ക്ഷേത്ര വാർത്തകൾ
മൂര്‍ത്തിയേടത്തുമന സുധാകരന്‍ നമ്പൂതിരി; ഗുരുവായൂരപ്പന്റെ പുതിയ മേല്‍ശാന്തി

ഗുരുവായൂരപ്പന്റെ പുതിയ മേല്‍ശാന്തിയായി ശ്രീകൃഷ്ണപുരം മൂര്‍ത്തിയേടത്തുമന സുധാകരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. നമസ്‌കാര മണ്ഡപത്തില്‍ ക്ഷേത്രം തന്ത്രി, ദേവസ്വം ഭാരവാഹികള്‍, ഭക്തജനങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ബ്രഹ്‌മശ്രീ.കവപ്രമാറത്ത് അച്യുതന്‍ നമ്പൂതിരിയാണ് പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുത്തത്.

ആദ്യമായിട്ടാണ് സുധാകരന്‍ നമ്പൂതിരി ഗുരുവായൂരപ്പന്റെ മേല്‍ശാന്തിയാകുന്നത്. ഒക്ടോബര്‍ ഒന്നു മുതല്‍ ആറു മാസത്തേക്കാണ് ഇദ്ദേഹത്തിന്റെ ചുമതല. മേല്‍ശാന്തി നിയമനത്തിന് യോഗ്യരായ 51 പേരില്‍ നിന്നാണ് ഇദ്ദേഹത്തെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്.

ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, ഭരണ സമിതി അംഗങ്ങളായ സി.മനോജ്, കെ .എസ് .ബാലഗോപാല്‍ ,അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി.അരുണ്‍കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ക്ഷേത്രംതന്ത്രി ബ്രഹ്‌മശ്രീ.പി.സി. ദിനേശന്‍ നമ്പൂതിരിപ്പാട് അപേക്ഷകരുമായി കൂടിക്കാഴ്ച നടത്തിയതില്‍നിന്ന് 55 പേരാണ് നറുക്കെടുപ്പിന് യോഗ്യരായത്. അഭിമുഖത്തിനായി 63 പേരെ ക്ഷണിച്ചു. ഇതില്‍ 8 പേര്‍ ഹാജരായില്ല. കൂടിക്കാഴ്ചയ്‌കെത്തിയ 55 പേരില്‍ 51 പേര്‍ യോഗ്യത നേടി. പുതിയ മേല്‍ശാന്തി 12 ദിവസത്തെ ഭജനത്തിനു ശേഷം 30ന് രാത്രി ചുമതലയേല്‍ക്കും.

Related Posts