
ഏപ്രില്‍ 6 ന് വ്യാഴമാറ്റം; സൂക്ഷിക്കേണ്ട നക്ഷത്രക്കാര്‍
ദേവഗുരുവായ വ്യാഴം 2021 ഏപ്രില്‍ 6ന് മകരം രാശിയില്‍ നിന്ന് കുംഭത്തിലേക്കു പ്രവേശിക്കും. സെപ്റ്റംബര്‍ 15 ബുധനാഴ്ച വരെ വ്യാഴം കുംഭം രാശിയില്‍ തുടരും. അതിനു ശേഷം അത് വക്രഗതിയില്‍ മകരം രാശിയില്‍ പ്രവേശിക്കും. നവംബര്‍ 20ന് മകരത്തില്‍ നിന്ന് കുംഭത്തിലേക്ക് എത്തും. വ്യാഴത്തിന്റെ ഈ മാറ്റം ഓരോ നക്ഷത്രക്കാരെയും എങ്ങനെ ബാധിക്കുമെന്നു നോക്കാം.
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം)
വ്യാഴമാറ്റം മേടക്കൂറുകാര്‍ക്ക് ഗുണപ്രദമാണ്. ഈ കൂറുകാര്‍ക്ക് നേട്ടത്തിന്റെ കാലം കൂടിയാണിത്. വിവിധ മേഖലകളില്‍ നിന്ന് ധനം വന്നുചേരും.
പണം, വസ്തുക്കള്‍ എന്നിവ തിരികെ ലഭിക്കും. ആഗ്രഹങ്ങള്‍ സാഫല്യമാകും. പദവികള്‍ തേടിയെത്തും.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യ പകുതി)
കുടുംബത്തില്‍ സന്തോഷാനുഭവങ്ങള്‍ വന്നുചേരും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കില്ല. സെപ്തംബര്‍ 15 ന് ശേഷം കാര്യങ്ങളില്‍ അല്പം പുരോഗതി കാണും. തൊഴില്‍പരമായി ചില ബുദ്ധിമുട്ടുകളുണ്ടാകും.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
ഈ കൂറുകാര്‍ക്ക് ഭാഗ്യം വര്‍ധിക്കുന്ന കാലമാണിത്. കുടുംബത്തില്‍ സന്തോഷാനുഭവങ്ങള്‍ വന്നുചേരും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാന കാല്, പൂയം, ആയില്യം)
സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കണം. ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. തെറ്റുകള്‍ ചെയ്യാതെ സൂക്ഷിക്കണം. അനാവശ്യയാത്രകള്‍ ഒഴിവാക്കണം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാല്)
ശത്രുശല്യത്തില്നിന്ന് മോചനം ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. കുടുംബജീവിതത്തില്‍ സന്തോഷാനുഭവങ്ങള്‍ വന്നുചേരും. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി)
വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. തൊഴില്‍മേഖലയില്‍ ബുദ്ധിമുട്ടുകളുണ്ടാകും. കുടുംബത്തില്‍ ചില പ്രശ്നങ്ങളുണ്ടാകും. ജാഗ്രത പാലിക്കേണ്ടകാലം.
തുലാക്കൂറ് (ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍ )
ഈ കൂറുകാര്‍ക്ക് ഭാഗ്യം വര്‍ധിക്കുന്ന കാലം കൂടിയാണ്. സന്താനഭാഗ്യം കൈവരും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലം. സാമ്പത്തിക പ്രശ്നങ്ങള്‍ തീരും.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്, അനിഴം, തൃക്കേട്ട)
ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് അനുകൂലകാലം. വീട്, പുതിയ വാഹനം എന്നിവ വാങ്ങാന്‍ പദ്ധതിയിട്ടേക്കാം. ആത്മീയ മേഖലയില്‍ താല്‍പ്പര്യം വര്‍ധിക്കും. കുടുംബത്തില്‍ സന്തോഷാനുഭവങ്ങള്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്)
പണം കടം കൊടുക്കുമ്പോള്‍ സൂക്ഷിക്കുക. ഇടപെടുന്ന കാര്യങ്ങളില്‍ തടസങ്ങള്‍ വന്നുചേരും. സഹോദരങ്ങളുമായി നല്ലബന്ധം പുലര്‍ത്താന്‍ സാധിക്കും. മത്സരങ്ങളില്‍ വിജയിക്കാന്‍ വളരെ കഠിനാദ്ധ്വാനം വേണ്ടി വരും.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍, തിരുവേണം, അവിട്ടം ആദ്യ പകുതി)
ഈ കൂറുകാര്‍ക്ക് അനുകൂലമായ കാലം. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്. ബിസിനസുകാര്‍ക്ക് വിദേശത്തുനിന്നു നേട്ടങ്ങളുണ്ടാകും. തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും.
കുംഭക്കൂറ് (അവിട്ടം അവസാന പകുതി, ചതയം, പൂരുരൂട്ടാതി ആദ്യ മുക്കാല്‍)
കുടുംബ ജീവിതം സന്തോഷപ്രദമായിരിക്കും. ജീവിതത്തില്‍ സുപ്രധാനമായ തീരുമാനങ്ങളെടുക്കുന്ന സമയമാണിത്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റത്തിന് സാധ്യത. സാമ്പത്തികമായി ചില കഷ്ടനഷ്ടങ്ങള്‍ക്കു സാധ്യത.
മീനക്കൂറ് (പൂരുരൂട്ടാതി അവസാന കാല്, ഉതൃട്ടാതി, രേവതി)
ഈ കൂറുകാര്‍ക്ക് അപ്രതീക്ഷതമായ ചെലവുകളുണ്ടാകും. ഇത് ഒഴിവാക്കാനായി പരിശ്രമിക്കേണ്ടതായി വരും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ചെലവുകള്‍ വര്‍ധിക്കും. ആത്മീയ കാര്യത്തില്‍ താല്‍പ്പര്യം വര്‍ധിക്കും.