ക്ഷേത്ര വാർത്തകൾ
ഇത്തവണ കര്‍ക്കടകവാവ് അതിവിശേഷം, പിതൃപ്രീതിക്കായി തിരുവമ്പാടിയില്‍ ചെയ്യേണ്ട വഴിപാടുകള്‍ ഇതാണ്‌

പിതൃമോക്ഷകാരകനായ സാക്ഷാല്‍ വൈകുണ്ഠനാഥന്‍ കുടികൊള്ളുന്ന സന്നിധിയാണ് ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. വില്വമംഗലസ്വാമിയാര്‍ തന്റെ അമ്മയ്ക്കുവേണ്ടി ബലിതര്‍പ്പണം നടത്തിയ ദിവ്യസന്നിധിയാണെന്നുളളതാണ് ഇവിടത്തെ ബലിതര്‍പ്പണത്തെ അതിവപുണ്യമാക്കുന്നത്.

ആലപ്പുഴയില്‍ നിത്യവും പിതൃമോക്ഷ വഴിപാടുകളും ബലിതര്‍പ്പണനും നടത്തുന്ന പുണ്യപുരാതനമായ വൈഷ്ണവ സന്നിധികൂടിയാണ് ഇവിടം. കര്‍ക്കടകവാവിന് ഇവിടെ ഏറെ പ്രധാന്യമുണ്ട്. ഇത്തവണ പിതൃപ്രീതികരമായ പൂജകളോടെ 3 ദിവസമായിട്ടാണ് കര്‍ക്കടകവാവിന്റെ ചടങ്ങുകള്‍ നടത്തുന്നത്. കണ്ണമംഗലത്തില്ലത്ത് ബ്രഹ്മശ്രീ ബ്രഹ്മദത്തൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി കൂരാറ്റുപുറത്തില്ലത്ത് യദുകൃഷ്ണൻ ഭട്ടതിരിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് വിശേഷാൽ പൂജകൾ നടക്കുക.

ആഗസ്റ്റ് 10 (ഒന്നാം ദിവസം): പുലർച്ചെ 5.00-ന് അഷ്ടദ്രവ്യ ഗണപതിഹോമം, 7.00-ന് സുകൃതഹോമം (12,000 സംഖ്യ), തുടർന്ന് ഉച്ചപൂജ, വൈകിട്ട് 5.00 മുതൽ വലിയ ഭഗവതിസേവ എന്നിവ നടക്കും.

ആഗസ്റ്റ് 11 (രണ്ടാം ദിവസം): പുലർച്ചെ 5.00-ന് അഷ്ടദ്രവ്യ ഗണപതിഹോമം, 7.00 മുതൽ കറുത്തവാവിന്റെ തിലഹോമം (36,000 സംഖ്യ – ഒന്നാം ദിവസം) എന്നിവയുണ്ടാകും.

ആഗസ്റ്റ് 12 (കർക്കടക വാവ്): പുലർച്ചെ 3.00-ന് നടതുറക്കും. 3.30-ന് ക്ഷേത്രത്തിന്റെ പടിഞ്ഞാറേക്കുളത്തിൽ പിതൃബലി ആരംഭിക്കും. രാവിലെ 5.00 മുതൽ 10.00 വരെ തിലഹോമവും, 10.30-ന് സായൂജ്യപൂജയും നടക്കും.

ഈ വര്‍ഷത്തെ കര്‍ക്കടകവാവിനോടനുബന്ധിച്ച് പിതൃപ്രീതിക്കായി ക്ഷേത്ത്രതില്‍ നടത്തുന്ന തിലഹോമം, സുകൃതഹോമം, ഭഗവതിസേവ, അഷ്ടദ്രവ്യഗണപതിഹോമം, സായൂജ്യപൂജ എന്നിവ ഭക്തര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്ത് നടത്താവുന്നതാണ്. കൂടുതല്‍വിവരങ്ങള്‍ക്ക്; 94467 10462, 94953 51799

 

Related Posts