
ക്ഷേത്ര വാർത്തകൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷം സെപ്റ്റംബര്‍ 14-ന്
തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ 2026 സെപ്റ്റംബര്‍ 14 തിങ്കളാഴ്ച (ചിങ്ങം 29) ഭക്തിനിര്‍ഭരമായി നടക്കും.
ആഘോഷങ്ങളുടെ ഭാഗമായി അന്ന് രാവിലെ 7 മണി മുതല്‍ 108 നാളികേരം ഉപയോഗിച്ചുള്ള അഷ്ടദ്രവ്യമഹാഗണപതിഹോമം ഉണ്ടായിരിക്കും. ക്ഷേത്രം മേല്‍ശാന്തി പെരിയമന ഹരിനാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലായിരിക്കും ചടങ്ങുകള്‍ നടക്കുക. മഹാഗണപതിഹോമത്തില്‍ വഴിപാടായി പങ്കെടുക്കാന്‍ 100 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
ഗണപതി ഭഗവാന്റെ അനുഗ്രഹം തേടി നിരവധി ഭക്തര്‍ ചടങ്ങില്‍ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9526502888 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

