നക്ഷത്രവിചാരം
വ്യാഴ മൗഢ്യം 2026 ലോകസംഭവങ്ങളെക്കുറിച്ചുള്ള ജ്യോതിഷ വീക്ഷണം

2026 ജൂലൈ 15 മുതല്‍ ആരംഭിക്കുന്ന വ്യാഴമൗഢ്യം ഓഗസ്റ്റ് 10 വരെ ശ്രദ്ധേയമായ ഒരു ഗ്രഹാവസ്ഥയായി കണക്കാക്കപ്പെടുന്നു. ധര്‍മ്മത്തിന്റെയും ജ്ഞാനത്തിന്റെയും നീതിയുടെയും ഭരണവിവേകത്തിന്റെയും കാരകനായ ഗുരു സൂര്യസാമീപ്യത്തില്‍ മൗഢ്യാവസ്ഥയില്‍ എത്തുമ്പോള്‍, ഗുരുവിന്റെ ശുഭപ്രകാശം ലോകകാര്യങ്ങളില്‍ മന്ദഗതിയിലാകുമെന്ന് സൂചിപ്പിക്കുന്നു.

ആത്മീയ ആചര്യന്മാര്‍ക്ക് സ്ഥാന നാശവും സുകൃത ക്ഷയവും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് നാശവും ഉണ്ടാവാനിടയുണ്ട്

ഈ കാലഘട്ടത്തില്‍ മീനരാശിയിലെ ശനിയിലേക്കുള്ള ഗുരുദൃഷ്ടി നിലനില്‍ക്കുന്നുവെങ്കിലും, ഗുരു മൗഢ്യത്തിലായതിനാല്‍ ആ ശുഭദൃഷ്ടിയുടെ പൂര്‍ണഫലം പ്രകടമാകാതെ വരാമെന്നാണ് അഭിപ്രായം. ശുക്രകേതു ബന്ധവും, കേതുവിന്റെ ചൊവ്വസദൃശ സ്വഭാവഫലവും ചേര്‍ന്ന് നയതന്ത്രബന്ധങ്ങള്‍, സാമ്പത്തിക ചലനങ്ങള്‍, ഭരണനിര്‍ണയങ്ങള്‍ എന്നിവ കൂടുതല്‍ പരീക്ഷിക്കപ്പെടുന്ന സമയമായി ഇതിനെ കാണുന്നു.അതു ലോകത്തു സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും .

ലോകഭരണവും നയതന്ത്രവും

ഗുരു ക്ഷയിക്കുമ്പോ ധാര്‍മിക വിവേകത്തിനുപകരം രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ മുന്‍തൂക്കം നേടുമെന്നാണ് പരമ്പരാഗത വ്യാഖ്യാനം. അതിനാല്‍ ലോകശക്തികള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ ദുഷ്‌കരമാകുക, പരസ്പര വിശ്വാസം കുറയുക, സാമ്പത്തിക ഉപരോധങ്ങള്‍, വ്യാപാരതര്‍ക്കങ്ങള്‍, സുരക്ഷാ ആശങ്കകള്‍ എന്നിവ ഉയരുക തുടങ്ങിയ പ്രവണതകള്‍ ഉണ്ടാകും

മിഡില്‍ ഈസ്റ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം
ഇറാനും അമേരിക്കയും വീണ്ടും. യുദ്ധം ഉടലെടുക്കുകയും പരസ്പര തിരിച്ചടികള്‍ ഉണ്ടാവുകയും അതു ലോകത്തു മൊത്തം വിപണിയേ ബാധിക്കുകയും ചെയ്യും .
മിഡില്‍ ഈസ്റ്റ് പ്രദേശം ഏറെക്കാലമായി ആഗോള രാഷ്ട്രീയത്തിന്റെ കേന്ദ്രങ്ങളിലൊന്നാണ്. ജ്യോതിഷപരമായ ചില നിരീക്ഷണങ്ങളില്‍ ഈ കാലഘട്ടത്തില്‍ ഇസ്രായേല്‍, ഇറാന്‍, ലെബനന്‍, സിറിയ, യെമന്‍, ഇറാഖ് എന്നിവിടങ്ങളിലെ നയതന്ത്രവും സുരക്ഷാ സാഹചര്യങ്ങളും കൂടുതല്‍ ശ്രദ്ധിക്കപ്പെടാമെന്ന് പറയുന്നു. ഈ പ്രദേശങ്ങളിലെ സംഭവവികാസങ്ങള്‍ ആഗോള സാമ്പത്തികരംഗത്തും, പ്രത്യേകിച്ച് ഊര്‍ജ്ജവിപണിയിലും, പ്രതിഫലനം സൃഷ്ടിക്കാമെന്ന വിലയിരുത്തലുകളും ഉണ്ട്.

അമേരിക്ക റഷ്യ ചൈന

ലോകത്തിലെ പ്രധാന ശക്തികളായ അമേരിക്ക, റഷ്യ, ചൈന എന്നിവ തമ്മിലുള്ള ബന്ധം അന്താരാഷ്ട്ര സമവാക്യങ്ങളെ സ്വാധീനിക്കുന്നതാണ്. ജ്യോതിഷപരമായ ചില വ്യാഖ്യാനങ്ങള്‍ പ്രകാരം വ്യാപാരം, സാങ്കേതികവിദ്യ, സുരക്ഷ, സമുദ്രമേഖല, നയതന്ത്രം എന്നിവയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ കൂടുതല്‍ ശക്തമാകുന്ന അന്തരീക്ഷം രൂപപ്പെടാമെന്ന് കരുതപ്പെടുന്നു. ഇത് നിര്‍ബന്ധമായും സായുധസംഘര്‍ഷത്തിലേക്ക് നയിക്കും എന്നല്ല; മറിച്ച് അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ വര്‍ധിക്കാനിടയുണ്ടെന്ന പരമ്പരാഗത വിലയിരുത്തലാണ്.

യൂറോപ്പ്

കിഴക്കന്‍ യൂറോപ്പിലെ സുരക്ഷാ സാഹചര്യം, ഊര്‍ജ്ജനയം, സാമ്പത്തിക വെല്ലുവിളികള്‍ എന്നിവ ലോകശ്രദ്ധയില്‍ തുടരാനിടയുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം യൂറോപ്പിലെ ചില പ്രദേശങ്ങളില്‍ അതിശക്തമായ മഴ, വെള്ളപ്പൊക്കം, ചൂട് തരംഗം, കാട്ടുതീ തുടങ്ങിയ പ്രകൃതിസംബന്ധിയായ വെല്ലുവിളികള്‍ക്കും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട കാലഘട്ടമായി ചിലര്‍ ഇതിനെ കാണുന്നു.

ഇന്ത്യ

ജ്യോതിഷപരമായി ഇന്ത്യയ്ക്ക് അതിര്‍ത്തിസുരക്ഷ, ആഭ്യന്തര സുരക്ഷ, സാമ്പത്തിക സ്ഥിരത, കാര്‍ഷികമേഖല, മണ്‍സൂണ്‍ സാഹചര്യം തുടങ്ങിയ വിഷയങ്ങള്‍ കൂടുതല്‍ പ്രാധാന്യം നേടുന്ന സമയമായി ചിലര്‍ വിലയിരുത്തുന്നു. അതിര്‍ത്തി മേഖലകളില്‍ ജാഗ്രത വര്‍ധിപ്പിക്കേണ്ട സാഹചര്യവും യുദ്ധ സാഹചര്യവും ഉണ്ടാകും. സുരക്ഷാസംവിധാനങ്ങളുടെ സജീവത.

ലോകസാമ്പത്തികം

ഗുരു സമൃദ്ധിയുടെ കാരകനായതിനാല്‍ ഗുരുബലം ക്ഷയിക്കുന്ന കാലത്ത് സാമ്പത്തിക വിപണികളില്‍ ചാഞ്ചാട്ടം, നിക്ഷേപകരുടെ ജാഗ്രത, സ്വര്‍ണം, എണ്ണ, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വിലയിലെ അനിശ്ചിതത്വം, പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉണ്ടാകും. സാമ്പത്തിക നയങ്ങളില്‍ മാറ്റങ്ങള്‍ വരുത്തേണ്ട സാഹചര്യം ചില രാജ്യങ്ങള്‍ നേരിടേണ്ടി വരാമെന്നും അഭിപ്രായമുണ്ട്.

പ്രകൃതിയിലെ അസ്ഥിരത

ജ്യോതിഷപരമായ വിശ്വാസങ്ങളില്‍ അഗ്‌നി, ഭൂമി, ജലം എന്നീ തത്ത്വങ്ങളുടെ അസന്തുലിതാവസ്ഥയെ പ്രകൃതിയിലെ വ്യതിയാഞങ്ങള്‍ ഭൂകമ്പവും അഗ്‌നിപര്‍വത സ്‌ഫോടനവും ഭൂമിയുടെ ഭൗമശാസ്ത്രപ്രക്രിയകളാലും, വെള്ളപ്പൊക്കവും കൊടുങ്കാറ്റുകളും കാലാവസ്ഥാ ഘടകങ്ങളാലുമാണ് നിര്‍ണയിക്കപ്പെടുന്നത്. എങ്കിലും ജ്യോതിഷപരമായ ചില നിരീക്ഷണങ്ങളില്‍ ജപ്പാന്‍, ഇന്‍ഡോനേഷ്യ, ഫിലിപ്പൈന്‍സ്, തായ്വാന്‍, തുര്‍ക്കി, ചിലി, പെറു, മെക്‌സിക്കോ എന്നീരാജ്യങ്ങളും ഇന്ത്യ, ബംഗ്ലാദേശ്, ചൈനയുടെ ചില ഭാഗങ്ങള്‍, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ മണ്‍സൂണ്‍ സംബന്ധമായ ശക്തമായ മഴയും വെള്ളപ്പൊക്കവും സ്വാഭാവികമായി നിരീക്ഷിക്കപ്പെടുന്ന വിഷയങ്ങളാണ്. പ്രത്യേകിച്ച് ഹിമാലയ താഴ്വാരങ്ങളില്‍ മലയോര പ്രദേശങ്ങള്‍ പ്രളയം ഉണ്ടാക്കാനിടയുണ്ട്.
വെള്ളപൊക്കം ഉണ്ടാകുന്ന സാധ്യത പ്രദേശങ്ങള്‍

ഇന്ത്യയുടെ മലയോര പ്രദേശങ്ങള്‍ ഹിമാലയ താഴ്വാരം

* ബംഗ്ലാദേശ്
* നേപ്പാള്‍
* ചൈനയുടെ ചില ഭാഗങ്ങള്‍
* വിയറ്റ്‌നാം
* തായ്ലാന്‍ഡ്
* മലേഷ്യ
* ഫിലിപ്പൈന്‍സ്

ഭൂകമ്പ സാധ്യത ശ്രദ്ധിക്കപ്പെടുന്ന മേഖലകള്‍

* ജപ്പാന്‍
* ഇന്‍ഡോനേഷ്യ
* ഫിലിപ്പൈന്‍സ്
* തായ്വാന്‍
* തുര്‍ക്കി
* ചിലി
* പെറു
* മെക്‌സിക്കോഎന്നി പ്രദേശങ്ങള്‍

അഗ്‌നിപര്‍വത പ്രവര്‍ത്തനം

* ഇന്‍ഡോനേഷ്യ
* ജപ്പാന്‍
* ഇറ്റലി
* ഐസ്ലാന്‍ഡ്
* മെക്‌സിക്കോ
* ചിലി

കാട്ടുതീയും ചൂട് തരംഗവും

* ഓസ്‌ട്രേലിയ
* സ്‌പെയിന്‍
* പോര്‍ച്ചുഗല്‍
* ഗ്രീസ്
* ഇറ്റലി
* അമേരിക്കയുടെ പടിഞ്ഞാറന്‍ മേഖലകള്‍
ലാറ്റിന്‍ അമേരിക്ക

ഭൂമിശാസ്ത്രപരമായും ജ്യോതിഷപരമായും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന രാജ്യങ്ങള്‍:

* ചിലി
* പെറു
* ഇക്വഡോര്‍
* കൊളംബിയ
* മെക്‌സിക്കോ
* ഗ്വാട്ടിമാല

എന്നി ദേശങ്ങളിലും നാശനഷ്ടങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്

ആത്മീയ സന്ദേശം

വ്യാഴ മൗഢ്യം ഭയപ്പെടുത്തുന്ന കാലമെന്നതിലുപരി ആത്മപരിശോധനയ്ക്കും ധാര്‍മികബോധത്തിനും പ്രാര്‍ത്ഥനയ്ക്കും അനുയോജ്യമായ സമയമാണെന്നാണ് ജ്യോതിഷപരമ്പരകള്‍ പറയുന്നത്. ഗുരുസ്മരണം, വിഷ്ണു സഹസ്രനാമപാരായണം, ഗായത്രി ജപം, ദാനധര്‍മ്മം, സത്സംഗം, ഗുരുപൂജ എന്നിവയ്ക്ക് ഈ കാലത്ത് പ്രത്യേക പ്രാധാന്യം നല്‍കി ആചാരിച്ചു പോരേണ്ടതാണ്

വ്യാഴ മൗഢ്യം ലോകത്തിന്റെ ഗതിവിഗതികളെ നിര്‍ണയിക്കുന്ന ഏക ഘടകമാണെന്ന്. വ്യാഴം സാമ്പത്തിക സ്ഥിതിയില്‍ മാറ്റം വരുത്തും എന്നാല്‍ ധര്‍മ്മം, വിവേകം, സമാധാനം, സാമ്പത്തിക സ്ഥിരത എന്നിവ പരീക്ഷിക്കപ്പെടുന്ന ഒരു ഘട്ടമാണ് അതിനാല്‍ ഈ കാലഘട്ടത്തെ ഭയത്തോടെ കാണാതെ വിവേകത്തോടെയും ഉത്തരവാദിത്വത്തോടെയും ആത്മീയചിന്തയോടെയും സമീപിക്കുകയാണ് വേണ്ടത്

എഴുത്ത്: തെങ്കര സുബ്രഹ്‌മണ്യന്‍, (ജ്യോതിഷന്‍, ഗുരുവായൂര്‍)
ഫോണ്‍: 94478 40774.

 

Related Posts