ക്ഷേത്ര വാർത്തകൾ
ദുരിതങ്ങളകറ്റി സമ്പല്‍സമൃദ്ധി നല്‍കും ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ‘സൗഖ്യാഭീഷ്ടസിദ്ധി പൂജ’

ജീവിതത്തിലെ ദുരിതങ്ങളും തടസ്സങ്ങളും അകറ്റി ഭഗവാന്റെ അനുഗ്രഹപ്രവാഹം തലമുറകളിലേക്ക് പകര്‍ന്നുനല്‍കാന്‍ ഏറെ പ്രാധാന്യമുള്ളതാണ് തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന സൗഖ്യാഭീഷ്ടസിദ്ധി പൂജ. മുജ്ജന്മങ്ങളില്‍ ആര്‍ജിച്ച കര്‍മ്മഫലങ്ങളില്‍, സദ്കര്‍മ്മങ്ങളേക്കാള്‍ ദുഷ്‌കര്‍മ്മങ്ങള്‍ അധികരിച്ചു നില്‍ക്കുന്നത് ജീവിതത്തില്‍ ദുരിതങ്ങള്‍ക്കും ധനാഗമനത്തിനുള്ള തടസ്സങ്ങള്‍ക്കും കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ പൂജയിലൂടെ പടിപടിയായി ദുഷ്‌കര്‍മ്മങ്ങളുടെ ആധിക്യം കുറച്ച്, ഭഗവാന്റെ ചൈതന്യ പ്രവാഹം തലമുറകളിലേക്ക് പകര്‍ന്നു നല്‍കുക എന്ന വലിയൊരു സങ്കല്‍പ്പമാണ് ഇതിന് പിന്നിലുള്ളത്.

എല്ലാ ഇംഗ്ലീഷ് മാസത്തിലെയും രണ്ടാമത്തെ ഞായറാഴ്ചയാണ് ക്ഷേത്രത്തില്‍ ഈ പൂജ നടക്കുന്നത്. ഈ വര്‍ഷത്തെ ഇടവമാസത്തിലെ പൂജ ജൂണ്‍ 14 ഞായറാഴ്ചയാണ് നടക്കുക. പൂജ നടക്കുന്നതിന് ഒരാഴ്ച മുന്‍പ് തന്നെ ബുക്ക് ചെയ്തിട്ടുള്ള ആളുകളുടെ പേരിലും നാളിലും ക്ഷേത്രത്തില്‍ ഭാഗ്യസൂക്ത അര്‍ച്ചനയും ഔഷധസൂക്ത അര്‍ച്ചനയും നടക്കുന്നതിനാല്‍ നേരത്തെ തന്നെ ബുക്കിംഗ് നടത്തേണ്ടതുണ്ട്. ഇങ്ങനെ അര്‍ച്ചനകള്‍ നടക്കുന്ന ഒരാഴ്ചക്കാലം ഭക്തര്‍ മാംസാഹാരം പൂര്‍ണ്ണമായും ഒഴിവാക്കി ഭഗവാനോട് പ്രാര്‍ത്ഥിക്കുന്നത് ഫലസിദ്ധി വേഗത്തിലാക്കുമെന്ന് നൂറുകണക്കിന് ഭക്തരുടെ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

സൗഖ്യാഭീഷ്ടസിദ്ധി പൂജ ബുക്ക് ചെയ്യുന്നവരുടെ പേരിലും നാളിലും ഉപദേവന്മാര്‍ക്കും വിശേഷാല്‍ അര്‍ച്ചനകള്‍ നടത്തിയ ശേഷമാണ് പ്രധാന പൂജയിലേക്ക് കടക്കുക. ശിവഭഗവാന് കൂവളത്തില കൊണ്ട് പുഷ്പാഞ്ജലി, സുബ്രഹ്‌മണ്യസ്വാമിക്ക് കുമാരസൂക്താര്‍ച്ചന, ഗണപതിക്കും ശ്രീകൃഷ്ണഭഗവാനും വിശേഷാല്‍ അര്‍ച്ചന, ദുര്‍ഗ്ഗാദേവിക്കും ഭുവനേശ്വരിക്കും അര്‍ച്ചന, ശാസ്താവിന് ശനിദോഷങ്ങള്‍ മാറുന്നതിനുള്ള അര്‍ച്ചന എന്നിവയും ഇതിന്റെ ഭാഗമായി നടക്കും.

പൂജ നടക്കുന്ന ദിവസം ക്ഷേത്രത്തില്‍ നേരിട്ട് വരാന്‍ സാധിക്കാത്തവര്‍, രാവിലെ 9.30ന് തൃശ്ശൂര്‍ ബ്രഹ്‌മസ്വം മഠത്തിലെ ആചാര്യന്മാര്‍ ക്ഷേത്രത്തില്‍ ഔഷധ സൂക്ത ജപം ആരംഭിക്കുമ്പോള്‍, അവരവരുടെ വീടുകളില്‍ ഇരുന്നുകൊണ്ടുതന്നെ ഭഗവാനെ സ്മരിച്ച് രോഗശമനത്തിനും ആഗ്രഹസാഫല്യത്തിനുമായി പ്രാര്‍ത്ഥിച്ചാല്‍ മതിയാകും. നേരിട്ട് പങ്കെടുക്കുന്നവര്‍ രാവിലെ 9.30ന് മുന്‍പായി ക്ഷേത്രത്തില്‍ എത്തിച്ചേരുകയും, ചുറ്റമ്പലത്തിലിരുന്ന് പ്രാര്‍ത്ഥനയോടെ വേദജപങ്ങള്‍ ശ്രവിക്കുകയും വേണം. കഴിഞ്ഞ പൂജാസമയത്ത് ഭഗവാന്റെ പ്രത്യക്ഷ സാന്നിധ്യമെന്നോണം കൃഷ്ണപ്പരുന്തുകള്‍ ക്ഷേത്രത്തിന് മുകളില്‍ വട്ടമിട്ടു പറന്നത് ഭക്തര്‍ക്ക് അവിസ്മരണീയമായ അനുഭവമായി മാറിയിരുന്നു.

ഓരോ പൂജ കഴിയുമ്പോഴും ഒരാഴ്ചക്കാലം പൂജിച്ച നാണയങ്ങള്‍ ഭഗവാന്റെ അനുഗ്രഹപ്രവാഹമായി ഭക്തര്‍ക്ക് നല്‍കുന്നു. ഇതിനായി നല്‍കുന്ന പ്രത്യേക സഞ്ചിയിലാണ് ഈ നാണയങ്ങള്‍ ഒരു നിധിയായി സൂക്ഷിക്കേണ്ടത്. പൂജയ്ക്ക് ശേഷം തൃശ്ശൂര്‍ ബ്രഹ്‌മസ്വം മഠത്തിലെ ആചാര്യന്മാര്‍ ഭാഗ്യസൂക്തം ജപിക്കുമ്പോള്‍, ആഗ്രഹസാധ്യത്തിനായി ഭഗവാന് നാണയപ്പറ സമര്‍പ്പിക്കുന്നത് ഈ ക്ഷേത്രത്തിലെ അതിവിശേഷമായ ഒരു വഴിപാടാണ്. നേരിട്ട് എത്താന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈനായും നാണയപ്പറ ബുക്ക് ചെയ്യാവുന്നതാണ്. വഴിപാട് സമര്‍പ്പിച്ചവര്‍ക്ക് പട്ടില്‍ പൊതിഞ്ഞ ഒരു നാണയം തപാലില്‍ അയച്ചു നല്‍കുകയും, ആഗ്രഹം സാധിച്ചു കഴിയുമ്പോള്‍ ഈ നാണയം നേരിട്ടെത്തി ഭഗവാന് സമര്‍പ്പിക്കുകയും വേണം എന്നതാണ് ഇവിടുത്തെ ആചാരം. രോഗശമനത്തിനായി എത്തുന്ന ഭക്തര്‍ക്ക് ആചാര്യന്മാര്‍ സ്വസ്തി സൂക്തം ജപിക്കുന്ന സമയത്ത് നാണയം കൊണ്ടുള്ള തുലാഭാരം സമര്‍പ്പിക്കാവുന്നതാണ്. കൂടാതെ, പൂജയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഔഷധസൂക്തം ജപിച്ച വെണ്ണ പ്രസാദമായി ലഭിക്കും. സാമ്പത്തിക തടസ്സങ്ങള്‍ നീങ്ങുന്നതിനും ഈശ്വരാധീനത്തിനും പൂജിച്ച സൗഖ്യാഭീഷ്ടസിദ്ധിയന്ത്രം ധരിക്കുന്നതും ഉത്തമമാണ്.

ഈ വിശേഷാല്‍ പൂജയില്‍ പങ്കെടുക്കാനും വഴിപാടുകള്‍ സമര്‍പ്പിക്കാനും ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി 9495960102 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് മെസേജ് അയക്കാവുന്നതാണ്. നേരെത്തെ തന്നെ ബുക്കിംഗ് പൂര്‍ത്തിയാക്കാന്‍ ക്ഷേത്രം ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

 

Related Posts