സ്പെഷ്യല്‍
ഗുരുവായൂരിലെ ഉണ്ണിക്കണ്ണന്റെ കൈപിടിച്ച് നടക്കുന്ന ആ അമ്മ ഇതാണ്
ഗുരുവായൂരിലുളള ആ ഉണ്ണിക്കണ്ണന്റെ കുസൃതി അനുഭവിച്ചറിയാത്തവരായിട്ട് ആരാണുള്ളത്. നമ്മുടെ ജീവനും ജീവന്റെ ജീവനുമായ ആ പരമാത്മാവ് നമ്മുടെ ഓരോരുത്തരുടെയും കൂടെയുണ്ട്. ആ സാന്നിധ്യം പലപ്പോഴായി നാം അനുഭവിച്ചറിഞ്ഞിട്ടുമുണ്ട് തീര്‍ച്ച. ചിലപ്പോള്‍ അറിയാതെയും പോകും. ഒന്നുവിളിച്ചാല്‍ നമ്മുടെയടുത്ത് ഓടിയെത്തും. ഏത്് പ്രതിസന്ധിയിലും നമ്മേ കൈപിടിച്ച് നടത്തുന്ന ആ കാരുണ്യമൂര്‍ത്തിയുടെ കാല്പാദങ്ങളില് മുറുകെ പിടിച്ചോളൂ…
ജീവിതയാത്രയില്‍ ഭഗവാനെ മകനായി കൂടെക്കൂട്ടിയ ഒരമ്മയുടെ അനുഭവമാണ് ഇത്. മരണത്തില്‍ നിന്ന് രക്ഷിച്ച് ഗുരുവായൂരില്‍ തന്റെയടുത്ത് ചേര്‍ത്ത് നിര്‍ത്തിയിരിക്കുകയാണ് ഈ അമ്മയെ. ഈ അമ്മയുടെ അനുഭവം ഒന്നു കേട്ടുനോക്കൂ. ഭഗവാന് എങ്ങനെയാണ് നമ്മുടെ ജീവിതത്തില്‍ ഇടപെടുന്നതെന്ന് അറിയാം.