
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ട്രസ്റ്റ് നിര്‍ദ്ധനരായ വയോജനങ്ങള്‍ക്കായി ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്യുന്നു
തൊടുപുഴ: ലോകമെങ്ങും സൗഖ്യം നിറയ്ക്കാന്‍ അവതരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ചിങ്ങമാസത്തിലെ തിരുവോണ ദിനത്തോട് അനുബന്ധിച്ച് നിര്‍ദ്ധനരായ വയോജനങ്ങള്‍ക്കായി ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്യുന്നു. ക്ഷേത്ര ദേവസ്വം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് അര്‍ഹരായവര്‍ക്ക് ഈ ഓണസമ്മാനങ്ങള്‍ നല്‍കുന്നത്.
ക്ഷേത്ര പ്രതിഷ്ഠ നടത്തിയ പഞ്ചപാണ്ഡവരില്‍ ഒരാളായ നകുലന് മുന്നില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പ്രത്യക്ഷപ്പെട്ട ദിവസമാണ് ചിങ്ങമാസത്തിലെ തിരുവോണ ദിനം എന്നാണ് ഐതിഹ്യം. ഈ പുണ്യദിനത്തില്‍ ഭഗവാന് ഏറ്റവും പ്രിയപ്പെട്ട വഴിപാടായ ‘മഹാ തിരുവോണ ഊട്ട്’ ക്ഷേത്രസന്നിധിയില്‍ ഭക്ത്യാദരപൂര്‍വ്വം നടക്കും. ഇതിനോടനുബന്ധിച്ചാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പതിവുപോലെ വയോജനങ്ങള്‍ക്കുള്ള പുടവയും കിറ്റും വിതരണം ചെയ്യുന്നത്.
യൗവനത്തില്‍ നമുക്ക് തണലായി നിന്നവരെ അവരുടെ വാര്‍ദ്ധക്യത്തില്‍ ചേര്‍ത്തുനിര്‍ത്തുകയെന്ന വലിയ സന്ദേശമാണ് ഈ പുണ്യകര്‍മ്മത്തിലൂടെ ക്ഷേത്ര ദേവസ്വം ട്രസ്റ്റ് സമൂഹത്തിന് നല്‍കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വയോജനങ്ങള്‍ക്ക് ഈ ഓണക്കാലം സന്തോഷപ്രദമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
ഈ മഹത്തായ പുണ്യകര്‍മ്മത്തില്‍ പങ്കുചേരാന്‍ ഭക്തജനങ്ങള്‍ക്കും അവസരമൊരുക്കിയിട്ടുണ്ട്. താല്പര്യമുള്ളവര്‍ക്ക് ഈ ഉദ്യമത്തിന്റെ ഭാഗമാകാവുന്നതാണെന്ന് ക്ഷേത്ര ദേവസ്വം ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. ഭക്തജനങ്ങള്‍ക്കും ഈ ഉദ്യമത്തിന്റെ ഭാഗമാകാമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8075 058 971.

