
കർക്കിടകത്തിലെ പിള്ളേരോണം: മക്കൾക്കായി ലഭിക്കുന്ന അപൂർവ അനുഗ്രഹം
മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ഭാവിയെ പറ്റിയുള്ള ഉത്കണ്ഠകളാണ് എപ്പോഴും. ഇതാ കുട്ടികളുടെ ബാലപീഡകള്‍ അകറ്റി ഈശ്വരാ ഭിമുഖ്യം ഉള്ളവരായി വളര്‍ന്ന് കര്‍മ്മമണ്ഡലങ്ങളില്‍ തിളങ്ങുന്ന താരങ്ങളാക്കി അവരെ മാറ്റാന്‍ സവിശേഷമായ ഒരു വഴിപാട്. സാക്ഷാല്‍ വൈകുണ്ഠനാഥന്‍ തനിക്ക് പ്രിയപ്പെട്ട രണ്ട് ഭക്തരെ അനുഗ്രഹിച്ച് അരുളിചെയ്ത വഴിപാട്.
അവിശ്വസനീയമാണ് പക്ഷേ ആയിരക്കണക്കിന് ഭക്തരുടെ അനുഭവമാണ് ഇടുക്കി ജില്ലയില്‍ തൊടുപുഴക്ക് അടുത്തുള്ള ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം 5000 വര്‍ഷങ്ങള്‍ക്കും അപ്പുറത്ത് ദ്വാപരയുഗത്തില്‍ ആയുര്‍വേദത്തിന്റെ ആചാര്യന്മാരും ദേവ വൈദ്യന്മാരും ആയിരുന്ന അശ്വിനി ദേവന്മാരുടെ പുത്രന്‍ നകുലന്‍ പ്രതിഷ്ഠിച്ച ഇടവെട്ടി ശ്രീകൃഷ്ണ ഭഗവാന്റെ പ്രതിഷ്ഠക്കുശേഷം ആദ്യമായി ഭഗവാനെ നമസ്‌കരിച്ചു പ്രാര്‍ത്ഥിച്ചു നിവേദ്യം നല്‍കിയത് ഒരു തിരുവോണനാളില്‍ ആയിരുന്നു വത്രേ.
അങ്ങനെ ഭഗവാന്റെ ആദ്യത്തെ തിരുവോണ ഊട്ട് നടന്നു. പ്രതിഷ്ഠ നടത്തിയ നകുലനു മുന്നില്‍ ഭഗവാന്‍ പ്രത്യക്ഷപ്പെട്ട് നകുലനെ അനുഗ്രഹിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം ഭഗവാന്റെ പുനപ്രതിഷ്ഠ നടത്തിയ വടക്കുംകൂര്‍ രാജാവിന് സന്തതികള്‍ ഇല്ലാത്തതില്‍ ഏറെ ഖിന്നനായിരുന്നു തന്റെ പുനപ്രതിഷ്ഠ നടത്തിയ വടക്കുംകൂര്‍ രാജാവിന് സ്വപ്നദര്‍ശനം നല്‍കി ഭഗവാന്‍ തന്റെ പ്രിയപ്പെട്ട വഴിപാടായ തിരുവോണ ഊട്ട് നടത്താന്‍ അരുള്‍ ചെയ്തു. തിരുവോണ ഊട്ട് നടത്തിയ രാജാവിന്റെ ദുരിതങ്ങള്‍ അകറ്റിയ ഭഗവാന്‍ രാജാവിന് സല്‍സന്തതികളെ നല്‍കി , അവരുടെ ബാലപീഡകള്‍ അകറ്റി, കര്‍മ്മമണ്ഡലങ്ങളില്‍ അവരെ തിളങ്ങുന്ന താരങ്ങളാക്കി മാറ്റി. വിവാഹപ്രായമെത്തിയപ്പോള്‍ ഉത്കൃഷ്ടരായ വധൂവരന്മാരെ നല്‍കി അനുഗ്രഹിച്ചു.
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എല്ലാ മാസവും തിരുവോണനാളില്‍ നടക്കുന്ന അതിവിശേഷമായ വഴിപാടാണ് തിരുവോണ ഊട്ട്. നൂറുകണക്കിന് ഭക്തജനങ്ങളാണ് വിവാഹ സംബന്ധമായ തടസ്സങ്ങള്‍ മാറുന്നതിനും ഏറ്റവും ഉത്തമമായ ജീവിത പങ്കാളിയെ ലഭിക്കുന്നതിനും സല്‍സന്താന ലബ്ധിക്കും കുട്ടികളുടെ ബാലപീഡകള്‍ അകലാനും, ഈശ്വരാ ഭിമുഖ്യം ഉള്ളവരായി വളരാനും കര്‍മ്മമണ്ഡലങ്ങളില്‍ തിളങ്ങുന്ന താരങ്ങളായി മാറാനും ഈ വഴിപാട് നടത്താറുള്ളത്. ചുറ്റമ്പലത്തിന് ഉള്ളില്‍ തന്നെ ക്ഷേത്രശ്രീകോവിലിന്റെ തെക്കുഭാഗത്ത് ശ്രീകൃഷ്ണ ഭഗവാനെ ദര്‍ശിക്കാനെത്തുന്ന ഭക്തജനങ്ങള്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിഞ്ഞു കൊണ്ട് ശിവഭഗവാനും ഗണപതി ഭഗവാനും സുബ്രഹ്‌മണ്യ സ്വാമിയും കുടികൊള്ളുന്ന അപൂര്‍വ്വം ക്ഷേത്രം കൂടിയാണ് ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം .
കര്‍ക്കിടക മാസത്തിലെ തിരുവോണഊട്ടിന് വലിയ പ്രാധാന്യമുണ്ട്. പിള്ളേരോണം ആയിട്ടാണല്ലോ കര്‍ക്കിടക മാസത്തിലെ തിരുവോണഊട്ട് ആചരിക്കുന്നത്. അതുകൂടാതെ ഭഗവാന്റെ ചൈതന്യം ഏറ്റവും ദീപ്തമായി പരിശോഭിക്കുന്ന ഒരു മാസം കൂടിയാണ് ഇത്.
കര്‍ക്കിടകമാസത്തിലെ തിരുവോണ ഊട്ട് ഈ വരുന്ന ജൂലൈ 30 വ്യാഴാഴ്ചയാണ് . വിഷ്ണു പ്രീതിക്ക് ഏറ്റവും പ്രാധാന്യമുള്ള ദിവസവും വ്യാഴാഴ്ച ആണല്ലോ. കുട്ടികളുടെ ബാലപീഡകള്‍ അകലുന്നതിനും, സല്‍സന്താന ലബ്ധിക്കും കുട്ടികള്‍ ഈശ്വരാധീനം ഉള്ളവരായി വളരുന്നതിനും, കര്‍മ്മമണ്ഡലങ്ങളില്‍ തിളങ്ങുന്നതിനും ഒക്കെ അതുകൊണ്ടുതന്നെ ഈ പിള്ളേരോണ ദിവസം ക്ഷേത്രത്തില്‍ തിരുവോണ ഊട്ട് നടത്തുന്നത് അതിവിശേഷമാണ്. അന്ന് ക്ഷേത്രത്തില്‍ വരുന്ന കുട്ടികള്‍ക്ക് എല്ലാം ഓണക്കോടി നല്‍കുന്നുണ്ട്. അതിലേക്ക് ഭക്തജനങ്ങള്‍ക്ക് 250 രൂപ വീതം സമര്‍പ്പിക്കാവുന്നതുമാണ്.
ഒന്നര വര്‍ഷക്കാലത്തോളം തളര്‍ന്നു കിടന്നു ഭഗവാന്‍ തിരികെ എണീപ്പിച്ചു കൊണ്ടുവന്ന ബാബുസ്വാമിയാണ് പതിവുപോലെ ഈ മാസവും തിരുവോണ ഊട്ടിന് ഭഗവാന്റെ വിഗ്രഹം എടുക്കാന്‍ ആയി എത്തുന്നത് . കുട്ടികള്‍ക്ക് ഭഗവാന്റെ പരിരക്ഷയുണ്ടെങ്കില്‍ പിന്നെ മാതാപിതാക്കള്‍ എന്തിന് മക്കളുടെ ഭാവിയെപ്പറ്റി ആശങ്കപ്പെടണം.
ഈ മാസത്തെ തിരുവോണ ഊട്ടിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. പഞ്ചപാണ്ഡവരില്‍ നകുലന്‍ പ്രതിഷ്ഠിച്ച ഇടവെട്ടി ശ്രീകൃഷ്ണ ഭഗവാനെപ്പോലെ മറ്റ് 4 പാണ്ഡവര്‍ പ്രതിഷ്ഠിച്ച വിഷ്ണു ക്ഷേത്രങ്ങള്‍ കൂടി ദര്‍ശിക്കാനുള്ള ഭാഗ്യവും ഞായറാഴ്ചയുണ്ട്.
ഇത്തവണത്തെ തിരുവോണ ഊട്ട് വഴിപാട് ബുക്ക് ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കും ക്ഷേത്രവുമായി ബന്ധപ്പെടുക. ഫോണ്‍: 9495960102.

