
കാരണാട്ടുകാവില്‍ ആയില്യം പൂജ മാര്‍ച്ച് 29-ന്
എല്ലാദിവസവും നക്ഷത്രഫലം നിങ്ങളുടെ മൊബൈല്‍ഫോണില്‍ ലഭിക്കാന്‍ ഇപ്പോള്‍തന്നെ ജോയിന്‍ ചെയ്യൂ ജ്യോതിഷവാര്‍ത്തയുടെ വാട്ട്‌സാപ്പ് ചാനലില്‍. ഇവിടെ ക്ലിക്ക് ചെയ്യൂ.
മൂവാറ്റുപുഴ കാരണാട്ടുകാവില്‍ മീനമാസത്തിലെ ആയില്യം പൂജ മാര്‍ച്ച് 29 ഞായറാഴ്ച ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടക്കും. അന്ന് രാവിലെ ഒന്‍പത് മണി മുതല്‍ ആയില്യം പൂജ, നൂറും പാലും, നിറമാല തുടങ്ങിയ വിശേഷാല്‍ ചടങ്ങുകള്‍ ആരംഭിക്കുന്നതാണ്.
സര്‍പ്പദോഷം, രാഹു-കേതു ദോഷങ്ങള്‍ എന്നിവ അകറ്റി കുടുംബത്തില്‍ ഐശ്വര്യവും സന്താനഭാഗ്യവും ആയുരാരോഗ്യസൗഖ്യവും ലഭിക്കാനാണ് പ്രധാനമായും ഭക്തര്‍ ആയില്യം പൂജ നടത്തുന്നത്. നാഗദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിലൂടെ സാമ്പത്തിക ഉന്നതി, വിവാഹ തടസ്സങ്ങള്‍ നീങ്ങുക, മാറാരോഗങ്ങളില്‍ നിന്നുള്ള ശമനം എന്നിവ ഫലമായി ലഭിക്കുമെന്നാണ് വിശ്വാസം.
കാരണാട്ടുകാവില്‍ എല്ലാ മാസവും ആയില്യം നാളില്‍ വിശേഷാല്‍ വഴിപാടുകള്‍ ഉണ്ടായിരിക്കും. നാഗദൈവങ്ങള്‍ കുടികൊള്ളുന്ന കാവില്‍ മാസന്തോറും നൂറും പാലും വഴിപാട് നടത്തുന്നത് അത്യുത്തമമാണ്. വര്‍ഷത്തിലൊരിക്കല്‍ വരുന്ന കന്നിമാസത്തിലെ ആയില്യവും ഈ കാവില്‍ അതീവ പ്രാധാന്യത്തോടെയാണ് ആഘോഷിക്കുന്നത്. ക്ഷേത്രത്തിലെ ഫോണ്‍: 8606856136.

