ക്ഷേത്ര വാർത്തകൾ
ഗുരുവായൂരപ്പനെ അഭിഷേകം ചെയ്യാനുള്ള കരിക്കുമായി അവരെത്തി

ആറാട്ട് ദിനത്തിൽ ശ്രീഗുരുവായൂരപ്പനെ ഇളനീർ അഭിഷേകം ചെയ്യാനുള്ള കരിക്കുമായെത്തിയ ഇരിങ്ങപ്പുറം തമ്പുരാൻ പടിക്കൽ കിട്ടയുടെ കുടുംബാംഗങ്ങൾക്ക് ദേവസ്വം നേതൃത്വത്തിൽ വരവേൽപ്പ് നൽകി. കിഴക്കേ നടപ്പുരയിലെ സത്രം ഗേറ്റിന് മുമ്പിൽ വെച്ചായിരുന്നു സ്വീകരണം.

May be an image of 4 people, temple and text

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭദ്രദീപം തെളിയിച്ചു . കിട്ടയുടെ അനന്തരാവശി കുടുംബത്തിലെ മുതിർന്ന അംഗം സുബ്രഹ്മണ്യനെ മാലയിട്ട് ക്ഷേത്രത്തിലേക്ക് അദ്ദേഹം സ്വീകരിച്ചു.

May be an image of 5 people and temple

ദേവസ്വം ഭരണസമിതി അംഗം സി.മനോജ് അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ സന്നിഹിതരായി.

May be an image of 5 people, temple and text

കിട്ടയുടെ കുടുംബാംഗങ്ങളായ പത്തിലേറെ പേരാണ് ഇളനീരഭിഷേകത്തിനുള്ള കരിക്കുമായെത്തിയത്. സ്വീകരണത്തെതുടർന്ന് ചെയർമാൻ ഡോ.വി.കെ.വിജയൻ്റെ നേതൃത്വത്തിൽ ദേവസ്വം ഭരണസമിതി അംഗങ്ങളും കൃഷ്ണനാട്ടം കലാകാരന്മാരും ഭക്തരും ദേവസ്വം ജീവനക്കാരും ചേർന്ന് നാമജപ ഘോഷയാത്രയായി സംഘത്തെ ക്ഷേത്രത്തിലേക്ക് ആനയിച്ചു.

May be an image of 5 people and temple

Related Posts