ക്ഷേത്ര വാർത്തകൾ
ചെറുതാഴം ശ്രീരാഘവപുരം ക്ഷേത്രത്തില്‍ രാമായണ സത്രം

ചെറുതാഴം ശ്രീരാഘവപുരം ക്ഷേത്രത്തില്‍ (ഹനുമാരമ്പലം) രാമായണ മാസാചരണം ജൂലൈ 16 മുതല്‍ ഓഗസ്റ്റ് 16 വരെ നടക്കും. ജൂലൈ 16ന് രാവിലെ 10.30ന് ഉദ്ഘാടനസഭ. പാരമ്പര്യ ട്രസ്റ്റി ബ്രഹ്‌മശ്രീ വാരണക്കോട് ഇല്ലത്ത് ഡോ. ഗോവിന്ദന്‍ നമ്പൂതിരി അധ്യക്ഷത വഹിക്കും. പത്മശ്രീ എസ്.ആര്‍.ഡി.പ്രസാദ് ഉദ്ഘാടനം ചെയ്യും. 19ന് രാവിലെ 10.30ന് അക്ഷരശ്ലോക സദസ്. ജൂലൈ 20ന് ഏകദിന രാമായണ സത്രം.

രാവിലെ 9ന് ഉദ്ഘാടന സഭ. 21 ന് രാവിലെ 10.30ന് ഡോ.പുനലൂര്‍ പ്രഭാകരസ്വാമിയുടെ ആദ്ധ്യാത്മിക പ്രഭാഷണം. 26ന് രാവിലെ 10.30ന് അക്ഷരശ്ലോക സദസ്. 27ന് രാവിലെ 9 മുതല്‍ കേരള ആദ്ധ്യാത്മിക പ്രഭാഷണ സമിതിയുടെ നേതൃത്വത്തില്‍ രാമായണ മനനസത്രം. 28ന് പാണപ്പുഴ പത്മനാഭപണിക്കരുടെ ആദ്ധ്യാത്മിക പ്രഭാഷണം.

ഓഗസ്റ്റ് 3ന് പുണര്‍തം വിശേഷാല്‍ പൂജ. ക്ഷേത്രം തന്ത്രി കരുമാരത്ത് ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ 6ന് നാരായണീയ ജപം. 4ന് രാവിലെ 10.30ന് രമേശന്‍ മാസ്റ്ററുടെ അദ്ധ്യാത്മിക പ്രഭാഷണം. 5ന് രാവിലെ 10.30ന് അക്ഷരശ്ലോക സദസ്. ഓഗസ്റ്റ് 9 മുതല്‍ 15വരെ രാമായണ സപ്താഹം നടക്കും. എ.കെ.ബി.നായര്‍ കോഴിക്കോടാണ് ആചാര്യന്‍.

Related Posts