
തടസ്സങ്ങൾ മാറാനും ശത്രുദോഷശാന്തിക്കും, ഈ സ്തോത്രം ജപിച്ച് ഹനുമാൻ സ്വാമിയെ ഭജിച്ചോളൂ
ഭഗവാന്‍ രുദ്രന്റെ അവതാരമാണ് ശ്രീരാമ ഭക്തനായ ഹനുമാന്‍. വായു പുത്രനായ ഹനുമാൻ സ്വാമി മഹാബലവാനാണ്. ചിരഞ്ജീവിയായ ഹനുമാന്‍സ്വാമിയെ ഭജിക്കുന്നത് ശത്രുദോഷശാന്തിക്കുള്ള ഉത്തമമാര്‍ഗമായിട്ടാണ് ആചാര്യന്‍മാര്‍ പറയുന്നത്. വ്യാഴാഴ്ച തോറും ഹനുമദ് ക്ഷേത്രദര്‍ശനം നടത്തുന്നതും ഹനുമദ് ഭുജംഗപ്രയാതസ്‌തോത്രം ചൊല്ലുന്നതും ഹനുമാന്‍ ചാലീസ വായിക്കുന്നതും ഉത്തമമാണ്. ഹനുമാന്‍സ്വാമിയുടെ ഭക്തരെ ഗ്രഹദോഷങ്ങളും ആഭിചാരദോഷങ്ങളും ബാധിക്കില്ലെന്നാണ് വിശ്വാസം.
ഹനുമാൻ സ്വാമിയെ ഭജിക്കുന്നത് ദുഷ്ട ശക്തികളെ അകറ്റി നിർത്തുമെന്നാണ് വിശ്വാസം. ആപത്തുകളിലൊന്നും പെടാതെ നമ്മെ സംരക്ഷിക്കാനുള്ള ശക്തി ആഞ്ജനേയനുണ്ട്. ഹനുമാൻ സ്വാമിയുടെ നാമമോ ഹനുമാൻ ഭജനയോ കേട്ടാൽ തന്നെ ശുദ്ര ശക്തികൾ അകന്നു പോകും. ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകം കൂടിയായ ഹനുമാൻ സ്വാമിയെ പ്രാർഥിച്ചാൽ ശനിദോഷങ്ങളെല്ലാം അകന്നു പോകുമെന്നും വിശ്വാസമുണ്ട്. അനിതരസാധാരണമായ ബലമുള്ള ഹനുമാന്‍ സ്വാമിയെ ഭജിക്കുമ്പോള്‍ ബ്രഹ്മചര്യം നിര്‍ബന്ധമാണ്.
ഹനുമാന്‍ സ്വാമിയുടെ നാമങ്ങൾ നിത്യവും ജപിക്കുന്നവരെ എല്ലായ്പ്പോഴും അനിഷ്ട ശക്തികളിൽ നിന്ന് ഭഗവാൻ സംരക്ഷിക്കുന്നു. ഹനുമാന്‍ സ്വാമിയെ ഭജിക്കാൻ ഏറ്റവും ഉത്തമമായ പ്രാർത്ഥനയാണ് ‘ഹനുമാൻ ദ്വാദശ നാമ സ്തോത്രം’. ഹനുമാൻ സ്വാമിയുടെ അതി വിശിഷ്ടങ്ങളായ 12 നാമങ്ങൾ അടങ്ങിയതാണ് ഹനുമാൻ ദ്വാദശ നാമ സ്തോത്രം.
ആത്മാർത്ഥ ഭക്തിയോടെ ഈ സ്തോത്രം കൊണ്ട് പ്രാർത്ഥിച്ചാൽ ഏതു തടസ്സവും അകലുമെന്നും
യാത്രകൾക്ക് മുൻപായി ഈ സ്തോത്രം ജപിച്ചാൽ യാത്രകൾ അപകട രഹിതവും വിജയപ്രദവും ആയിത്തീരുമെന്നും വിശ്വസിക്കപ്പെടുന്നു.
ഹനുമാന്‍ അഞ്ജനാസൂനുഃ
വായുപുത്രോ മഹാബലഃ |
രാമേഷ്ടഃ ഫൽഗുണസഖഃ
പിംഗാക്ഷോഽമിതവിക്രമഃ ||
ഉദധിക്രമണശ്ചൈവ
സീതാശോകവിനാശകഃ |
ലക്ഷ്മണപ്രാണദാതാ ച
ദശഗ്രീവസ്യ ദർപഹാ ||
ദ്വാദശൈതാനി നാമാനി
കപീന്ദ്രസ്യ മഹാത്മനഃ |
സ്വാപകാലേ പഠേന്നിത്യം
യാത്രാകാലേ വിശേഷതഃ |
തസ്യ മൃത്യുഭയം നാസ്തി
സർവത്ര വിജയീ ഭവേത് ||
Summary: Hanuman Dwadasha Naama Stotram is the divine 12 names of Lord Hanuman. It is believed that those who study this stotram before sleeping, on waking up, or during travel do not have any fear and they become victorious in battles. In this article the importance of Hanuman Dwadasha Naama Stotram, Benefits of Hanuman Dwadasha Naama Stotram, and the malayalam lyrics of Hanuman Dwadasha Naama Stotram are described.