
മൂവാറ്റുപുഴ റാക്കാട് കാരണാട്ടുകാവ് ഭദ്രകാളി ക്ഷേത്രത്തില്‍ മീന ഭരണി മഹോത്സവം മാര്‍ച്ച് 21, 22 തീയതികളില്‍
മൂവാറ്റുപുഴ: റാക്കാട് കാരണാട്ടുകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മീന ഭരണി മഹോത്സവം മാര്‍ച്ച് 21, 22 തീയതികളില്‍ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പുലിയന്നൂര്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.
മാര്‍ച്ച് 21 ന് രാവിലെ 5 മണിമുതല്‍ അഭിഷേകം, ഗണപതിഹോമം, ഉഷഃപൂജ എന്നിവയോടെ ചടങ്ങുകള്‍ ആരംഭിക്കും. രാവിലെ 8:30 മുതല്‍ പൂജാവഴിപാടുകളും കലം കരിക്കലും നടക്കും. ഉച്ചയ്ക്ക് 12:30-ന് അന്നദാനം ഉണ്ടായിരിക്കും. വൈകുന്നേരം 6:30-ന് ദീപാരാധന, സോപാനസംഗീതം. തുടര്‍ന്ന് അത്താഴപൂജയും കളമെഴുത്തും പാട്ടും. രാത്രി 7:30-ന്: മൂവാറ്റുപുഴ ‘സൃഷ്ടി’ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി.
മാര്‍ച്ച് 22ന് രാവിലെ പതിവ് പൂജകള്‍ക്ക് ശേഷം രാവിലെ 8:30 മുതല്‍ പൂജാവഴിപാടുകളും കലം കരിക്കലും നടക്കും. ഉച്ചയ്ക്ക് 12:30-ന് അന്നദാനം. വൈകുന്നേരത്തെ ദീപാരാധനയ്ക്കും അത്താഴപൂജയ്ക്കും ശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറും. രാത്രി 7:30-ന്: തുള്ളല്‍ സമ്രാട്ട് കുമാരമംഗലം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍. രാത്രി 9:00-ന്: വൈക്കം വിപഞ്ചിക തിയേറ്റേഴ്‌സിന്റെ പുണ്യപുരാതന നാടകം മെഗാ കുറത്തിയാട്ടം. രാത്രി 11:00-ന്: ഇളംകാവിലേക്ക് എഴുന്നള്ളിപ്പ്. രാത്രി 12:00-ന്: പ്രധാന വഴിപാടായ തൂക്കം. പിറ്റേന്ന് പുലര്‍ച്ചെ 5:00-ന്: ആറാട്ടോടെ ഉത്സവം സമാപിക്കും. മീനഭരണിക്ക് കലംകരിക്കലും കൂട്ടുപായസവുമാണ് പ്രധാന വഴിപാടുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: 97467 79460.

