ക്ഷേത്ര വാർത്തകൾ
കര്‍ക്കടകവാവ് ബലി; വിപുലമായ യാത്രാ സൗകര്യങ്ങളൊരുക്കി കെ.എസ്.ആര്‍.ടി.സി.

ഇത്തവണത്തെ കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന് പോകുന്നവര്‍ക്ക് വിപുലമായ യാത്രാ സൗകര്യങ്ങളുമായി കെഎസ്ആര്‍ടിസി. ജൂലൈ 17 ന് വിവിധ യൂണിറ്റുകളില്‍നിന്ന് ബലിക്കടവിലേക്കും തിരിച്ചും സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

തിരുവല്ലം, ശംഖുമുഖം, വേളി, കഠിനംകുളം, അരുവിക്കര, അരുവിപ്പുറം, അരുവിക്കര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, (മാറനല്ലൂര്‍), വര്‍ക്കല, തിരുമുല്ലവാരം, കൊല്ലം, ചേലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ആലുവ, തിരുനെല്ലി ക്ഷേത്രം, തിരുനാവായ ക്ഷേത്രം (മലപ്പുറം) എന്നീ ബലിതര്‍പ്പണ കേന്ദ്രങ്ങളിലാണ് പ്രധാനമായും, സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – +919497722205
ബന്ധപ്പെടാവുന്നതാണ്.

Related Posts