ക്ഷേത്ര വാർത്തകൾ
സത്യധർമങ്ങളുടെ മഹത്വം വിളിച്ചോതി ഹരിശ്ചന്ദ്രചരിത പ്രഭാഷണം

റാന്നി: അംബാഗായതിന്റെ ഭാഗമായി ഹരിശ്ചന്ദ്രചരിതത്തെ ആസ്പദമാക്കി പ്രഭാഷണം നടന്നു. ബ്രഹ്മശ്രീ പുളിക്കാപറമ്പ് ദാമോദരൻ നമ്പൂതിരി ചടങ്ങിൽ പ്രഭാഷണം നിർവഹിച്ചു.

സത്യത്തിനും ധർമത്തിനും നൽകിയ വാക്കിനുവേണ്ടി ജീവിതത്തിൽ കഠിനമായ പരീക്ഷണങ്ങൾ നേരിട്ട രാജാവായ ഹരിശ്ചന്ദ്രന്റെ ജീവിതകഥയിലൂടെ ധാർമികമൂല്യങ്ങളുടെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. മനുഷ്യന്റെ ചിന്തകളും വികാരങ്ങളും ജീവിതത്തെ സ്വാധീനിക്കുന്നതെങ്ങനെയെന്നും, സത്യനിഷ്ഠയും വാക്കുപാലിക്കാനുള്ള ഉത്തരവാദിത്വവും ജീവിതത്തിൽ പുലർത്തേണ്ടതിന്റെ ആവശ്യകതയും പ്രഭാഷണത്തിൽ അദ്ദേഹം എടുത്തുപറഞ്ഞു.

ആത്മീയവിജ്ഞാനവും ധാർമികചിന്തകളും പകർന്നുനൽകുന്ന അമ്പായാഗത്തിലെ പ്രഭാഷണപരമ്പരയുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

Related Posts