
ഇടവെട്ടിയില്‍ മഹാമൃത്യുഞ്ജയ ഹോമം സെപ്റ്റംബര്‍ 19-ന്
തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഭഗവാന്റെ ശ്രീകോവിലിനോട് ചേര്‍ന്ന് കുടികൊള്ളുന്ന മഹാദേവന്റെ സന്നിധിയില്‍ വിശേഷാല്‍ മഹാമൃത്യുഞ്ജയ ഹോമം നടത്തുന്നു. സെപ്റ്റംബര്‍ 19 ശനിയാഴ്ചയാണ് ചടങ്ങുകള്‍ നടക്കുന്നത്.
മൃത്യുദോഷങ്ങള്‍ അകലുന്നതിനും ദീര്‍ഘായുസ്സിനും രോഗമുക്തിക്കും ശത്രുദോഷ നിവാരണത്തിനുമായാണ് മഹാമൃത്യുഞ്ജയ ഹോമം വഴിപാടായി നടത്തുന്നത്. അനുഗ്രഹ വര്‍ഷം ചൊരിഞ്ഞ് പരിശോഭിക്കുന്ന പരമശിവന്റെ പ്രീതിയിലൂടെ ഭക്തര്‍ക്ക് ആയുരാരോഗ്യ സൗഖ്യം കൈവരുമെന്നാണ് വിശ്വാസം. ഹോമത്തില്‍ പങ്കെടുത്ത് മഹാദേവന്റെ പൂര്‍ണ്ണ അനുഗ്രഹം പ്രാപിക്കാനും ദോഷങ്ങള്‍ അകറ്റി ഐശ്വര്യം നേടാനും ഏവരേയും ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. മഹാമൃത്യുഞ്ജയ ഹോമം വഴിപാടായി ബുക്ക് ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കും ക്ഷേത്രവുമായി ബന്ധപ്പെടുക. ഫോണ്‍: 8075 058 971

