍ ശ്രദ്ധ വേണം, സാമ്പത്തിക പ്രതിസന്ധികളെ മറികടക്കും, കുടുംബത്തില്‍ ഐശ്വര്യം, സഹോദരങ്ങളുടെ പിന്തുണ, മംഗളകര്‍മങ്ങള്‍ എന്നിവയുണ്ടാകും, സര്‍ക്കാര്‍ ജോലിയോ, സര്‍ക്കാര്‍മേഖലകളില്‍ താത്കാലിക ജോലിയോ പ്രതീക്ഷിക്കാം, പൂര്‍വിക സ്വത്ത് ഭാഗംവയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കും. വിവിധ മേഖലകളില്‍ നിന്നും ധനവരവ് ഉണ്ടാകും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം,ചിത്തിര 1/2)

സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധിക്കണം, ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കും, സഹോദരങ്ങളെ സഹായിക്കും, പിതൃതുല്യരുടെ ചികിത്സാകാര്യങ്ങളില്‍ ഉദാസീന മനോഭാവം കാണിക്കും, വാഹനം വാങ്ങുന്നതിനു യോഗം, സന്താനങ്ങളാല്‍ ഗുണാനുഭവം, യാത്രാക്ലേശം വര്‍ധിക്കും, ഭൂമി സംബന്ധമായ വ്യവഹാരങ്ങള്‍ക്കായി സമയം വിനിയോഗിക്കും, ഏറ്റെടുത്ത പ്രൊജക്റ്റുകള്‍ യഥാസമയം പൂര്‍ത്തീകരിക്കും സഹപ്രവര്‍ത്തകരുടെ സഹായം തേടേണ്ടതായി വരും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

സര്‍ക്കാര്‍ ആനുകൂല്യം,ആരോഗ്യകാര്യങ്ങളില്‍ പൂര്‍ണ തൃപ്തി, പിതൃതുല്യരായവരില്‍ നിന്നും നേട്ടങ്ങളുണ്ടാകും, മാതൃബന്ധുക്കളില്‍ നിന്നും സഹായം പ്രതീക്ഷിക്കാം, എതിര്‍ലിംഗത്തില്‍പ്പെട്ടവരുമായി ഇടപഴകുമ്പോള്‍ വിവാദങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം, സന്താനങ്ങളില്‍ നിന്നും ഗുണാനുഭവങ്ങള്‍ പ്രതീക്ഷിക്കാം, വാഹന വില്‍പ്പന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും. നാല്‍ക്കാലികളില്‍ നിന്നും ലാഭം ഉണ്ടാകും, സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യും.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

പിതൃതുല്യരായവരുടെ ആരോഗ്യക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തും, സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കും, ആത്മാര്‍ഥ സുഹൃത്തുക്കള്‍ മുഖേന നേട്ടങ്ങളുണ്ടാകും, വിവിധ മേഖലകളില്‍ നിന്നും ധനവരവുണ്ടാകുമെങ്കിലും തൊഴില്‍ ഇടങ്ങളില്‍ സമ്മര്‍ദം, അധ്വാനക്കൂടുതല്‍ എന്നിവ പ്രതീക്ഷിക്കാം, ദൂരക്ഷേത്രങ്ങളില്‍ കുടുംബസമേതം ദര്‍ശനത്തിന് ഇടയുണ്ട്, ജീവിതപങ്കാളിക്ക് തൊഴില്‍ നഷ്ടമുണ്ടാകാം, സന്താനങ്ങള്‍ മുഖേന ഗുണാനുഭവങ്ങളുണ്ടാകും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ദമ്പതികള്‍ തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ക്ക് ഇടയുണ്ട്, വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല അറിയിപ്പുകള്‍ ലഭിക്കും, സാമ്പത്തിക കാര്യങ്ങല്‍ ശ്രദ്ധ വേണം, സന്താനങ്ങള്‍ക്കായി ധനം ചെലവഴിക്കും, ശത്രുക്കളെ എല്ലാ പ്രകാരത്തിലും പരാജയപ്പെടുത്തും, ഉന്നത മേഖലകളിലുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തും, തൊഴില്‍മേഖലയില്‍ അംഗീകാരം ഉണ്ടാകും, ഇലക്ട്രോണിക്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

തൊഴില്‍മേഖലയില്‍ തിരക്ക് വര്‍ധിക്കും,ജീവിതപങ്കാളിയുടെ അഭിപ്രായങ്ങള്‍ക്ക് മുന്‍ഗണന നല്‍കും, സ്ത്രീജനങ്ങള്‍ ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം, സാഹസിക പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കണം, പിതൃതുല്യരായവരുടെ ആരോഗ്യക്കാര്യങ്ങളില്‍ ആശങ്കയുണ്ടാകും, തൊഴിലുമായി ബന്ധപ്പെട്ട് അടിക്കടി യാത്രകള്‍ ചെയ്യേണ്ടതായി വരും. മാതുലന്മാരില്‍ നിന്നും സഹായം ലഭിക്കും. സന്താനങ്ങളുടെ പഠനകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4 )

സന്താനങ്ങള്‍ക്ക് ഉയര്‍ന്ന ജോലി പ്രതീക്ഷിക്കാം, ജീവിതപങ്കാളിക്ക് തൊഴിലില്‍ പ്രശ്നങ്ങളുണ്ടായേക്കാം, ആരോഗ്യപ്രശ്നങ്ങളാല്‍ അവധിയെടുക്കേണ്ടതായി വരും, തൊഴിലുമായി ബന്ധപ്പെട്ട് ദീര്‍ഘയാത്രകള്‍ നടത്തേണ്ടതായി വരും, ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം, സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും കരകയറും, വിശ്വസ്ഥരായ സുഹൃത്തുക്കളെ ലഭിക്കും.വസ്ത്ര വ്യാപാര രംഗത്ത് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, മാതൃബന്ധുക്കളില്‍ നിന്നും നേട്ടം.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

അധികാര സ്ഥാനത്ത് തിരിച്ചെത്തും, താത്കാലിക ജോലിയില്‍ നിന്നും മോചനം, മാതുലനില്‍ നിന്നും നേട്ടം, സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യും, വാഹനം വാങ്ങും, സന്താനങ്ങളില്‍ നിന്നും സന്തോഷാനുഭവം, ശത്രുതപാലിച്ചു നിന്നവര്‍ പിണക്കം മറന്ന് അടുത്തെത്താന്‍ സാധ്യതയുണ്ട്, എല്ലാരംഗത്തും ജാഗ്രത പുലര്‍ത്തണം, സുതാര്യമായ പ്രവര്‍ത്തനം സര്‍വാദരങ്ങള്‍ക്കും വഴിവയ്ക്കും, ബന്ധുജനങ്ങളില്‍ നിന്നും സഹായം ലഭിക്കും.

തയാറാക്കിയത്: ജ്യോതിഷാചാര്യ ഷാജി പി.എ, 9995373305

Related Posts