നക്ഷത്രവിചാരം
ഈ യോഗത്തില്‍ ജനിച്ചാല്‍ സമ്പത്ത് ഉറപ്പ് !
ജാതകത്തില്‍ രാശികളും ഗ്രഹങ്ങളും പ്രത്യേകതരത്തില്‍ ബന്ധപ്പെട്ടു വരുന്നതാണ് യോഗങ്ങള്‍. നിരവധിയോഗങ്ങളാണുള്ളത്. അതില്‍ പ്രധാനപ്പെട്ട യോഗമാണ് ഹംസയോഗം.
വ്യാഴം സ്വക്ഷേത്രമോ ഉച്ചക്ഷേത്രമോ ആയി ലഗ്ന കേന്ദ്രത്തില്നിന്നാല് ഹംസയോഗം. ഇത് വ്യാഴത്തെക്കൊണ്ടുള്ള യോഗം കൂടിയാണ്.
ഈ യോഗത്തില്‍ ജനിക്കുന്നവര്‍ ധനികരായിരിക്കും. സുന്ദരന്മാരായ ഇവര്‍ സല്‍സ്വഭാവികളായിരിക്കും. പ്രശസ്തരാകാന്‍ യോഗമുള്ള ഇവര്‍ ആചാര്യപദവികളിലെത്തുകയും ചെയ്യും.
സല്ക്കര്മ്മങ്ങളില് ഏര്‍പ്പെടുന്ന ഇവര്‍ സകലവിധ സൗഭാഗ്യങ്ങളും അനുഭവിക്കാന്‍ യോഗമുള്ളവരുമായിരിക്കും. ആചാരാനുഷ്ഠാനങ്ങളില്‍ താല്‍പ്പര്യമുള്ള ഇവര്‍ രാജതുല്യപദവിയില് ജീവിക്കും. ഹംസയോഗമുള്ളവര് ജലക്രീഡയില്‍ താല്പ്പര്യമുള്ളവരുമായിരിക്കും.