
നിങ്ങളുടെ ജന്മസംഖ്യ പറയും: രഹസ്യശത്രുക്കളില്‍നിന്ന് രക്ഷനേടാന്‍ ചെയ്യേണ്ടത്!
എല്ലാദിവസവും നക്ഷത്രഫലം നിങ്ങളുടെ മൊബൈല്‍ഫോണില്‍ ലഭിക്കാന്‍ ഇപ്പോള്‍തന്നെ ജോയിന്‍ ചെയ്യൂ ജ്യോതിഷവാര്‍ത്തയുടെ വാട്ട്‌സാപ്പ് ചാനലില്‍. ഇവിടെ ക്ലിക്ക് ചെയ്യൂ.
നമ്മുടെ ജീവിതത്തില്‍ ചിലര്‍ക്കെങ്കിലും ശത്രുക്കളുണ്ടാകാം എന്ന കടുത്ത സത്യം നാം അംഗീകരിച്ചേ മതിയാകൂ. ചിലര്‍ക്ക് അത് ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകരോ മത്സരബുദ്ധിയുള്ളവരോ ആയിരിക്കാം; എന്നാല്‍ മറ്റു ചിലര്‍ക്ക് സ്വന്തം സുഹൃത്തുക്കളോ ബന്ധുക്കളോ തന്നെയാകാം ശത്രുക്കളായി വരുന്നത്. ഈ ചതിക്കുഴികളില്‍ നിന്നും എങ്ങനെ രക്ഷപെടാം? നിങ്ങളുടെ ജന്മതിയതി അനുസരിച്ചുള്ള പരിഹാരങ്ങള്‍ ഇതാ:
നമ്പര്‍ 1 (1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍)
ശത്രുതയുടെ കാരണം: നിങ്ങളുടെ അമിതമായ ആത്മവിശ്വാസം പലപ്പോഴും മറ്റുള്ളവരില്‍ അസൂയ ഉണ്ടാക്കിയേക്കാം.
പരിഹാരം: അഹങ്കാരം ഒഴിവാക്കുക, ശത്രുക്കളുമായി അനാവശ്യ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക.
നമ്പര്‍ 2 (2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍)
ശത്രുതയുടെ കാരണം: നിങ്ങളുടെ ശാന്തമായ പെരുമാറ്റവും സ്‌നേഹവും പലരും മുതലെടുക്കും. മുഖത്ത് നോക്കി ചിരിക്കുകയും പിന്നില്‍ നിന്ന് കുത്തുകയും ചെയ്യുന്ന ‘പാമ്പുകളെപ്പോലെയുള്ള’ ശത്രുക്കളായിരിക്കും നിങ്ങള്‍ക്ക് കൂടുതല്‍.
പരിഹാരം: എല്ലാവരെയും അന്ധമായി വിശ്വസിക്കരുത്. ഉള്‍പ്രേരണ ഉപയോഗിച്ച് ആളുകളെ തിരിച്ചറിയുക.
നമ്പര്‍ 3 (3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍)
ശത്രുതയുടെ കാരണം: നിങ്ങളുടെ അറിവും മറ്റുള്ളവര്‍ക്ക് നല്‍കുന്ന കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും ശത്രുക്കള്‍ക്ക് അലോസരമുണ്ടാക്കാം. നിങ്ങളുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കാന്‍ ഇവര്‍ ശ്രമിച്ചേക്കാം.
പരിഹാരം: ശത്രുക്കളെ അടുത്തറിഞ്ഞ് അവരില്‍ നിന്ന് അകലം പാലിക്കുക. എല്ലാ വ്യാഴാഴ്ചയും മഹാവിഷ്ണുവിനെ ആരാധിക്കുന്നത് ഐശ്വര്യവും സംരക്ഷണവും നല്‍കും.
നമ്പര്‍ 4 (4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍)
ശത്രുതയുടെ കാരണം: നിങ്ങളുടെ സമാധാനം നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എത്തുന്നവരായിരിക്കും നിങ്ങളുടെ ശത്രുക്കള്‍. സുഹൃത്തുക്കളായി അഭിനയിച്ച് നിങ്ങളെ നെഗറ്റീവ് ചിന്തകളിലേക്ക് ഇവര്‍ നയിച്ചേക്കാം.
പരിഹാരം: കപട സുഹൃത്തുക്കളെ തിരിച്ചറിയുക. ശിവക്ഷേത്ര ദര്‍ശനവും ധ്യാനവും വഴി നെഗറ്റീവ് ഊര്‍ജ്ജത്തെ പ്രതിരോധിക്കാം.
നമ്പര്‍ 5 (5, 14, 23 തീയതികളില്‍ ജനിച്ചവര്‍)
ശത്രുതയുടെ കാരണം: നിങ്ങളുടെ ആകര്‍ഷകമായ സംസാരശൈലിയും സൗഹൃദങ്ങള്‍ പെട്ടെന്ന് സ്ഥാപിക്കാനുള്ള കഴിവും മറ്റുള്ളവരില്‍ അസൂയ ഉണ്ടാക്കുന്നു. നിങ്ങളെ അനുകരിക്കാന്‍ ശ്രമിക്കുന്ന ഇവര്‍ പിന്നില്‍ നിന്ന് ചീത്തപ്പേരുണ്ടാക്കാന്‍ ശ്രമിക്കും.
പരിഹാരം: സുഹൃദ്വലയം ചെറുതാക്കുക. വിഘ്‌നങ്ങളകറ്റാന്‍ ഗണപതി ഭഗവാനെ പ്രാര്‍ത്ഥിക്കുന്നത് ഏറ്റവും നല്ല പരിഹാരമാണ്.
നമ്പര്‍ 6 (6, 15, 24 തീയതികളില്‍ ജനിച്ചവര്‍)
ശത്രുതയുടെ കാരണം: പ്രശംസിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന നിങ്ങളുടെ സ്വഭാവം സുഹൃത്തുക്കളെ ശത്രുക്കളാക്കി മാറ്റിയേക്കാം. നിങ്ങള്‍ സ്വയം കേന്ദ്രീകൃതനാണെന്ന തോന്നല്‍ അവരില്‍ വെറുപ്പുണ്ടാക്കും.
പരിഹാരം: എല്ലാവരില്‍ നിന്നും എപ്പോഴും അംഗീകാരം പ്രതീക്ഷിക്കാതിരിക്കുക. ബുദ്ധിപരമായ നീക്കങ്ങള്‍ക്കായി സരസ്വതി ദേവിയെ ആരാധിക്കുക.
നമ്പര്‍ 7 (7, 16, 25 തീയതികളില്‍ ജനിച്ചവര്‍)
ശത്രുതയുടെ കാരണം: ഏകാന്തത ഇഷ്ടപ്പെടുന്ന നിങ്ങളുടെ സ്വഭാവം മറ്റുള്ളവര്‍ക്ക് ദുരൂഹമായി തോന്നും.
പരിഹാരം: എല്ലാവരോടും വിനയത്തോടെ പെരുമാറാന്‍ ശീലിക്കുക.
നമ്പര്‍ 8 (8, 17, 26 തീയതികളില്‍ ജനിച്ചവര്‍)
ശത്രുതയുടെ കാരണം: നിങ്ങളുടെ ഉത്തരവാദിത്തബോധവും കഠിനാധ്വാനവും മറ്റുള്ളവരെ അസൂയാലുക്കളാക്കും. ബന്ധുക്കളോ അടുത്ത സുഹൃത്തുക്കളോ പോലും നിങ്ങളുടെ വളര്‍ച്ചയില്‍ അസ്വസ്ഥരായേക്കാം.
പരിഹാരം: ശത്രുക്കളുടെ നീക്കങ്ങള്‍ സശ്രദ്ധം നിരീക്ഷിക്കുക. പ്രതിസന്ധികളില്‍ നിന്നും രക്ഷ നേടാന്‍ ഭദ്രകാളിയെ ഭജിക്കുന്നത് വഴിത്തിരിവാകും.
നമ്പര്‍ 9 (9, 18, 27 തീയതികളില്‍ ജനിച്ചവര്‍)
ശത്രുതയുടെ കാരണം: നിങ്ങളുടെ ധൈര്യവും ആര്‍ജ്ജവവുമാണ് ശത്രുക്കളെ സൃഷ്ടിക്കുന്നത്. നിങ്ങളെപ്പോലെ ആകാന്‍ കഴിയാത്തതിന്റെ നിരാശ പലരും വെറുപ്പായി പ്രകടിപ്പിക്കും.
പരിഹാരം: വ്യക്തിപരമായ നേട്ടങ്ങള്‍ എല്ലാവരോടും വിളിച്ചു പറയാതിരിക്കുക, അതിരുകള്‍ നിശ്ചയിക്കുക. സംരക്ഷണത്തിനായി ഹനുമാന്‍ സ്വാമിയെ ആരാധിക്കുക.
തയാറാക്കിയത്: മഹിമ ശര്‍മ്മ (TOI)

