
കന്നിയിലെ പൗര്‍ണമി; ലക്ഷ്മിദേവിയുടെ അനുഗ്രഹത്തിനായി ഇന്ന് ചെയ്യേണ്ടത്
പൗര്‍ണമിദിനത്തില്‍ ദേവീയെ ഭജിക്കുന്നത് ഐശ്വര്യത്തിനും ദുഖനാശത്തിനും കാരണമാകുമെന്നാണ് വിശ്വാസം. എല്ലാമാസത്തെയും വെളുത്തവാവിന് ദേവിയെ ഭജിക്കാവുന്നതാണ്. ഓരോ മാസത്തെയും പൗര്‍ണമിവ്രതത്തിന് ഓരോ ഫലങ്ങളാണ്. കന്നിമാസത്തിലെ പൗര്‍ണമി വ്രതം ധനവര്‍ധനവിനും സമ്പദ്‌സമൃദ്ധിക്കും ഉത്തമമാണെന്നാണ് വിശ്വാസം. പൗർണമി ഒക്ടോബർ 6ന് ആരംഭിച്ച് ഒക്ടോബർ 7ന് അവസാനിക്കും. ഒക്ടോബർ 6ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12:23-ന് പൗർണമി തിഥി ആരംഭിക്കുകയും ഒക്ടോബർ 7 ചൊവ്വാഴ്ച രാവിലെ 9:16-ന് അവസാനിക്കുകയും ചെയ്യും.
ചന്ദ്രദശാകാല ദോഷമനുഭവിക്കുന്നവര്‍ക്ക് ദോഷകാഠിന്യം കുറയ്ക്കാന്‍ അത്യുത്തമമാണ് പൗര്‍ണമി വ്രതം. ഈ വ്രതം അനുഷ്ഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിദ്യയിലുയര്‍ച്ച ലഭിക്കുമെന്നാണ് വിശ്വാസം. ഇനി പൗര്‍ണമി വ്രതമെടുക്കുന്നത് എങ്ങനെയെന്ന് നോക്കാം. പൗര്‍ണമീവ്രതം അനുഷ്ഠിക്കുന്നവര്‍ അതിരാവിലെ കുളികഴിഞ്ഞ് നിലവിളക്ക് തെളിച്ച് ദേവീസ്തുതികള്‍ ജപിക്കുകയും ദേവീക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്യുക. രാവിലെയും വൈകുന്നേരവും ലളിതാസഹസ്രനാമം ജപിക്കുക. പൂര്‍ണ ഉപവാസം പാടില്ല. ഒരിക്കല്‍ (ഒരു നേരം അരിയാഹാരം) അനുഷ്ഠിക്കുന്നതാണ് ഉത്തമം. കഴിയുമെങ്കില്‍ രാത്രിഭക്ഷണം ഒഴിവാക്കുകയോ പഴങ്ങള്‍ മാത്രം കഴിക്കുകയോ ആവാം. സന്ധ്യയ്ക്കു നിലവിളക്കു കൊളുത്തി ദേവി നാമങ്ങള്‍ ഭക്തിയോടെ ജപിക്കുക. മംഗല്യവതികളായ സ്ത്രീകള്‍ ദശപുഷ്പങ്ങളിലൊന്നായ മുക്കുറ്റി പൗര്‍ണമി ദിവസം ചൂടുന്നത് ഭര്‍ത്തൃസൗഖ്യത്തിനും പുത്രഭാഗ്യത്തിനും ഉത്തമമാണത്രേ.
എന്തെങ്കിലും കാരണത്താല്‍ വ്രതമെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് വീട്ടില്‍ വിളക്ക് തെളിയിച്ച് ദേവീയെ ഭജിക്കാവുന്നതാണ്. ദേവീ ക്ഷേത്രദര്‍ശനം നടത്തുന്നതും ദേവീ പ്രീതികരമായ മന്ത്രങ്ങളോ നാമങ്ങളോ ലളിതാ സഹസ്രനാമോ ജപിക്കാവുന്നതാണ്.
ദീര്‍ഘ മംഗല്യത്തിനുള്ള മന്ത്രം
ലളിതേ സുഭഗേ ദേവി
സുഖസൗഭാഗ്യദായിനി
അനന്തം ദേഹി സൗഭാഗ്യം
മഹ്യം തുഭ്യം നമോനമ:
ദേവിയെ പ്രാര്‍ത്ഥിക്കുമ്പോള്‍ ചൊല്ലേണ്ട മന്ത്രം
യാ ദേവി സര്‍വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസൈ്യ നമസ്തസൈ്യ
നമസ്തസൈ്യ നമോ നമ:
ഓം ആയുര്‍ദേഹി ധനംദേഹി
വിദ്യാംദേഹി മഹേശ്വരി
സമസ്തമഖിലം ദേഹി
ദേഹിമേപരമേശ്വരി.
ഭദ്രകാളീ സ്തുതി
കാളി കാളി മഹാകാളീ-ഭദ്രകാളീ നമോസ്തുതേ
കുലം ച കുലധര്‍മ്മം ച- മാം ച പാലയ പാലയ
ലളിതാസഹസ്രനാമ ധ്യാനം
ഓം സിന്ദൂരാരുണവിഗ്രഹാം ത്രിനയനാംമാണിക്യമൗലി സ്ഫുരത്-
താരാനായകശേഖരാം സ്മിതമുഖീമാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂര്‍ണ്ണരത്നചഷകം രക്തോത്പലം ബിഭ്രതീം
സൗമ്യാം രത്നഘടസ്ഥ രക്തചരണാം ധ്യായേത് പരാമംബികാം.
ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം പത്മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിതലസത് ഹേമപദ്മാം വരാംഗീം
സര്‍വ്വാലങ്കാരയുക്താം സതതമഭയദാം ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്തമൂര്‍ത്തിം സകലസുരനുതാം സര്‍വ്വസമ്പത്പ്രദാത്രീം.
സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം
അശേഷജനമോഹിനീമരുണമാല്യഭൂഷോജ്ജ്വലാം
ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം.
ദേവി സ്തുതി
ഓം സര്‍വ്വ ചൈതന്യരൂപാംതാം ആദ്യാം ദേവീ ച ധീമഹി
ബുദ്ധിം യാനഹ: പ്രചോദയാത്
കാര്‍ത്ത്യായനി മഹാമയേ ഭവാനി ഭുവനേശ്വരീ
സംസാര സാഗരേ മഗ്നം മാമുദ്ധര കൃപാമയി
ബ്രഹ്‌മ വിഷ്ണു ശിവാരാധ്യേ പ്രസീത ജഗദംബികേ
മനോഭിലഷിതം ദേവീ വരം ദേഹി നമോസ്തുതേ
സര്‍വ്വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ
സര്‍വ്വ സ്വരൂപേ സര്‍വ്വേശേ സര്‍വ്വശക്തി സമന്വിതേ
ഭയേഭ്യ. സ്ത്രാഹിനോ ദേവീ ദുര്‍ഗ്ഗാ ദേവി നമോസ്തുതേ
ജ്വാലാകരാളമത്യുഗ്രം അശേഷാസുരസൂധനം
ത്രിശൂലം പാദുനോ ദേവീ ഭദ്രകാളീ നമോസ്തുതേ